Image

സാബു സിറിലിന് ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍

Published on 30 September, 2026
 സാബു സിറിലിന് ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍

ദി ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ട്രസ്റ്റ് ദേശീയ അവാര്‍ഡിന് ചലച്ചിത്ര -കലാ സംവിധായകന്‍ സാബു സിറില്‍ അര്‍ഹനായി. ട്രസ്റ്റ് രക്ഷാധികാരി നടന്‍ മോഹന്‍ലാലാലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ശില്പവുമടങ്ങിയ അവാര്‍ഡ് എറണാകുളത്ത് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.

നമ്പൂതിരിയുടെ കലാപാരമ്പര്യത്തെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് കൊച്ചി ആസ്ഥാനമായി ദി ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ട്രസ്റ്റ് രൂപവത്കൃതമായത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക