
ഓരോ ആഴ്ചയും ആവേശം ഇരട്ടിയാക്കുന്ന ട്വിസ്റ്റുകളുമായി മുന്നേറുകയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 8. പ്രീ-ഷോയായ അഗ്‌നിപരീക്ഷ മുതല്‍ ആദ്യ ആഴ്ചയിലെ എവിക്ഷനും തിരിച്ചുവരവും വരെ, ആദ്യ മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ പ്രേക്ഷകര്‍ക്ക് മുന്നില്‍ നിരവധി സര്‍പ്രൈസുകളാണ് ഷോ ഒരുക്കിയത്. ഇപ്പോഴിതാ, ഈ ആഴ്ചയും നിര്‍ണായകമായൊരു ട്വിസ്റ്റിന് കളമൊരുങ്ങുകയാണ്.
സീസണിലെ ആദ്യ മാസ്സ് എവിക്ഷനാണ് ഇത്തവണ അരങ്ങേറാനൊരുങ്ങുന്നത്. നേരത്തെ ഡബിള്‍ എവിക്ഷന്‍ ഉണ്ടായിട്ടുണ്ടെങ്കിലും, ഒരൊറ്റ എവിക്ഷനിലൂടെ നിരവധി മത്സരാര്‍ത്ഥികള്‍ക്ക് ഹൗസിനോട് വിടപറയേണ്ടി വരുന്നത് ഇതാദ്യമായിരിക്കും.
മാസ് എവിക്ഷന് പിന്നാലെ ഹൗസിലേക്ക് ഒന്നിലധികം വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ക്കും സാധ്യതയുണ്ടെന്നാണ് സൂചന. അതോടെ ബിഗ് ബോസ് ഹൗസിലെ കളിയുടെ ഗതി തന്നെ മാറിയേക്കും.
കഴിഞ്ഞ വാരാന്ത്യ എപ്പിസോഡില്‍, ആഴ്ചയിലെ ദുര്‍ബലമായ പ്രകടനത്തിന് ശിക്ഷയായി ക്യാപ്റ്റന്‍ ഷിജിന്‍ ഒഴികെയുള്ള മുഴുവന്‍ ഹൗസ്മേറ്റ്സിനെയും എവിക്ഷന് നോമിനേറ്റ് ചെയ്യുന്നതായി അവതാരകന്‍ മോഹന്‍ലാല്‍ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ ഷിജിന്‍ ഒഴികെ 18 മത്സരാര്‍ത്ഥികളാണ് എവിക്ഷന്‍ പട്ടികയില്‍.