
തുടക്കത്തിന് ശേഷം വിസ്മയ മോഹൻലാൽ നായികയാകുന്ന ചിത്രം ഡിസംബറിൽ ചിതീകരണമാരംഭിക്കും. ലൂക്ക, മാരിവില്ലിൻ ഗോപുരങ്ങൾ തുടങ്ങിയ ചിത്രങ്ങളൊരുക്കിയ അരുൺ ബോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് രചന നിർവ്വഹിക്കുന്നത് പുഴുവിന്റെ സംവിധായികയായ റത്തീന പി.ടി.യും സുഹാസും ഷറഫുവും ചേർന്നാണ്.
ഛായാഗ്രഹണം: സാമുവൽ ഹെൻറി (അതിരടി)സംഗീതം: ഹിഷാം അബ്ദുൽ വഹാബ്എഡിറ്റിംഗ്: മഹേഷ് ഭുവനേന്ദ് (കേരള ക്രൈം ഫയൽസ്)കോസ്റ്റ്യൂംസ്: സമീറ സനീഷ്.എസ് ക്യൂബ്സ് ഫിലിംസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ താര നിർണ്ണയം പൂർത്തിയായി വരുന്നു.