Image

വായിക്കുന്തോറും വിസ്മയപ്പെടുന്ന പുസ്തകം:ഖസാക്കിന്റെ ഇതിഹാസം : അന്നാ പോൾ

Published on 02 October, 2026
വായിക്കുന്തോറും വിസ്മയപ്പെടുന്ന പുസ്തകം:ഖസാക്കിന്റെ ഇതിഹാസം : അന്നാ പോൾ

ഖസാക്കിന്റെ ഇതിഹാസം തരുന്ന വായനാ വിസ്ഫോടനങ്ങൾ

പത്തു ദിവസം കഴിഞ്ഞ് വെള്ളി പൊട്ടുമ്പോൾ രവി ഇറങ്ങി നടന്നു.
കൂമൻ കാവിനു നേരേ നടന്നു.
കിഴക്കൻ  കാറ്റിന്റെ നേരിയ തണുപ്പ്.
അവസാനത്തെ ഈര ചൂട്ടു കത്തിത്തീരുമ്പോൾ ചവിട്ടു വഴിയ്ക്കെതിരെ ഉദയം ചുവക്കുകയായിരുന്നു.
പത്തു മണിയോടെ തീവണ്ടിയാപ്പീസിലെത്തി. അവിടെ കാത്തിരുന്നു.
ആ മണിക്കൂറിന്റെ ദൈർഘ്യമറിഞ്ഞില്ല.
കൽക്കരിപ്പുകയുടേയും ആവിയുടേയും മണം അവിടെ നിറഞ്ഞിരുന്നു. ചതുപ്പു മണ്ണിലെ ചന്ദനത്തിരിയുടെ പുക പോലെ അയാൾ അതുൾക്കൊണ്ടു.
"  എന്നെ അറിയുമോ ?
ചന്ദന നിറത്തിലുള്ള പട്ടുചേലയിലും കനപ്പെട്ട കണ്ണായിലേയ്ക്കും ചുരുൾ മുടിയിലേയ്ക്കും രവി നോക്കി.
"   ഇല്ല" അയാൾ പറഞ്ഞു.
അവരുടെ കൈപ്പടങ്ങൾ കോർത്തിണങ്ങി.
 "വരൂ" രവി പറഞ്ഞു.
രണ്ടു പാത്രം കാപ്പിയ്ക്കിരുവശവുമായി ഇരിയ്ക്കുന്നു.  ഒന്നും പറയാതെ
പതുക്കെ കാപ്പി കുടിച്ചു കഴിഞ്ഞു. "വരൂ ..അവൾ പറഞ്ഞു. നഗരത്തിന്റെ തെരുവിൽ,വെയിലിൽ  പുതുമഴയടുക്കാനിരിക്കുന്ന കാറ്റിന്റെ ജല സാന്ദ്രതയിൽ
വിയർക്കുന്നു.
" വിശ്രമിയ്ക്കണ്ടേ?
രവി ചോദിച്ചു. വിശ്രമിക്കണം. അവൾ പറഞ്ഞു...............
അണക്കെട്ടിന്റെ ജലരാശിയിലേയ്ക്ക് പത്മ ജനാല തുറന്നിട്ടു.
രവീ
"ഓ....
പിന്നെയും വിരാമങ്ങൾ....
ബോധാനന്ദന്റെ ആശ്രമത്തിലേയ്ക്കും..... കിഴവൻമാവുകളുടെ തണലിലേയ്ക്കും... നെടുവരമ്പ് നടന്ന് നടന്ന് കൈതപ്പൊന്തകൾക്കരികിലൂടെ നടന്ന് ശിവരാമൻ നായരുടെ ഞാറ്റുപുരയിലേയ്ക്ക്... എണ്ണിയാലൊടുങ്ങാത്ത സമാന്തരങ്ങളുള്ള പാതകളിലൂടെ... രവിയുടെ യാത്ര തുടരുന്നു. ക്ഷണശയനങ്ങളുടെ വഴിയമ്പലങ്ങൾ ... തേടി... ഖസാക്കിന്റെ യാഗാശ്വം  മൈമുന  മുങ്ങാങ്കോഴി അള്ളാപ്പിച്ച മൊല്ലാക്ക, പുക ചുറ്റിയ കണ്ണുകളുള്ള ഖാലിയാർ   ... വായിക്കുന്തോറും വിസ്മയപ്പെടുന്ന പുസ്തകം:ഖസാക്കിന്റെ ഇതിഹാസം. കരിമ്പനകളും കിഴക്കൻ കാറ്റും ചെതലിമലയും വെളുത്ത ശ്രുതി ഭേദമില്ലാത്ത മഴയുമൊക്കെ ആദിരൂപങ്ങളായി മാറുന്നു... വാക്കുകളുടെ മായാജാലം... ഏഴാം തവണയും ആസ്വദിക്കുന്നു....1977 ൽ ആദ്യവായന....

Join WhatsApp News
Vayanakaran 2026-10-02 02:40:50
അമേരിക്കൻ മലയാളി എഴുത്തുകാരുടെ ഏതെങ്കിലും ഒരു കൃതി അവരൊക്കെ മരിച്ചുപോകുന്നതിന് മുന്നേ ആരെങ്കിലും വായിച്ച് ഇതേപോലെ എഴുതുമോ? പാവം എഴുത്തുകാർ ഈരണ്ടു കൊല്ലം കൂടു മ്പോൾ ഒരു സമ്മേളനം നടത്തി തൃപ്തിയടയുന്നു. ജനം പള്ളിയും മതവുമായി തിരക്കിലാണ്. ബുദ്ധിമാനായ ഒരാൾ മത ചോദ്യങ്ങൾ ചോദിക്കുന്നു. ആരും കേട്ട ഭാവമില്ല. എഴുത്തുകാരും ചോദ്യങ്ങളുമായി വരിക.
Sudhir Panikkaveetil 2026-10-02 12:31:11
പ്രിയ വായനക്കാരാ അമേരിക്കൻ മലയാളി എഴുത്തുകാരുടെ രചനയെക്കുറിച്ച് കൂടുതലായി എഴുതിയാൽ അത് പുറം ചൊറിയൽ എന്ന് പരിഹസിക്കാനാണ് അമേരിക്കൻ മലയാളിക്കിഷ്ടം. അതുകൊണ്ട് താങ്കളുടെ പ്രതീക്ഷ മുരടിക്കയേയുള്ളു. അവരെക്കുറിച്ച് എഴുതാൻ ആരും ധൈര്യപ്പെട്ട വരുമെന്ന് തോന്നുന്നില്ല, കുറച്ചു പേരൊഴികെ.
Jayan varghese 2026-10-02 15:28:31
നിലവാരമില്ലാത്ത രചനകൾ കൊണ്ട് സമ്പന്നമാണ് അമേരിക്കയിലെ മലയാള സാഹിത്യം. ശരാശരി അമ്പതു പുസ്തകങ്ങൾക്ക് മുകളിൽ ഓരോ വർഷവും പ്രസിദ്ധീകരിക്കപ്പെടുന്നുണ്ടെങ്കിലും അതിൽ പത്തെണ്ണം പോലും പാസ്‌മാർക്കു നേടുന്നില്ല എന്നതാണ് സത്യം. അങ്ങിനെ പാസ്‌മാർക്കു നേടാത്തതിനെ പരിചയവും പദവികളും സ്വാധീനവും മൈഥുനം പാതി ദർശനവും ഉപയോഗിച്ച് മഹത്തരം എന്നും ഉദാത്തം എന്നുക്കൊക്കെ വാഴ്ത്തി അവാർഡുകൾ ഒക്കെ കൊടുക്കുമ്പോളാണ് പൊതു ജനം അതിനെ പരിഹസിക്കുന്നത്. ഫലത്തെ വിലയിരുത്തി വൃക്ഷത്തെ മാർക്കിടണം എന്ന് കേൾക്കുന്നതെ ചില കുള്ളന്മാർക്ക് പരിഭവമാണ്. തങ്ങളുടെ ഉയരക്കുറവിനും ബുൾഗാൻ താടിക്കും പാകമാവാൻ വേണ്ടി അവർ ഉയരമുള്ളവരുടെ ഉയരം മുറിച്ചു മാറ്റി തങ്ങൾക്ക് സമന്മാരാക്കുന്നു. ഇവിടെ വേണ്ടത് മുഖം നോക്കാതെയുള്ള നിരൂപണമാണ്. സിനിമായുടെ പാട്ടു പുസ്തകത്തിൽ കഥാസാരം ചേർത്തിരിക്കുന്നത് പോലെയുള്ള നിരൂപങ്ങൾക്ക്‌ അമേരിക്കൻ മലയാള സാഹിത്യത്തിൽ ഒരു മാറ്റവും കൊണ്ടുവരാൻ സാധിക്കുകയില്ലെന്നു മാത്രമല്ല കുറെ ഉണക്ക മരങ്ങളെ പച്ചയെന്നു പറഞ്ഞ് വെറുതെ പൊക്കിക്കൊണ്ടി നടക്കാനേ സാധിക്കുകയുള്ളു. ജയൻ വർഗീസ്.
രസികൻ വലിയിടം 2026-10-02 19:41:13
ശ്രീ തോപ്രാംകുടി ശ്രീ ജയൻ വർഗീസിന്റെ കമന്റ് കണ്ടില്ല. കണ്ടാലും ജയനെ തൊടാൻ ധൈര്യം കാണില്ല. സുധീർ ഇങ്ങനെ എഴുതിയെങ്കിൽ തൊപ്പ്രാംകുടി ജെറ്റ് വിമാനത്തിൽ പറന്നു വന്നേനെ. അമേരിക്കൻ മലയാളികളുടെ പുസ്തകം ശ്മശാനത്തിൽ കിടക്കുന്നു എന്ന സുധീറിന്റെ അഭിപ്രായത്തെ ആലങ്കാരികമായി പുലി തിന്നുമെന്ന പറഞ്ഞ ആക്ഷേപഹാസ്യത്തെ ഒക്കെ തോപ്രാം"കുടി" എതിർത്തിരുന്നു. ജനം "കുടി" കിടപ്പുകാരായതു കൊണ്ട് ശബ്ദം ഉണ്ടായില്ല. അനീതിക്കെതിരെ സുധീരം ശബ്ദമുയർത്തുന്ന നെടുങ്ങാടപ്പള്ളിയും ഇടപെട്ടില്ല.
രസികൻ ചെറിയിടം 2026-10-02 20:29:13
ജയൻ വർഗീസ് പറഞ്ഞത് ശരിയാണ് ഇവിടെ ഉണക്ക മരങ്ങളെ പൊക്കിക്കൊണ്ട് നടക്കുവാൻ, അവരെപ്പറ്റി നീണ്ട ഇൻട്രൊഡക്ഷൻ കൊടുക്കാൻ, അവരെപ്പറ്റി പത്രത്തിലും ടിവിയിലും, അണിയറയിലും, വേദിയിലും വീതിയിലും മാലയിട്ട് അവതരിപ്പിക്കാനും, പാnaന്മാർ മാതിരി പാട്ടു പാടി പുകഴ്ത്താനും, പലതിന്റെയും രക്ഷാധികാരികളായി നിയമിക്കാനും ഇവിടെ പെരുത്ത മനുഷ്യരും പെരുത്ത സംഘടനകളും ഉണ്ട്. എന്നാൽ പാവങ്ങളായ ജയൻ വർഗീസിനെ, സുധീരനെ, രസികൻ വലയിടത്തെ, നെടുങ്ങാട പള്ളിയെ, ഇരുത്തം ചെന്ന് പണ്ഡിതനായ മത്തായി ചേട്ടനെ, തോപ്രാംകുടി, റപ്പായിയെ ഒന്നും പൊക്കാൻ ആളുകളില്ല. അവരെയൊന്ന് ചെറിയതോതിൽ എങ്കിലും ചൊറിഞ്ഞു പൊക്കാൻ ആളുകൾ ഇല്ല. അതിനാൽ പറഞ്ഞ വ്യക്തികളെല്ലാം സംഘടിക്കണം, സംഘടിച്ച് സംഘടിച്ച് ശക്തരാകണം. ആരും പൊക്കാതിരുന്നാൽ അവരൊക്കെ തന്നെത്താൻ അങ്ങ് പൊക്കണം ഉയരണം. ഉയർന്ന നാടാകെ പന്തലിക്കണം.
Jayan varghese 2026-10-02 21:39:00
ഖസാക്കിന്റെ ഇതിഹാസം ലക്ഷണയുക്ത നോവലല്ലെന്നു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സക്കറിയയോട് ശ്രീമതി അന്നാ പോൾ ഒന്ന് സംസാരിക്കണം. അദ്ദേഹം ഇപ്പോൾ ഇവിടെയുണ്ട്. കിട്ടുന്ന വിവരം ഇതുപോലെ എഴുതി അറിയിക്കണം ? ജയൻ വർഗീസ്.
പ്രിൻസ് തോപ്രാംകുടി 2026-10-02 22:37:53
ശ്രീ ജയൻ വര്ഗീസ് എഴുതിയതിനോട് പൂർണമായും യോജിക്കുന്നു . പക്ഷേ ഒരു ചോദ്യം , എങ്ങിനെ ഒരു പുസ്തകത്തിന്റെ നിലവാരം അളക്കും എന്നുള്ളതാണ് ? ഇഷ്ടപ്പെട്ടില്ലെങ്കിൽ മുടക്കിയ പണം ഉപഭോക്താവിന് കിട്ടുന്ന സംവിധാനം (ആമസോൺ kindle - gives 7 days ) കേരളത്തിലില്ലലോ ? നവംബർ 3-ന് നടക്കാനിരിക്കുന്ന അമേരിക്കൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ എൻ്റെ സംസ്ഥാനത്ത് ഞാൻ സജീവമായി ഏർപ്പെട്ടിരിക്കുകയാണ്. അതിനാൽ, ഉപതിരഞ്ഞെടുപ്പുകൾ കഴിയുന്നത് വരെ 'ഇ-മലയാളി'യിലെ കോളങ്ങളിൽ ഞാൻ സജീവമായിരിക്കില്ല. പ്രിൻസ് തോപ്രാംകുടി
Sudhir Panikkaveetil 2026-10-03 13:26:57
ശ്രീ തോപ്രാംകുടി താങ്കൾ ആരാണ്.? എനിക്ക് എന്റെ ശത്രുക്കളുമായി നേരിട്ട് സംസാരിക്കുന്നത് ഒരു വിനോദമാണ്. ധൈര്യമുണ്ടെങ്കിൽ താങ്കളുടെ ഫോൺ (ഇവിടെ എഴുതേണ്ട) നമ്പർ ഇമലയാളിക്ക് കൊടുക്ക്.. ഞാൻ വിളിക്കാം. ജയൻ പറഞ്ഞാൽ കുഴപ്പമില്ല സുധീർ പറയരുതെന്ന് താങ്കളുടെ അഭിപ്രായം രസകരം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക