Image

'പൊറുതിമുട്ടിയാല്‍ ഒരു കൊലപാതകം.., നിങ്ങള്‍ നോക്കിക്കോ' പോലീസിനോട് വി. ജോയ് എംഎല്‍എ, വിശദീകരണം

Published on 02 October, 2026
 'പൊറുതിമുട്ടിയാല്‍ ഒരു കൊലപാതകം.., നിങ്ങള്‍ നോക്കിക്കോ' പോലീസിനോട് വി. ജോയ് എംഎല്‍എ, വിശദീകരണം

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനുനേരെ ഭീഷണി മുഴക്കി സിപിഎം ജില്ലാ സെക്രട്ടറിയും എംഎല്‍എയുമായ വി. ജോയ്. സിപിഎം സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെയാണ് കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ വി. ജയചന്ദ്രന് മുമ്പാകെ ഭീഷണി മുഴക്കിയത്.

അയാളെക്കൊണ്ട് പൊറുതിമുട്ടുകയാണെങ്കില്‍ ഞാന്‍ പറയുകയാണ്, ഒരു കൊലപാതകം.., നിങ്ങള്‍ നോക്കിക്കോ' എന്ന് വി. ജോയ് പറഞ്ഞു. കൊലപാതകം എന്ന് പറഞ്ഞ ശേഷം ജോയ് പറയുന്നത് പുറത്തുവന്ന വീഡിയോയില്‍ വ്യക്തമായി കേള്‍ക്കുന്നില്ല. സിപിഎം നേതാക്കള്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കുനേരെ ആക്രോശിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിനിടെയാണ് വി. ജോയ് എംഎല്‍എയുടെ ഭാഗത്തുനിന്ന് ഇത്തരത്തിലൊരു പരാമര്‍ശം ഉണ്ടായത്.

കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലെ എസ്ഐ ഗോകുലിനെ ലക്ഷ്യമിട്ടാണ്ഇത്തരമൊരു ഭീഷണിയെന്നാണ് ആരോപണം. എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരായ ലാത്തിചാര്‍ജുമായി ബന്ധപ്പെട്ടു ഗോകുലിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ വ്യാപകമായ സൈബര്‍ പ്രചാരണം നടത്തിവരുന്നുണ്ട്.

കടകംപള്ളി സുരേന്ദ്രനടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു വി. ജോയിയുടെ പരാമര്‍ശം. എന്നാല്‍ കൊലപാതം നടത്തുമെന്നല്ല താന്‍ പറഞ്ഞതെന്നും പോലീസ് കൊല്ലുമെന്നുള്ള മുന്നറിയിപ്പാണ് നല്‍കിയതെന്നും വി.ജോയ് വിശദീകരിച്ചു.

കുട്ടികളെ ഇങ്ങനെ മൃഗീയമായി അടിച്ചാല്‍ കൊല്ലപ്പെടുമെന്നും, അപ്പോള്‍ കൊലപാതകം നടക്കുമെന്നുമാണ് താന്‍ അസിസ്റ്റന്റ് കമ്മിഷണറോട് പറഞ്ഞെന്ന് വി.ജോയ് പ്രതികരിച്ചു. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക