
സ്നേഹത്തിൻ വിത്തുകള്‍ അങ്ങനെ മുളക്കില്ല മക്കളെ,
സ്നേഹത്തിൻ വിത്തിന്റെ വളമല്ലോ കണ്ണുനീർ....
ആ വളമെവിടെ കിട്ടും മക്കളെ, ഉരുകുന്ന ഹൃദയത്തിൻ നോവിന്റെ ഉറവയാണ് മക്കളെ കണ്ണീരിൻ ഉറവിടം....
അവ എങ്ങിനെ വാരിയെടുക്കും ഞാൻ, നോവിക്ക, ക്രൂരതയോടെ കുടിപ്പകയോടെ കൂടപ്പിറപ്പിന്റെ കുടൽ കുത്തിനോവിക്കണം
ചിറകടിച്ചു പറക്കുന്ന കിളിയെ കല്ലെറിഞ്ഞു വീഴ്ത്തണം
എന്നിട്ട് അതിൻറെ ചിറകൊടിച്ച് കൂട്ടിലടച്ചു വളർത്തണം
പാറിപ്പറക്കുന്ന തുമ്പിയെ ഓടിച്ചിട്ടു പിടിക്കണം എന്നിട്ട് അതിൻറെ ചിറകുകൾ പൊട്ടിച്ച് ഒരു കല്ല് എടുപ്പിച്ച് രസിക്കണം
സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിക്കാൻ കൊതിക്കുന്നവരെ കൽതുറുങ്കിൽ അടച്ചു രസിക്കണം
മുറിവേറ്റവരുടെ മുറിവിൽ മുളക് തേച്ചു നോവിക്കണം ചുറ്റും കണ്ണീർ പരക്കുമ്പോൾ വാരിയെടുത്താഹ്ലാദിക്കണം
ഇവയെല്ലാം സംഭവിച്ചു കഴിഞ്ഞാൽ ഒരു കൈലേസെടുത്തു അവരുടെ കണ്ണീരൊപ്പി സോഷ്യൽ മീഡിയയിൽ പോസ്റ്റണം.
✒️ഫൈസൽ മാറഞ്ചേരി