
മേപ്പടിയാൻ, കഥ ഇന്ന് വരെ എന്നീ ചിത്രങ്ങളുടെ സംവിധായകൻ വിഷ്ണു മോഹൻ ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ ഓപ്പറേഷൻ ഗംഗയ്ക്ക ജോർജിയൻ ഷെഡ്യൂളിൽ ഒക്ടോബർ 10 വരെ മോഹൻലാൽ പങ്കെടുക്കും.
ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബർ 17 വരെ ജോർജ്ജിയയിൽ തുടരുമെന്നാണ് വിവരം. ഒക്ടോബർ അവസാനമോ നവംബർ ആദ്യമോ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് ശേഷം അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ ജോയിൻ ചെയ്യുമെന്നാണ് വിവരം.ഏകദേശം 30 ദിവസത്തോളം തുടർച്ചയായി ഈ ചിത്രത്തിന്റെ ഷൂട്ടിംഗിൽ പങ്കെടുത്ത ശേഷം, ഡിസംബറിൽ ഓപ്പറേഷൻ ഗംഗയുടെ അഞ്ച് ദിവസത്തെ ഷെഡ്യൂളിൽ മോഹൻലാൽ പങ്കെടുക്കും.
നിലവിലെ പദ്ധതിയനുസരിച്ച്, വിസയും മറ്റ് രാജ്യങ്ങളിലെ ചിത്രീകരണത്തിനുള്ള അനുമതികളും ലഭിക്കുന്നതിനെ ആശ്രയിച്ച് 2027 മാർച്ചോടെ ഓപ്പറേഷൻ ഗംഗയുടെ മുഴുവൻ ചിത്രീകരണവും പൂർത്തിയാക്കി 2027 ജൂലൈയ്ക്ക് ശേഷം റിലീസ് ചെയ്യാനാണ് നിലവിലെ ആലോചന. ഏറെ സാധ്യത 2027ലെ സ്വാതന്ത്ര്യദിന വാരാന്ത്യംലക്ഷ്യമിട്ടായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ശ്രീ ഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ബഡ്ജറ്റ് 200 കോടിയാണ്.