Image

മേഘവിസ്ഫോടനം (കവിത: അശോക് കുമാർ. കെ)

Published on 22 September, 2026
മേഘവിസ്ഫോടനം (കവിത: അശോക് കുമാർ. കെ)

സുപ്രതീക്ഷയുമായി
സഞ്ചരിക്കുകയായിരുന്നെന്റെ ജീവ വഞ്ചി....
അപ്രതീക്ഷിതമായിരുന്നു
തീവ്ര മഴ പെയ്തിറങ്ങിയത്......

മകളുടെ സ്കൂൾ സഞ്ചിയൊലിച്ചു പോകുന്നു...
മകളെ തിരക്കിയമ്മ
വെള്ളത്തിലൊഴുകി നടക്കുന്നു...

അച്ഛനുമമ്മയും മകളുമൊരുമിച്ചൊരു
കെട്ടിപ്പിടിയിൽ
കരപ്പടിയിലിരിക്കുന്നു,
വീടെവിടെയെന്നറിയാതെ....

കാലമൊരു പാട്
കടന്നുപോയി...
വാടകവീടുകളൊരു പാട്മാറിമാറിപ്പോയി.

എങ്ങനെയോയൊരു
കുറിമാനമെന്നിലെത്തി.....
" നിങ്ങളുടെ മൂന്നര സെന്റും വീടും ജപ്തിലേലത്തിന്
വച്ചിരിക്കുന്നു......."

Read More: https://www.emalayalee.com/writer/262

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക