Image

ക്യാപ്റ്റൻ മച്ചഹറിനെ മോദി പ്രകീർത്തിച്ചു (പിപിഎം)

Published on 01 October, 2026
ക്യാപ്റ്റൻ മച്ചഹറിനെ മോദി പ്രകീർത്തിച്ചു (പിപിഎം)

ഫ്‌ളൈദുബായ് വിമാനം തട്ടിയെടുത്തു തകർക്കാൻ നടന്ന ശ്രമം പരാജയപ്പെടുത്തിയതിനു ക്യാപ്റ്റൻ സ്മിത് മച്ചഹറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകീർത്തിച്ചു. "ഹീറോയാണ് അദ്ദേഹം, അസാമാന്യ ധീരതയാണ് പ്രകടമാക്കിയത്. ഉറച്ച നിശ്ചയ ദാർഢ്യം."

ഏറ്റവും വലിയ അപകടത്തിന്റെ മുന്നിൽ, ഗുരുതരമായി പരുക്കേറ്റിട്ടും അദ്ദേഹം അസാമാന്യ ധീരത കാട്ടി. "നൂറു കണക്കിനു ജീവനുകൾ രക്ഷിക്കാനും മറ്റുള്ളവർക്കു സുരക്ഷ നൽകാനും അദ്ദേഹത്തിനു കഴിഞ്ഞു. വലിയൊരു ദുരന്തമാണ് അദ്ദേഹം ഒഴിവാക്കിയത്. ക്യാപ്റ്റൻ മച്ചഹറിനെ കുറിച്ച് ഇന്ത്യ അഭിമാനം കൊള്ളുന്നു."

മച്ചഹർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നു മോദി പ്രാർഥിച്ചു. "കൂടുതൽ കരുത്തും ആരോഗ്യവും ലഭിക്കട്ടെ."

Modi praises pilot Capt Smit Machchhar

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക