Image

ഫോമാ നാഷണൽ കമ്മിറ്റി നിയുക്ത പ്രസിഡന്റ് ബിജു തോണിക്കടവിലിന് സ്വീകരണം നൽകി

Published on 21 September, 2026
 ഫോമാ നാഷണൽ കമ്മിറ്റി നിയുക്ത പ്രസിഡന്റ്  ബിജു തോണിക്കടവിലിന് സ്വീകരണം നൽകി

ചിക്കാഗോ : പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഫോമാ നാഷണൽ പ്രസിഡന്റ് ബിജു തോണിക്കടവിലിന് ഫോമാ സെൻട്രൽ റീജിയന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി .സെപ്തംബർ 13 ഞായറാഴ്ച വൈകിട്ട് മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ ചർച്ച് ഹാളിൽ വെച്ച് നടത്തപ്പെട്ട സ്വീകരണ പരിപാടിയിൽ ഫോമാ സെൻട്രൽ റീജിയൻ വൈസ് പ്രസിഡന്റ് ശ്രീ ജോൺസൻ കണ്ണൂക്കാടൻ അധ്യക്ഷനായിരുന്നു . ഫോമാ സെൻട്രൽ റീജിയൻ സെക്രട്ടറി അച്ചൻകുഞ്ഞ് മാത്യു സ്വാഗതവും ആമുഖപ്രസംഗവും നടത്തി. 

ഫോമാ സെൻട്രൽ റീജിയൻ ഫോമയുടെ ഏറ്റവും നന്നായി പ്രവർത്തിക്കുന്ന മികച്ച റീജിയൻ ആണെന്നും പുതിയ പ്രസിഡന്റിന് എല്ലാ ഭാവുകങ്ങളും പിന്തുണയും അർപ്പിക്കുന്നുവെന്നും ശ്രീ ജോൺസൻ കണ്ണൂക്കാടൻ പറഞ്ഞു .തുടർന്ന് സംസാരിച്ച നിയുക്ത പ്രസിഡണ്ട് ശ്രീ ബിജു തോണിക്കടവിൽ ,ഫോമക്ക് സെൻട്രൽ റീജിയൻ നൽകി വരുന്ന എല്ലാ പിന്തുണക്കും നന്ദി പറഞ്ഞു. അടുത്ത രണ്ടു വർഷം ചാരിറ്റിക്ക് മുൻ‌തൂക്കം നൽകിക്കൊണ്ട് പ്രവർത്തിക്കാനാണ് പുതിയ ഭരണ സമിതി തീരുമാനമെടുത്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അർഹരായവർക്ക് ഭവനങ്ങൾ നിർമ്മിച്ച് നല്കുന്നതുൾപ്പെടെ നിരവധി കർമപരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും 
ശ്രീ ബിജു തോണിക്കടവിൽ പറഞ്ഞു.

തുടർന്ന് വിവിധ സ്ഥാനങ്ങളിൽ വിജയിച്ചവരെ യോഗം അനുമോദിച്ചു .പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഫോമാ സെൻട്രൽ റീജിയൻ വൈസ് പ്രസിഡന്റ് ശ്രീ രഞ്ജൻ എബ്രഹാം , നാഷണൽ വിമെൻസ് ഫോറം അംഗം ശ്രീമതി ആഗ്നെസ് മാത്യു , നാഷണൽ കമ്മിറ്റി അംഗങ്ങൾ പ്രിൻസ് ഈപ്പൻ ,ജിതേഷ് ചുങ്കത്ത് ,നാഷണൽ യൂത്ത് ഫോറം അംഗം കാൽവിൻ കവലക്കൽ എന്നിവരെ യോഗം അനുമോദിച്ചു .
ഇപ്പോഴത്തെ നാഷണൽ കമ്മിറ്റി അംഗം ജോർജ് മാത്യു ഫോമാ മുൻ നാഷണൽ ജനറൽ സെക്രട്ടറി ഗ്ലാഡ്‌സൺ വര്ഗീസ് ,മുൻ ഫോമാ നാഷണൽ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം ,ഐ എം എ പ്രസിഡന്റ് ജോയ് ഇണ്ടിക്കുഴി ,ജോഹന്നയ് വടക്കുംചേരി ,ടോമി മേത്തിപ്പാറ,ഷിബു അഗസ്റ്റിൻ ,ജോൺ പാട്ടപതി ,അഗസ്റ്റിനെ ആലപ്പാട്ട് ,ഷിബു അഗസ്റ്റിൻ ,ഫോമാ സീനിയർ കോഓർഡിനേറ്റർ ജോർജ് ജോസഫ് കൊട്ടുകാപ്പള്ളി എന്നിവർ സംസാരിച്ചു .ഫോമാ സെൻട്രൽ റീജിയൻ ചെയർമാൻ ആന്റോ കവലക്കൽ നന്ദി രേഖപ്പെടുത്തി .ഫോമാ സെൻട്രൽ റീജിയൻ പി ആർ ഓ ബിജു മുണ്ടക്കൽ സമ്മേളനത്തിന്റെ എം സി ആയിരുന്നു .

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക