Image

മാ! നിഷാദ (കവിത : ജയൻ വർഗീസ്)

Published on 02 October, 2026
മാ! നിഷാദ (കവിത : ജയൻ വർഗീസ്)

കവിയുടെ മനസ്സിൽ

ക്രൗഞ്ചപ്പക്ഷികൾ

കുറുകി ചുണ്ടുകൾ

തഴുകുമ്പോൾ,

 

പ്രണയാതുരമൊരു

സ്വർഗ്ഗം മണ്ണിൽ

ചിറകു  വിരിച്ചത്

കവിതകളായ്  !

 

ഒരു കാട്ടാള

ശരത്തിൽ മരണ  

പിടയലിൽ വേദന -

യൊഴുകുമ്പോൾ,

 

കവിതയോരുജ്ജ്വല

മുനി ശാപത്തിൻ  

മുനകളിൽ നീറി -

പ്പടരുകയായ് !

 

“അരുത് നിഷാദാ I

നിന്റെ ശരങ്ങൾ

ക്കരുളുക ശാന്തി

പ്പുളകങ്ങൾ ,

 

ഉരുക്കി യുണ്മ യിൽ

ഉടച്ചു വാർക്കുക

കൊഴുക്കൾ മണ്ണിൻ

പ്രണവങ്ങൾ !

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക