Image

രമേശ് ചെന്നിത്തലയുമായി ഫൊക്കാന നേതാക്കൾ കൂടിക്കാഴ്ച നടത്തി

Published on 19 September, 2026
രമേശ് ചെന്നിത്തലയുമായി ഫൊക്കാന നേതാക്കൾ കൂടിക്കാഴ്ച നടത്തി

ചിക്കാഗോ: സംസ്ഥാന ആഭ്യന്തരവകുപ്പ്മന്ത്രി രമേശ് ചെന്നിത്തലയുമായി ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, ജനറൽ സെക്രട്ടറി സന്തോഷ് നായർ, ഫൊക്കാന മുൻ പ്രസിഡന്റ് പോൾ കറുകപ്പള്ളിൽ, ട്രസ്റ്റീ ബോർഡ് അംഗം സതീശൻ നായർ ,ദേശീയ കമ്മിറ്റി അംഗം ഷൈനി ജേക്കബ്, ജയചന്ദ്രൻ  തുടങ്ങിയവർ  ചിക്കാഗോയിൽ വെച്ച്  കൂടികാഴ്ച  നടത്തി. അൻവർ സാദത്ത്‌ M L A  യും ഒപ്പമുണ്ടായിരുന്നു.

2027 ജനുവരി 11, 12, 13 തീയതികളിൽ കൊച്ചിയിൽ നടക്കുന്ന ഫൊക്കാന കേരള കൺവെൻഷനെക്കുറിച്ചും അതുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയിൽ രമേശ് ചെന്നിത്തലയുമായി വിശദമായി സംസാരിച്ചു. മയക്കുമരുന്ന് മാഫിയയുടെ പിടിയിൽനിന്ന് കേരളത്തിലെ പുതുതലമുറയെ സംരക്ഷിക്കുന്നതിനായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ആരംഭിച്ചിരിക്കുന്ന “ഓപ്പറേഷൻ തൂഫാൻ-ദി നാർക്കോ ഹണ്ട്” പദ്ധതിക്ക് ഫൊക്കാന നേതാക്കൾ പൂർണ പിന്തുണ പ്രഖ്യാപിച്ചു.

ലഹരി വിരുദ്ധ  പോരാട്ടത്തിന് പ്രവാസി മലയാളികളുടെ പിന്തുണയും സഹകരണവും ഉറപ്പാക്കുമെന്ന്  നേതാക്കൾ അറിയിച്ചു. ഇത്തവണത്തെ ഫൊക്കാന കേരള കോൺവെൻഷന്റെ പ്രധാന പരിപാടികളിലൊന്നായി ‘ഓപ്പറേഷൻ തൂഫാൻ’ ഉൾപ്പെടുത്തുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. പരമാവധി യുവജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടായിരിക്കും കേരള കൺവെൻഷനിൽ  ഓപ്പറേഷൻ തൂഫാൻ’ പരിപാടി അവതരിപ്പിക്കുക. ലഹരിക്കെതിരായ ബോധവൽക്കരണവും യുവജനങ്ങളുടെ സജീവ പങ്കാളിത്തവും ഉറപ്പാക്കുന്ന രീതിയിലായിരിക്കും പരിപാടി സംഘടിപ്പിക്കുക. കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖ നേതാക്കൾ പങ്കെടുക്കുന്ന തരത്തിൽ കൺവെൻഷന്റെ പൂർണമായ രൂപരേഖ ഉടൻ തന്നെ തയ്യാറാക്കുന്നതാണ്. ഇത്തവണത്തെ കേരള കൺവെൻഷൻ എല്ലാ മേഖലകളിലും മികവ് പുലർത്തുന്ന, ശ്രദ്ധേയമായ കൺവെൻഷനുകളിൽ ഒന്നായിരിക്കുമെന്ന് ഫൊക്കാന നേതാക്കൾ ആവർത്തിച്ച് വ്യക്തമാക്കി.

കേരളത്തിലെ ഫൊക്കാന അംബാസിഡർ ആയി തെരഞ്ഞെടുത്തിരിക്കുന്നത് വി. പി . സജീന്ദ്രൻ M L A യെയാണ്.

കേരള കൺവെൻഷനിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ച് ഫൊക്കാന നേതാക്കൾ രമേശ് ചെന്നിത്തലയ്ക്ക് ക്ഷണക്കത്ത് നൽകി. തീർച്ചയായും ഇത്തവണത്തെ ഫൊക്കാന കേരള കൺവെൻഷനിൽ പങ്കെടുക്കുമെന്ന് രമേശ് ചെന്നിത്തല ഫൊക്കാന നേതാക്കൾക്ക് ഉറപ്പ് നൽകി.

 

 

Join WhatsApp News
പഴയ കോൺഗ്രസ് പഞ്ചായത്ത് പ്രസിഡണ്ട് 2026-09-19 16:50:39
ചെന്നിത്തല പൊക്കാനേയും തമ്മിൽ ചർച്ച ആണല്ലോ. Thuffan വിഷയമായിരിക്കും അല്ലേ ചർച്ച. റിപ്പോർട്ട് ടിവിയിലെ ആഗസ്റ്റിനെ വിദേശമദ്യത്തിന് പിടിച്ച മാതിരി, അമേരിക്കയിൽ വന്നു, FOMA-FOKANA നേതാക്കളെ thuffan ചീട്ട് ഇറക്കി, വിദേശമദ്യം കൈവശം വച്ചതിന്, പിടിച്ച് കേരളത്തിലേക്ക് നാടുകടത്തണം.FOKANA നേതാവ് കളിച്ചു മടുത്തപ്പോൾ പെട്ടെന്ന്, ആരാരും തെരഞ്ഞെടുക്കപ്പെട്ട, IOC താനാണെന്നും പറഞ്ഞ് ചിലർ പഴയ ഐഒസി നേതാക്കന്മാർക്ക് പോലും മേലെ പോയി കഴിച്ച്, അവർക്ക് പോലും കമാൻഡ് കൊടുക്കുന്ന ഒരു പരിപാടി കണ്ടതാണ് കേട്ടതാണ്. ഇതൊക്കെയാണോ ജനാധിപത്യം.
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-19 17:14:34
💥🔥ഈ നേതാക്കന്മാരുടെ എല്ലാം വീടുകളിൽ കേസ് എടുക്കാവുന്ന അളവിൽ കേസ് കണക്കിന് മദ്യം നേരിട്ട് കണ്ടു ബോധ്യപ്പെട്ട രമേശ്‌ എന്തു കൊണ്ട് കേസ് എടുക്കുന്നില്ല???? ✳️Rejice
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-19 17:49:24
💥🔥 "ലോക കേരളം സഭാ" ധൂർത്തിന് ഈ വർഷം 2 കോടി രൂപ അനുവദിച്ച രമേശിന് ആയിരമായിരം അഭിവാദ്യങ്ങൾ💪💪💪 ✳️Rejice
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-20 00:20:10
💥🔥പാവം രമേശ്‌ ഒരു കൂട്ടുകാരന്റെ മകന്റെ കല്യാണം കൂടാൻ വന്നിട്ട്, അയാളെ ഇടം വലം തിരിയാൻ ഈ നേതാക്കന്മാർ സമ്മതിക്കില്ല. അമേരിക്കയിൽ മലയാളികൾ ദിവസവും അഭിമുഖീകരിക്കുന്ന നീറുന്ന ധാരാളം പ്രശ്നങ്ങൾ ഈ നേതാക്കൾ രമേശിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. എല്ലാറ്റിനും ഉടനേ പരിഹാരം ഉണ്ടാക്കാമെന്ന് രമേശ് നേതാക്കൾക്ക് ഉറപ്പ് കൊടുത്തു . മറ്റു പല വിഷയങ്ങളും ചെന്നിത്തല യുടെ പരിഗണനയിൽ ഉണ്ടത്രേ . അതെല്ലാം, പൂക്കിയുടെ കൂടെയുള്ള അടുത്ത സന്ദർശനത്തിൽ ട്രമ്പിന്റെ മുൻപാകെ അവതരിപ്പിക്കും. ✳️Rejice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക