
മാപ്രകൾക്കും വേണ്ട ഒരു സദാചാരം ( etiquette), പുതിയ കാലത്ത് ആരെയും ചോദ്യം ചെയ്യാനും ആരോടും എന്ത് ചോദ്യം ചോദിക്കാനും അംഗീകാരവും അവകാശവും ഉള്ള ഒരേ ഒരു വിഭാഗമാണ് മലയാളം ടെലിവിഷൻ പ്രവർത്തകരെന്ന ഒരു ധാഷ്ട്യവും അഹങ്കാരവും സമൂഹമധ്യത്തിൽ ചാനൽ റേറ്റിങ്ങുകളിൽ അതൊക്കെ ഒരു മാനദണ്ഡമായി പോകുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു
ഓരോരുത്തരും കോടതി മുറികളിലെ പേരെടുത്ത വക്കീലുകളൊക്കെ ചോദിക്കുന്നത് പോലെ വളരെയധികം രോഷാകുലരായി ചാനൽ ചർച്ചയ്ക്ക് പണം വാങ്ങിയും അല്ലാതെയും വരുന്ന ഓരോ ആളുകളോടും ദയാ ദാക്ഷിണ്യമില്ലാതെ ഇടപെടുന്നത് കാണുമ്പോൾ ഓരോ വിഡ്ഢിപെട്ടിക്ക് മുന്നിലും കുത്തിയിരിക്കുന്ന ഓരോ മലയാളികളും കരുതുന്നത് ഇത് മാധ്യമ വിചാരണയോ മാധ്യമ ബലാൽക്കാരമോ എന്ന ഒരു സംശയം മാത്രമാണ്
മാധ്യമപ്രവർത്തകർ അടുത്തകാലത്തായി പേപിടിച്ചതുപോലെ, എന്നെക്കാൾ വലിയവരൊന്നുമല്ല അല്ലെങ്കിൽ എന്നെക്കാൾ തരം താഴ്ന്നവരാണ് തന്നെ മുന്നിൽ വന്നിരിക്കുന്ന പാനലിസ്റ്റുകൾ എന്ന് കരുതുന്ന ഒരു നിലവാരത്തിലേക്ക് താഴ്ന്നു പോയിരിക്കുന്നു എന്നത് അത് ഒരു തിരുത്തൽ വേണമെന്ന് കാര്യത്തിൽ യാതൊരു സംശയവുമില്ല എന്നതാണ് സമീപകാല ആനുകാലിക പ്രവണതകൾ സൂചിപ്പിക്കുന്നത്
അതെ വേണം മാധ്യമപ്രവർത്തകർക്കും വേണം ടെലിവിഷൻ ചർച്ചകളിൽ ഒരു സദാചാരവും സാമൂഹികാന്തരീക്ഷത്തിൽ വിള്ളലുകൾ തീർക്കാത്ത പദപ്രയോഗങ്ങളും ഭാഷാപ്രയോഗങ്ങളിലും ആംഗ്യഭാഷയിലും മിതത്വവും ഉൾക്കൊള്ളുന്ന ഒരു സദാചാര സംഹിത ഉണ്ടാവേണ്ടത് അത്യന്താപേക്ഷിതമാണ്
തൻറെ മുന്നിലിരിക്കുന്നത് ആ കാര്യങ്ങളിൽ അവഗാഹം ഉള്ള അല്ലെങ്കിൽ അവിടെ നടക്കുന്ന സബ്ജക്റ്റിൽ സംസാരിക്കാൻ വരുന്ന മാന്യ അതിഥികളാണ് എന്ന രീതിയിൽ അവരോട് പെരുമാറാൻ ഓരോ ടെലിവിഷൻ അവതാരകർക്കും ബാധ്യതയും വീണ്ടുവിചാരവും ഉണ്ടാവണം എന്നത് ഇനിയുള്ള കാലഘട്ടത്തിൽ മലയാളി നിങ്ങളുടെ കോപ്രായങ്ങൾ കണ്ടു കയ്യടിക്കുന്നവർ മാത്രമല്ല നിങ്ങളെ കൈകാര്യം ചെയ്യാൻ പറ്റുന്നവരും ആണ് എന്ന കാര്യത്തിലേക്ക് കാര്യങ്ങൾ പോവാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് മാധ്യമ സുഹൃത്തുക്കൾ ആണ്
വളരെ രസകരമായ വസ്തുത മുമ്പൊക്കെ രണ്ട് അല്ലെങ്കിൽ നാല് പാനലിസ്റ്റുകൾ ഉണ്ടെങ്കിൽ അവരിൽനിന്ന് മാക്സിമം അവരുടെ അഭിപ്രായങ്ങൾ ഇഴകീറി പരിശോധിക്കാനാണ് മാധ്യമ ചർച്ചകൾ ഉപകരിക്കാറ് എന്നാൽ ഇന്ന് മാധ്യമപ്രവർത്തനത്തിന്റെ അപ്പോസ്തലന്മാർ എന്ന് കരുതുന്നവർ ആദ്യമേ ഒരു തീരുമാനമെടുത്ത് ആ തീരുമാനത്തിലേക്ക് എല്ലാ ആളുകളെയും അല്ലെങ്കിൽ അവിടെ വന്നിട്ടുള്ള എല്ലാ പാനലിസ്റ്റുകളെയും തൻറെ വാക്കുകളെ അവരിലെ വാചകങ്ങളിലൂടെ തന്റേത് മാത്രമാണ് ശരിയെന്ന് സ്ഥാപിച്ചെടുക്കാണ് ഇപ്പോൾ സമയം വിനിയോഗിക്കുന്നത്
അതു മാറണം കാരണം ഒരു മീഡിയേറ്റർ ആയി പ്രവർത്തിക്കേണ്ട മാധ്യമപ്രവർത്തകൻ ആദ്യമേ ഒരു prejudice മനസ്സുമായി കാര്യങ്ങളെ തീരുമാനിച്ച് അതാണ് ശരി എന്ന് ജനമധ്യത്തിലേക്ക് തരംതാഴ്ത്തി കാണിക്കാൻ ശ്രമിക്കുന്നത് അപലപനീയമാണ്
ഓരോ ദിവസത്തിലും ഉള്ള അന്തി ചർച്ചകളിൽ അവിടെ ചർച്ച ചെയ്യപ്പെടുന്ന വിഷയത്തിന്റെ എയും ബിയും സിയും എല്ലാം തീരുമാനിക്കേണ്ടത് പരസ്പരമുള്ള ചർച്ചയിലൂടെ അതിൻറെ സത്യാവസ്ഥ മനസ്സിലാക്കാൻ പ്രേക്ഷകർക്ക് ഒരു അവസരം കൊടുക്കുകയാണ് ഓരോ ടെലിവിഷൻ അവതാരകരും ചെയ്യേണ്ടത്, അല്ലാതെ ആദ്യം തന്നെ ഒരു ശരിയെടുത്ത് മറ്റെല്ലാ ഭാഗത്തേയും തെറ്റായി വ്യാഖ്യാനിക്കാനുള്ള ഒരു വ്യഗ്രത ഒരിക്കലും മലയാളിയുടെ മനസ്സിൻറെ കഴിവുകേട് ആയിട്ടും പലതും തിരിച്ചറിയാനുള്ള പൊതുബോധത്തെ വളച്ചൊടിക്കുന്നതും ആയിട്ട് നാം കാണേണ്ടിയിരിക്കുന്നു
പല മാധ്യമപ്രവർത്തകരും തങ്ങളിൽ രൂഢമൂലം ആയിട്ടുള്ള ചില വിശ്വാസങ്ങൾക്ക് അല്ലെങ്കിൽ പോസ്റ്റ് മോഡേൺ ചിന്തകൾക്ക് അടിമകളാണ് എന്ന തരത്തിലേക്കാണ് കാര്യങ്ങൾ മുന്നോട്ടു പോകുന്നത്
അതുകൊണ്ടുതന്നെ ചർച്ചയിൽ പങ്കെടുക്കുന്നവർ തീർച്ചയായും ഇതുപോലുള്ള ഒരു നിയമാവലി പ്രവർത്തകരിൽ നിന്ന് ലഭിച്ചാൽ മാത്രം ചർച്ചക്ക് പോകുന്ന ഒരു കാലഘട്ടത്തിൻറെ സൂചിക ഇവിടെ കാണുന്നുണ്ടെന്നും അതിനനുസരിച്ച് പ്രവർത്തനം മാധ്യമപ്രവർത്തനം ക്രമീകരിക്കേണ്ടതും ഉണ്ട് എന്നും മലയാളി നിഷ്പക്ഷമായി ചിന്തിക്കുമ്പോൾ തോന്നുന്നുണ്ട്
ടെലിവിഷൻ ചർച്ചകൾക്ക് നേതൃത്വം കൊടുക്കുന്ന മാധ്യമ പ്രവർത്തകൻ അത് സമൂഹത്തിലേക്ക് നല്ല ഒരു മെസ്സേജ് കൊടുക്കാൻ വേണ്ടിയുള്ള ശ്രമമാണ് നടത്തുന്നത് എന്ന് രീതിയിലുള്ള ഒരു പരിശ്രമമാണ് നടത്തേണ്ടത് പകരം എല്ലാവരെയും ആക്രമണോത്സുകമായി നേരിടുന്ന പ്രവണത ഒരിക്കലും പോസിറ്റീവ് ആയിട്ടുള്ള മാധ്യമപ്രവർത്തനമായി കാണാൻ കഴിയില്ല എന്ന് ഇനിയെങ്കിലും മാധ്യമ വിചാരണക്കാർ ശ്രദ്ധിക്കുമെന്ന് കരുതുന്നു.....
______________________________