Image

ക്രിസ്റ്റ പൈക്ക് ഗുരുതരാവസ്ഥയിലാണെന്നു അഭിഭാഷകർ, ശിക്ഷയ്ക്കു സ്റ്റേ തേടുന്നു (പിപിഎം)

Published on 02 October, 2026
ക്രിസ്റ്റ പൈക്ക് ഗുരുതരാവസ്ഥയിലാണെന്നു അഭിഭാഷകർ, ശിക്ഷയ്ക്കു സ്റ്റേ തേടുന്നു (പിപിഎം)

ടെന്നസിയിൽ വധശിക്ഷ നടപ്പാക്കുന്നത് പരാജയപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലായ ക്രിസ്റ്റ പൈക്ക് ഗുരുതരാവസ്ഥയിലാണെന്നു അവരുടെ അഭിഭാഷകർ വ്യാഴാഴ്ച്ച അറിയിച്ചു. അവർക്കു തലച്ചോറിൽ ക്ഷതം സംഭവിച്ചിരിക്കാം എന്ന് അഭിഭാഷകൻ റാൻഡി സ്പൈവി പറഞ്ഞു.

രണ്ടു തവണ മരുന്നു കുത്തി വച്ചിട്ടും മരിക്കാത്ത കൊലക്കേസ് പ്രതിയുടെ വധശിക്ഷ സ്റ്റേ ചെയ്യണമെന്നു അവർ ആവശ്യപ്പെടുകയും ചെയ്തു.

സഹപാഠിയെ കൊലപ്പെടുത്തിയ കേസിൽ  പൈക്കിന്റെ വധശിക്ഷ നിരവധി തവണ സ്റ്റേ ചെയ്ത ശേഷം 30 വർഷം കഴിഞ്ഞാണ് ബുധനാഴ്ച്ച സുപ്രീം കോടതി അവസാനമായി പച്ചക്കൊടി കാട്ടിയപ്പോൾ നടപ്പാക്കാൻ ശ്രമിച്ചത്. മാരകമായ കുത്തിവയ്‌പിനെ അതിജീവിച്ചിട്ടുള്ള ഏക വ്യക്തിയാണ് പൈക്ക്.

സ്ത്രീകൾ മാത്രമുള്ള സ്‌ക്വാഡ് ആണ് ബുധനാഴ്ച്ച രാത്രി  പെന്റോബാർബിറ്റോൾ  കുത്തിവയ്പ് നൽകിയത്. 

വിചിത്രമെന്നു ട്രംപ്

പൈക്ക് കുത്തിവയ്‌പിനെ അതിജീവിച്ചത് വിചിത്രമായ സ്ഥിതിവിശേഷമാണെന്നു പ്രസിഡന്റ് ട്രംപ് പ്രതികരിച്ചു. എന്നാൽ ഇനി എന്തു ചെയ്യണമെന്നു ടെന്നസി അധികൃതരാണ് തീരുമാനിക്കേണ്ടതെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.

"അവിശ്വസനീയം! അതെങ്ങിനെ സംഭവിച്ചു? എളുപ്പത്തിൽ ചെയ്യാവുന്ന കാര്യമാണെന്നാണ് ഞാൻ കരുതിയത്."

ടെന്നസിയിലെ മുതിർന്ന പത്രപ്രവർത്തകൻ വിൽ പുക്കറ്റ് കുത്തിവയ്പ് നടക്കുമ്പോൾ ജയിലിൽ ഉണ്ടായിരുന്നു. നടപടികൾ കഴിഞ്ഞു കർട്ടൻ തുറക്കാൻ ഒരു മണിക്കൂർ കാത്തിരുന്നുവെന്നു അദ്ദേഹം 'ദ സൺ' പത്രത്തോടു പറഞ്ഞു. "അത്രയും സമയം എടുക്കാറില്ല, എന്തോ പ്രശ്നമുണ്ടെന്നു മുൻപും വധശിക്ഷ കണ്ടിട്ടുള്ള സഹപ്രവർത്തക പറഞ്ഞു.

"പൈക്ക് 7:27നു അവസാനമായി സംസാരിച്ചു. താൻ പോകാൻ തയാറായി എന്നാണു അവർ പറഞ്ഞത്. പക്ഷെ കുത്തിവയ്പ്പ് 8:53 വരെ തുടർന്നു."

ഒരൊറ്റ കുത്തിവയ്പു കൊണ്ടു മരണം സംഭവിക്കാവുന്ന മരുന്നാണ് കുത്തിവച്ചതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. പൈക്കിനു രണ്ടു ഡോസാണ് നൽകിയത്.

Pike in critical condition, say lawyers 

Join WhatsApp News
കുര്യൻ പച്ചപ്പറമ്പ് 2026-10-02 03:09:38
ഈ വിഷയത്തെപ്പറ്റി അഭിപ്രായം പറയാൻ ഞാൻ ആരുമല്ല. എന്നാലും എൻറെ വിഷമം കൊണ്ട് ഒന്ന് പറയട്ടെ. അവർ ചെയ്തത് അതി ഭയങ്കര കുറ്റമാണ്. എന്നാലും ജയിൽ വാസവും ഇത്തരം കുത്തിവെപ്പും എല്ലാം കൊണ്ട് അവർ എന്തുമാത്രം മാനസികവും ശാരീരികവുമായ പീഡനം ഇത്രയും കാലം അനുഭവിച്ചു എന്നത് ദൈവം ഉണ്ടെങ്കിൽ ദൈവത്തിനു മാത്രം അറിയാം. അവരെ രക്ഷിക്കാൻ പറ്റുമെങ്കിൽ രക്ഷിച്ച വീട്ടിൽ ഇനി ഞാൻ വിടുകയാണ് വേണ്ടത് എന്ന് എന്റെ മനസ്സാക്ഷി പറയുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക