
കൊളംബസ്, ഒഹായോ: അമേരിക്കൻ മണ്ണിൽ മാവേലി മന്നനെ എതിരേറ്റ് കൊളംബസിലെ മലയാളി സംഘടനയായ കോമ; ഓണം 2026 അവിസ്മരണീയ ആഘോഷമാക്കി കൊളംബസ് മലയാളികൾ!.
സെൻട്രൽ ഒഹായോ മലയാളി അസോസിയേഷന്റെ (COMA) ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ അത്യന്തം ഗംഭീരമായി സമാപിച്ചു. ഓഗസ്റ്റ് 29 ശനിയാഴ്ച കൊളംബസിലെ ഡൊമിനിയൻ മിഡിൽ സ്കൂൾ അങ്കണത്തിൽ വച്ച് നടന്നു വന്ന ആഘോഷങ്ങളിൽ ഒഹായോയിലെമ്പാടുമുള്ള നൂറുകണക്കിന് മലയാളികളും വിശിഷ്ടാതിഥികളും പങ്കെടുത്തു. പ്രവാസ മണ്ണിൽ തനിമ ചോരാതെ സംഘടിപ്പിച്ച ഓണാഘോഷം പങ്കാളിത്തം കൊണ്ടും സംഘാടക മികവ് കൊണ്ടും ചരിത്ര സംഭവമായി മാറി.
അമേരിക്കൻ ഭരണാധികാരികളുടെ സാന്നിധ്യവും ആദരിക്കലും ചടങ്ങിന്റെ ഉദ്ഘാടന ചടങ്ങിൽ ഒഹായോ സ്റ്റേറ്റ് സെക്രട്ടറി ഫ്രാങ്ക് ലാറോസ് (Frank LaRose) മുഖ്യാതിഥിയായി പങ്കെടുത്തു. എഫ്.ഐ.എ (FIA) ചെയർമാൻ രജനീകാന്ത് കാട്ടേ, പ്രസിഡന്റ് ശ്രീറാം പന്നേനി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
ആദരിക്കൽ ചടങ്ങുകൾ: കോമയുടെ സ്ഥാപക പ്രസിഡന്റ് പ്രദീപ് രാമചന്ദ്രൻ ഒഹായോ സ്റ്റേറ്റ് സെക്രട്ടറി ഫ്രാങ്ക് ലാറോസിനെ പൊന്നാട അണിയിച്ച് ആദരിച്ചു. കോമ പ്രസിഡന്റ് അസ്‌ലം അബൂബക്കർ, ട്രസ്റ്റി രാജീവ് എന്നിവർ ചേർന്ന് എഫ്.ഐ.എ ഭാരവാഹികളെ പൊന്നാട ചാർത്തി ആദരിച്ചു.
ഔദ്യോഗിക പ്രൊക്ലമേഷൻ:ഒഹായോ സ്റ്റേറ്റ് സെക്രട്ടറി നൽകിയ പ്രത്യേക പ്രൊക്ലമേഷൻ (Proclamation) കോമ പ്രസിഡന്റ് അസ്‌ലം അബൂബക്കർ, വൈസ് പ്രസിഡന്റ് അനൂപ് ബാബു ജോസഫ്, ജനറൽ സെക്രട്ടറി കിരൺ ഇളവങ്കൽ, ജോയിന്റ് സെക്രട്ടറി ഡിലിൻ ജോയ്, ട്രഷറർ രവി ഹരിഹരൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
വർണ്ണാഭമായ സാംസ്കാരിക പരിപാടികൾ ശ്യാം മോഹൻ ഒരുക്കിയ മനോഹരമായ ഓണം ടാബ്ലോയോടെയാണ് സാംസ്കാരിക ആഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് ഡെട്രോയിറ്റ് കലാക്ഷേത്രയുടെ മനംമയക്കുന്ന ചെണ്ടമേളവും അരങ്ങേറി.

വേദിയിലെ സമ്പൂർണ്ണ കലാപരിപാടികളുടെ നിര:
1. ഓണം മഹോത്സവം – ഔദ്യോഗിക ഉദ്ഘാടന ചടങ്ങ്
2. ഭരതനാട്യം(ചിലങ്ക പൂജയ്ക്ക് ശേഷം)
3. Beats of South – തെയ്യം
4. Shakti– ദി ഡിവൈൻ ഫെമിനൈൻ
5. Rhythm Rebels
6. Team Alpha Nexus
7. Team OSU Origins(പ്രത്യേക അവാർഡ് ജേതാക്കളായ ടീമിന്റെ പെർഫോമൻസ്)
8. Little Stars:എ സിനിമാറ്റിക് സ്പാർക്ക്
9. Happy Heels
10. Columbus Squad
11. Team Prerana
12. Coconut Trio
13. Thunder Crew
14. Desi Dancers
15. Mallu Boys
16. Dancing Stars
17. Dazzling Dancers
18. കഥാപ്രസംഗം
19. സ്കിറ്റ്
20. നാടൻ പാട്ടുകൾ & ദേശീയഗാനം
21. ONAM After Party with DJ SANDY (ആവേശകരമായ ഡിജെ പാർട്ടി)
തിരുവാതിരയും ഒപ്പനയും മാർഗം കളിയും കഥകളിയും ഒക്കെ തന്നെ മഹാബലി തമ്പുരാനോട് ഒപ്പം സ്റ്റേജിൽ നിറഞ്ഞത് നമ്മുടെ കൊച്ചു കേരളത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുക മാത്രമല്ല കാണികൾക്ക് രോമാഞ്ചം നിറഞ്ഞ ഒരു അനുഭവം നൽകുകയും കൂടി ചെയ്തു.
അരങ്ങിൽ നിജിത് മഹാബലി തമ്പുരാനായി (മഹാബലി) വേഷമിട്ട് കാണികളുടെ കൈയ്യടി നേടി.
സാങ്കേതിക തികവും ദൃശ്യമികവും (LED Screen & Live Stream)
ഇത്തവണത്തെ ആഘോഷത്തിൽ വേദിയിൽ ഉപയോഗിച്ച LED സ്ക്രീൻ, വിഷ്വലുകൾ, ലൈവ് ഫീഡ് (Live Feed), ഡിജിറ്റൽ ബാക്ക്‌ഡ്രോപ്പുകൾ എന്നിവ അതിമനോഹരമായ അനുഭവമാണ് നൽകിയത്. ടെക്നിക്കൽ, ഫോട്ടോഗ്രാഫി, മീഡിയ ടീമുകളായ നിഷ് നിഷാന്ത് (Nish Nishant), അരവിന്ദ് വി.കെ (Aravind V.K), ബ്രൈറ്റ് (Bright), പ്രമോദ് പുതിയാട്ടിൽ (Pramod Puthiyattil) എന്നിവരുടെ നേതൃത്വത്തിൽ തത്സമയ സ്ട്രീമിംഗും സാങ്കേതിക ഏകോപനവും മികച്ച രീതിയിൽ നിർവ്വഹിച്ചു.
നാവിൻ തുമ്പിൽ കൊതി ഊറും ഓണസദ്യ
കോമ ഇതുവരെ വിളമ്പിയതിൽ വച്ച് ഏറ്റവും വിഭവസമൃദ്ധവും രുചികരവുമായ ഓണസദ്യയാണ് ഇത്തവണ ഒരുക്കിയത്.അവധ് ബൈ ഷെഫ് ആനന്ദ്' (Awadh by Chef Anand India Restaurant), കൊക്കോകേ ബൈറ്റ്സ് പവൽ' (CoccoKay Bites Powell),Sparjen എന്നിവർ ചേർന്നാണ് രുചികരമായ ഓണസദ്യ ഒരുക്കിയത്. ഗോപി ഹരിദാസ്, വൽസൻ പാലിക, തോമസ് ഉമ്മൻ എന്നിവരുടെ നേതൃത്വത്തിലുള്ള ടീം സദ്യ വിതരണത്തിന് നേതൃത്വം നൽകി.
പൂക്കളവും സ്റ്റേജ് അലങ്കാരവും ചാരിറ്റി ഡ്രൈവും സുനിത ശ്യാം, ജൂലി മനോജ്, ഷെറിൻ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കിയ മനോഹരമായ അത്തപ്പൂക്കളവും ഫോട്ടോ ബൂത്തും വേദി അലങ്കാരങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രിയ പ്രവീണിന്റെ നേതൃത്വത്തിൽ കോമ യൂത്ത് ടീം (COMA Youth Team) സംഘടിപ്പിച്ച ചാരിറ്റി ഡ്രൈവും പുസ്തക വിപണന സ്റ്റാളും വലിയ വിജയമായി മാറി.
സ്പോൺസർമാരുടെ പിന്തുണ
പരിപാടിയുടെ വിജയത്തിന് സാമ്പത്തിക പിന്തുണ നൽകിയ സ്പോൺസർമാർ:
Grange Insurance
Red One Realty – Sony Joseph (Realtor)
India Grocers (Dublin - Columbus, Ohio)
CoccoKay Bites
Awadh by Chef Anand (India Restaurant)
Best Brains Learning Centers
DevCare Solutions
New York Life ( Jason Sowards)
Midwest Lab Services
RE/MAX Consultant Group – Courtney Eaglin (Clouse Eaglin Team)
Upgrade Roofing (Dean Davell)
Akila Mani (Financial Advisor / SecureMoney4Life)
Triumph Training Center
Hashtag India- Authentic Indian Food
കോമ നേതൃത്വവും സംഘാടക സമിതിയും (COMA Team 2026)
Executive Committee (EC 2026):
President:അസ്‌ലം അബൂബക്കർ (Aslam Abubacker)
Vice President: അനൂപ് ജോസഫ് ബാബു (Anoop Joseph Babu)
General Secretary:കിരൺ ജോസഫ് ഇളവങ്കൽ (Kiran Joseph Elavunkal)
Joint Secretary ഡിലിൻ ജോയ് (Dilin Joy)
Treasurer:രവികുമാർ ഹരിഹരൻ (Ravikumar Hariharan)
General Committee (GC 2026):
Food Coordinators:ഗോപി ഹരിദാസ്, തോമസ് ഉമ്മൻ, വൽസൻ പാലിക
Youth Coordinator: പ്രിയ പ്രവീൺ
Program & Event Coordinator:പ്രദീഷ് പുതിയാട്ടിൽ
COMA Newsletter Coordinator:പ്രഹ്ലാദ് ടി. ഇന്ദിര
Sports Coordinators:അരുൺ ചന്ദ്, രാകേഷ് വിജയകൃഷ്ണൻ
Charity Coordinator: അരുൺ രാധാകൃഷ്ണൻ
Cultural / Arts Coordinators: സുദീപ്ത വാസുദേവൻ ചന്ദ്രമതി, സന്ദീപ് തമ്പുരാൻ
Stage & Venue Design Coordinators:ജൂലി മനോജ്, സുനിത സുബ്രഹ്മണ്യൻ
Technical Support Coordinator:നിഷ് നിഷാന്ത്
Community Outreach Coordinator:അരുൺ ഡേവിസ്
Social Media & Communications Coordinators: സച്ചിൻലാൽ സുഗതൻ, ദിവ്യ റോസ് ഫ്രാൻസിസ്
Photography & Videography Coordinators: രാഹുൽ ആർ.പി, പ്രമോദ് പുതിയാട്ടിൽ
Media Coverage Coordinator:അരവിന്ദ് വി.കെ
Malayalam & Cultural Promotions Coordinator: മൗജ രാജൻ
Web Admin: മിൻഹ
വോളണ്ടിയർമാർക്ക് ഹൃദയം നിറഞ്ഞ ബിഗ് സല്യൂട്ട്!
മുഴുവൻ കമ്മ്യൂണിറ്റി അംഗങ്ങളും ഒരേ മനസ്സോടെ വോളണ്ടിയർമാരായി രംഗത്തിറങ്ങിയതാണ് പരിപാടിയുടെ തടസ്സമില്ലാത്ത വിജയത്തിന് പിന്നിൽ. ഹാൾ ഒരുക്കൽ, സദ്യ വിതരണം, രജിസ്ട്രേഷൻ, ട്രാഫിക്, ബാക്ക്‌സ്റ്റേജ് തുടങ്ങി ഓരോ ഘട്ടത്തിലും ഓരോ വ്യക്തിയും നൽകിയ പങ്കാളിത്തം വലുതായതിനാൽ വ്യക്തിഗതമായി പേരുകൾ പരാമർശിക്കുക അസാധ്യമാണ്.
ബാക്ക്‌സ്റ്റേജ് ഏകോപനം നിർവ്വഹിച്ച സിമ്പിൾ, വെന്യൂ മാർക്കിംഗുകളും ദിശാസൂചക ബോർഡുകളും ഒരുക്കിയ സ്റ്റീഫൻ & പാർവ്വതി, കൂടാതെ മുൻനിരയിൽ നിന്ന ടസ്കേഴ്സ് ടീം (Tuskers Team) ഉൾപ്പെടെ, ഓണപരിപാടി അവിസ്മരണീയമാക്കാൻ സ്വമേധയാ മുന്നോട്ടുവന്ന മുഴുവൻ കോമ അംഗങ്ങൾക്കും വോളണ്ടിയർമാർക്കും പ്രസിഡന്റ് അസ്‌ലം അബൂബക്കറിന്റെയും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും ഹൃദയം നിറഞ്ഞ ബിഗ് സല്യൂട്ട്!