
മദ്ധ്യവേനൽ വരട്ടുന്ന മേനിയിൽ,
ഉഷ്ണം പുകയും മനസ്സിൻ കയങ്ങളിൽ
വർഷമായ് നീ വന്നു പെയ്തുതോരേ.
ഹർഷമായ് ജീവിതബിന്ദുവോരോന്നും...!
വേദനിപ്പിയ്ക്കും മുറിപ്പാടിനുളളിൽ
സാന്ത്വനത്തിന്റെ തൂവലിൻ സ്പർശം
നോവുകളേറെയുമേറ്റുവാങ്ങി
നിന്റെലോലമാം വാക്കിന്റെ ദലമർമ്മരം..!
ചക്രവാളത്തിൻ മറയത്തുവച്ചെന്റെ ലജ്ജയുടുപ്പു നീ ഊരിമാറ്റി,
നിനവുകളുന്മാദ വാഹിയായി
ഒഴുക്കുനിലയ്ക്കാ പ്രവാഹമായി..
ഒരു തോണിയിൽ നാംരണ്ടുപേരും
ഒന്നായ്ത്തുഴഞ്ഞുപോയേറെ ദൂരം..
കടലെത്തിയില്ലേ,
ഇനി നമുക്ക്
കനവിന്റെ തീരത്ത് സമാശ്വസിക്കാം..!