Image

പരീക്ഷണങ്ങളിൽ പതറാത്ത വിശ്വാസം: മിഷിഗൺ സെന്റ് ജോൺസ് മാർത്തോമ കൺവെൻഷൻ ഒക്ടോബർ 9 മുതൽ

ജോജി വർഗീസ് Published on 02 October, 2026
പരീക്ഷണങ്ങളിൽ പതറാത്ത വിശ്വാസം: മിഷിഗൺ സെന്റ് ജോൺസ് മാർത്തോമ കൺവെൻഷൻ ഒക്ടോബർ 9 മുതൽ

മിഷിഗൺ: വിശ്വാസത്തിന്റെ കരുത്തും പ്രത്യാശയുടെ വെളിച്ചവും ഹൃദയങ്ങളിൽ പകരാൻ മിഷിഗൺ സെന്റ് ജോൺസ് മാർത്തോമ്മാ ഇടവകയുടെ ഈ വർഷത്തെ കൺവെൻഷൻ ഒക്ടോബർ 9, 10, 11 തീയതികളിൽ ട്രോയിലുള്ള ഇവൻസ് വുഡ് ചർച്ചിൽ (2601 East Square Lake Rd., Troy) വെച്ച് നടത്തപ്പെടും.

“Faith Under Pressure” എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി, എബ്രായർ 10:35–36 വാക്യങ്ങളുടെ സന്ദേശം മുൻനിർത്തിയാണ് ഈ വർഷത്തെ കൺവെൻഷൻ ഒരുക്കിയിരിക്കുന്നത്. ജീവിതത്തിലെ പ്രതിസന്ധികളും സമ്മർദ്ദങ്ങളും വിശ്വാസത്തെ പരീക്ഷിക്കുമ്പോൾ, ദൈവത്തിലുള്ള പ്രത്യാശയിൽ ഉറച്ചുനിൽക്കുവാനും ക്ഷമയോടെ മുന്നേറുവാനും ആഹ്വാനം ചെയ്യുന്ന സന്ദേശങ്ങളുമായി ഫിലഡൽഫിയയിൽ നിന്നുള്ള Dr. Vino John Daniel കൺവെൻഷനിൽ സംസാരിക്കും.

വെള്ളിയാഴ്ചയും ശനിയാഴ്ചയും വൈകുന്നേരം 7 മണിക്ക് ആരംഭിക്കുന്ന കൺവെൻഷൻ, ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷമുള്ള സമാപന സമ്മേളനത്തോടെ പര്യവസാനിക്കും. ഞായറാഴ്ചത്തെ വിശുദ്ധ കുർബാനയ്ക്ക് ഇടവക വികാരി റവ. സാൻജോ പി. വർഗീസ് അച്ചൻ നേതൃത്വം നൽകും.

ആത്മീയ സന്ദേശങ്ങൾക്ക് സംഗീതത്തിന്റെ മാധുര്യം പകരാൻ ഇടവക ഗായകസംഘo കൺവെൻഷനിൽ ഗാനങ്ങൾ ആലപിക്കും.

വിശ്വാസത്തിന്റെ കൂട്ടായ്മയിലും പ്രാർത്ഥനയുടെ ചൈതന്യത്തിലും ഒരുമിക്കാനുള്ള ഈ ആത്മീയ സംഗമത്തിലേക്ക് ഇടവകാംഗങ്ങളെയും സുഹൃത്തുക്കളെയും ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

കൺവെൻഷന്റെ വിജയകരമായ നടത്തിപ്പിനായി റവ. സാൻജോ പി. വർഗീസ് (പ്രസിഡന്റ്), ഷൈജു ഈപ്പൻ (സെക്രട്ടറി), ഫിലിപ്പ് മാത്യു (കൺവീനർ) എന്നിവരുടെ നേതൃത്വത്തിൽ വിവിധ ക്രമീകരണങ്ങൾ പുരോഗമിച്ചുവരുന്നു.

വാർത്ത അയച്ചത്: ജോജി വർഗീസ്

പരീക്ഷണങ്ങളിൽ പതറാത്ത വിശ്വാസം: മിഷിഗൺ സെന്റ് ജോൺസ് മാർത്തോമ കൺവെൻഷൻ ഒക്ടോബർ 9 മുതൽ
Join WhatsApp News
Rejice നെടുങ്ങാ ഡ പ്പളളി®️ 2026-10-02 15:44:23
💥🔥എന്താണ് പരീക്ഷണം?? ആര്, ആരെ എന്തിന് പരീക്ഷിക്കണം.??? നമ്മുടെ ജീവിതത്തിൽ എന്തൊക്കെയാണ് സംഭവിക്കാൻ പോകുന്നതെന്ന് A -2 -Z യഹോവാദൈവത്തിന് വ്യക്തമായി അറിയാവുന്നതും,ആ സാഹചര്യങ്ങളിൽ നമ്മൾ എങ്ങനെയൊക്കെ പ്രതികരിക്കുമെന്ന് മുൻകൂട്ടി യഹോവയായ ദൈവം നിശ്ചയിച്ചിരിക്കുന്നതുമല്ലേ???? അപ്പോൾ പിന്നെ പരീക്ഷണത്തിനും വിശ്വാസത്തിനും എന്തർത്ഥം???? ഒരു ഇല പോലും അവൻ അറിയാതെ കൊഴിയില്ല ; ഒരു ഗുഹ്യമായ രോമം പോലും അവൻ അറിയാതെ നരയ്ക്കുകയോ കോഴിയുകയോ ചെയ്യുന്നില്ല. അവൻ എല്ലാ മനുഷ്യരുടെയും കാലിന്റെ ഇടയിലേക്ക് എപ്പോഴും നോക്കിക്കൊണ്ടിരിക്കുന്നവനാകുന്നു എന്ന് വചനത്തിൽ പ്രത്യേകംസായി എടുത്തു പറയുന്നുണ്ട്. അപ്പോൾ പിന്നെ വിശ്വാസത്തിന്റെയോ, പരീക്ഷണത്തിന്റെയോ, പ്രത്യാശയുടെയോ പ്രസക്തി എന്താണെന്നു ഒരാളെങ്കിലും മുൻപോട്ടു വന്ന് e.malayalee - യിൽ ഒന്നു വിശദീകരിക്കണമേ Plz... കാലു പിടിക്കാം 🙏🙏🙏 Rejice ജോൺ 🔆
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക