Image

കോർപ്പറേറ്റ് ലോകത്തെ വൃദ്ധജനങ്ങൾ : അന്നാ പോൾ

Published on 01 October, 2026
 കോർപ്പറേറ്റ് ലോകത്തെ വൃദ്ധജനങ്ങൾ :  അന്നാ പോൾ

കേരളത്തിലെ ജനസംഖ്യ മൂന്നു കോടി മുപ്പതു ലക്ഷമാണെന്നു കണക്കാക്കിയിരിക്കുന്നു. ഇതിൽ 60 കഴിഞ്ഞവരുടെ കണക്ക്14.6 ശതമാനം.
മുതിർന്നവരുടെ കാര്യത്തിൽ സമൂഹത്തിനു പുതിയൊരു അവബോധം അനിവാര്യമായിരിക്കുന്നു.

കാരണവന്മാരുടെ വാക്കു "തിരുവായ്ക്ക് എതിർവാ യില്ല എന്ന പഴമൊഴി അപ്രസക്തമായിരിക്കുന്നു. തറവാട്ടു കാരണവർ വാക്കിന്റേയും സ്വത്തിൻറേയും ഉടമയായിരുന്ന കാലത്തിൽ നിന്നും നാം ഏറെ മാറിപ്പോയിരിക്കുന്നു. വേലയും കൂലിയും എന്നത് ഉദ്യോഗവും ശമ്പളവും എന്നതിലേയ്ക്കു മാറിയത് കുടുംബ ബന്ധസങ്കല്പങ്ങളെ ചീട്ടു കൊട്ടാരം പോലെ തകർക്കാനിടയാക്കി... അടുത്ത 20 വർഷത്തിന്നുള്ളിൽ കുട്ടികളുടേയും യുവാക്കളുടേയും എണ്ണത്തേക്കാൾ പതിന്മടങ്ങ് കൂടതലായിരിക്കും വൃദ്ധജനങ്ങൾ:: ഫലമെന്തായിരിക്കും?

  ആർക്കും ആരുടേയും രക്ഷാകർത്തൃത്വം ഏറ്റെടുക്കുവാൻ കഴിയാത്തവണ്ണം മൂല്യങ്ങളും ശീലങ്ങളും ശകലീകരിക്കപ്പെട്ടു..

   ആർക്കു ആരാണ കാവലാൾ? പഠിപ്പും പത്രാസു മുള്ള മക്കൾ അവരുടെ ഭാര്യയും മക്കളുമായി അവരവരുടെ ജോലി സ്ഥലങ്ങൾക്കരികിൽ അല്ലെങ്കിൽ വിദേശ രാജ്യങ്ങളിൽ ഗാർഹസ്ഥ്യം തുടങ്ങി.
കോർപ്പറേറ്റ് കാലത്തിന്റെ മായക്കാഴ്ചകളുടെ നിറഭേദങ്ങളോട് പൊരുത്തപ്പെടാനാകാതെ 50 കളിലെ തലമുറ തന്റെ വീടിന്റെ ഏകാന്തതകളിലേയ്ക്കോ, മക്കൾ സ്നേഹപൂർവ്വം ധനം നൽകി അനുഗ്രഹിച്ചു തന്ന സദനങ്ങളുടെ സ്വഛതകളിലേയ്ക്കോ പിൻവാങ്ങാൻ നിർബന്ധിതരാകുന്നു... അവിടെ തന്റെ വാർദ്ധക്യ കാല രോഗങ്ങളുമായി കഴിയുന്നു. കാലം മാറുന്നു. വയോജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരവുമായി കൗൺസിലർമാർ എത്തുന്നു..
തന്റെ ശിഷ്ടജീവിതം... മരണമെത്തുന്നതുവരെ.... സന്തോഷകരമായി ആഹ്ലാദകരമായി ആനന്ദകരമായി ജീവിക്കവാനുള്ള എന്തു മന്ത്രമാണ് ഇവരുടെ കയ്യിലുള്ളതു? ഓൾഡ് ഏജ് ഹോമിൽ വേണ്ടതെല്ലാമുണ്ട് ....
വേണ്ടപ്പെട്ടവരൊഴികെ.....

വാർദ്ധക്യം ശാപമല്ല മറിച്ച് അതു ജീവിതത്തിലെ രണ്ടാം ബാല്യവും ഏറ്റവും രസകരവും ആയിരുന്ന ഒരു കാലമുണ്ടായിരുന്നു...... ഇനിയൊരിക്കലും മടങ്ങിവരാൻ സാദ്ധ്യത തെല്ലുമില്ലാത്ത ഒരു കാലം …

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക