Image

മാത്യു വാച്ചാപറമ്പിൽ കർഷകരുടെ കണ്ണീരൊപ്പി: മാർ മുരിക്കൻ

(കുര്യൻ പാമ്പാടി) Published on 02 October, 2026
മാത്യു വാച്ചാപറമ്പിൽ കർഷകരുടെ കണ്ണീരൊപ്പി: മാർ മുരിക്കൻ

വേനൽ വന്നാലും പ്രളയം വന്നാലും നിത്യദുരിതത്തിൽ വീഴുന്ന കുട്ടനാട് നെൽകൃഷിക്കാരുടെ കണ്ണീരൊപ്പാൻ അക്ഷീണം പ്രവർത്തിച്ച ആളായിരുന്നു പുളിങ്കുന്ന് വാച്ചാപറമ്പിൽ പികെ മാത്യു എന്ന് പാലാ രൂപതയുടെ മാർ ജേക്കബ് മുരിക്കൻ  പ്രകീർത്തിച്ചു.

കുട്ടനാട്ടിലെ പ്രമുഖ കർഷകനും കൃഷി വകുപ്പിന്റെ ആലപ്പുഴ ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫിസറും ആയി റിട്ടയർ ചെയ്‌തു അന്തരിച്ച മാത്യു വാച്ചാപറമ്പിലിന്റെ  (പാട്ടത്തിൽ,പത്തിൽ, 86) സംസ്ക്കാര ശുശ്രൂഷയിൽ  പ്രസംഗിക്കുകയായിരുന്നു മാർ മുരിക്കൻ.

മാത്യു വാച്ചാപറമ്പിൽ

പുളിങ്കുന്ന് സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് ആയും രാജീവ്‌ ഗാന്ധി ട്രോഫി ജലോത്സവ ജഡ്‌ജി ആയും അദ്ദേഹം സമുജ്വലമായ സേവനം നിർവഹിച്ചിട്ടുണ്ടെന്നു മാർ മുരിക്കൻ അനുസ്മരിച്ചു. പാലാ പ്രവിത്താനത്തുള്ള വസതിയിലെ പ്രാർഥനകൾക്കു ശേഷം  മൃതദേഹം വമ്പിച്ച  ജനാവലിയുടെ സാന്നിധ്യത്തിൽ വ്യാഴാഴ്ച  ഇളന്തോട്ടം സെന്റ് ആന്റണി ദ ആബട്ട് ദേവാലയ കുടുംബകല്ലറയിൽ സംസ്കരിച്ചു.

കൃഷി വകുപ്പിൽ വിവിധ തസ്തികകളിൽ 35 വർഷത്തെ  സേവനകാലത്തു അഴിമതി രഹിതമായ ജനസേവനത്തിനു പേരു കേട്ട ആളായിരുന്നു മാത്യു വാച്ചാപറമ്പിൽ.  കൃഷി വകുപ്പ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥന്മാരുമായും അദ്ദേഹത്തിനുണ്ടായിരുന്ന അടുപ്പം കു ട്ടനാടൻ കാർഷിക മേഖലക്ക് എന്നും മുതൽക്കൂട്ടായിരുന്നു.

നിഷ്കാമ കർമ്മനെന്നു മാർ ജേക്കബ് മുരിക്കൻ

കുട്ടനാട്ടിലെ നവരത്നങ്ങളായി  ആദരിക്കപ്പെടുന്ന ഐസി ചാക്കോയുടെയും സർദാർ കെഎം പണിക്കരുടെയും എംഎസ്  സ്വാമിനാഥന്റെയും പരമ്പരയുടെ ഒടുവിലത്തെ കണ്ണിയായി മാത്യുവിനെ പരിഗണിക്കാനാവും.

കെ. കരുണാകരൻ മുഖ്യമന്ത്രിയും  പി.പി ജോർജ്ജും  പി.പി തങ്കച്ചനും കൃഷി മന്ത്രിമാരും ആയിരിക്കുമ്പോൾ കുട്ടനാടിന് വേണ്ടി പ്രധാന മന്ത്രി നരസിംഹ റാവു അനുവദിച്ച പ്രത്യേക പദ്ധതി നടപ്പിലാക്കുവാൻ  മാത്യുവിനെയാണ്  ഗവർമ്മെന്റ് ചുമതലപ്പെടുത്തിയത്. കാർഷികോത്പാദന കമ്മീഷണർ എം.എസ് ജോസഫ് ഐഎ എസും മാത്യുവും ചേർന്ന് കുട്ടനാടട്ടിൽ നിരവധി വികസന പദ്ധതികൾ നടപ്പിലാക്കി.

 പത്നി  റോസമ്മ കരിപ്പാപ്പറമ്പിൽ

പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ കുട്ടനാട് പാക്കേജിന് മുൻപായി കേരളകാർഷിക  മേഖലക്ക് ലഭിച്ച ഏറ്റവും വലിയ പദ്ധതി ആയിരുന്നു അത്. ലാളിത്യത്തോടെ  ജീവിച്ച് ആരോടും പരിഭവിക്കാതെ  ആരെയും പിണക്കാതെ  ഉദ്യോഗസ്ഥ തലത്തിലും നാട്ടിലും വിവിധ സേവനങ്ങൾ ചെയ്യാൻ  കഴിഞ്ഞ മാത്യുവിനെ പുളീംകുന്നും കുട്ടനാടും  എന്നും നന്ദിയോടെ ഓർമ്മിക്കുന്നു.

കാഞ്ഞിരപ്പള്ളി കല്ലറക്കൽ റോസമ്മയാണ് ഭാര്യ. സഹോദരൻ വർക്കി കല്ലറക്കൽ പ്രസിഡണ്ട് ജോർജ് ബുഷ് സീനിയറിന്റെസുഹൃത്തും വാഷിംഗ്ടണിൽ നേവൽ ഒബ്‌സർവേറ്ററി മേധാവിയുമായിരുന്നു. അദ്ദേഹത്തെ പ്രകീർത്തിച്ച് ടൈം മാഗസിനിൽ വൈറ്റ് ഹൗസ് ലേഖകൻ ഹ്യു സൈഡിയുടെ ലേഖനം വന്നിരുന്നു.

അനുശോചിക്കുന്ന കുടുംബാംഗങ്ങൾ

മാത്യു-റോസമ്മമാരുടെ മകൻ സിനി മാത്യു കേരള അ ഗ്രോ ഇൻഡസ്ട്രീസ് കോർപറേഷന്റെ ചീഫ് എഞ്ചിനീയർ ആണ്. മകൾ ഷീന കാനഡയിലെ ടൊറന്റോയിൽ ഡർഹാം  കാത്തലിക് ഡിസ്ട്രിക്റ്റ് സ്കൂളിന്റെ പ്രിൻസിപ്പൽ. മരുമകൾ മിനി പാലാ ഗ്രാമീൺ ബാങ്കിലും മരുമകൻ ജോസ് പോൾ കാനഡയിലും സേവനം ചെയ്യുന്നു.

ഷീനയുടെ മകൻ അജയ് ജോസ്‌പോൾ ഗൂഗിളിൽ സേവനം ചെയ്യുന്നു. ഹെൽത്ത് പാർട്നെഴ്സ് ഓഫ് കാനഡയിൽ ജോലി ചെയ്തിരുന്ന കാലത്ത് 21.5 കോടി രൂപയുടെ മരുന്നുകൾ കേരളത്തിൽ സൗജന്യമായി വിതരരണം ചെയ്ത അജയ്  അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ അഭിനന്ദനം ഏറ്റുവാങ്ങി.

കൊച്ചുമകൻ അജയ്  ജോസ് പോൾ  മുൻ ആരോഗ്യമന്ത്രി കെകെ ശൈലജയുമൊത്ത്

സഹോദരങ്ങൾ അന്തരിച്ച ബേബി പോൾ , പി.കെ ജോസ് പുളിങ്കുന്ന് എന്നിവരും  ആലീസ് ജോൺ തൊടുപുഴ, ഡോ. പി.കെ ജെയിംസ് പുളിങ്കുന്ന് പി.കെ ആന്റണി (കോൺഗ്രസ് നേതാവ് ) എന്നിവരുമാണ്. സ്വാതന്ത്ര്യ സമര സേനാനി  പി.കെ ചാക്കോ പാട്ടത്തിൽ പിതൃ സഹോദരൻ ആണ്.
 

Join WhatsApp News
Mathew Ponnadamvakkal, Kavalam 2026-10-02 05:08:32
I have heard of Mathew Vachaparampil from my late father K.M. Thomas of Ponnadamvakkal, Kavalam. Father was a typical Kuttanadan farmer who toiled to grow paddy in 35 ac. He organised farmers to avail bank loans to construct bunds under various government schemes and ran into debts. I did not know the intricacies of farming in those days as I was away in Iraq and Kuwait doing constuction projects as a civil engineer. Now I am back in Kavalam to continue my father's dream of cultivating 20 ac of paddy fields. I can imagine the great difficulties though which my father and his ilk braved oddities to make ends meet. Hence I salute Mathew Vachaparampil as a torchbearer for farmers in Kuttanad.
Amrit George, Washington 2026-10-02 06:46:30
Have read about Varkkey Kallarackal in Malayala Manorama many years back in a col he wrote entitled 'My Neighbour George Bush'. It was the time of his re-election bid. And he won. Sorry to hear about the demise of his brother in law Mathew Vachaparampil in Kerala. I send my condolences.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക