
എന്താണ് ഇവിടെ സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്നതിന്റെ ന്യായീകരണവും വിശദീകരണവും അണികളിൽ അന്ധരായവർക്ക് മാത്രം ദഹിക്കുന്നതാവുന്നു..
എന്തൊക്കെ, ആരിലൊക്കെ കുറ്റം കണ്ടെത്തിയാലും ശരി ഇക്കഴിഞ്ഞ ജൂൺ മാസം വരെ പത്ത് വർഷം ഒരു കുഴപ്പവുമില്ലാതെ പോയ സാധനമായിരുന്നു വൈദ്യുതി വകുപ്പ്.
ജനങ്ങൾക്ക് തടസ്സപ്പെടാതെ അത് കിട്ടുന്നുണ്ടായിരുന്നു.അതിന് നേരിടേണ്ടി വന്നിരുന്ന എല്ലാ പ്രതിബന്ധങ്ങളും ഏറ്റെടുക്കാനും തരണം ചെയ്യാനുമുള്ള കഴിവ് കാണിച്ചിരുന്നു.
അത് അഭിമാനത്തോടെ പറയാൻ അന്നത്തെ സർക്കാരിനും സാധിച്ചിരുന്നു.
10 വർഷത്തിനിടെ ആകെ വൈദ്യുതി തടസപ്പെട്ടു എന്ന് എടുത്ത് പറയാൻ കഴിയുന്നത് ഓര്മയില് ഏപ്രിൽ മാസം വെറും 15 ദിവസങ്ങൾ മാത്രമാണ്. അതും 15 മിനുറ്റ് വീതം മാത്രം.അതും ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ ഗ്യാസ് ലഭ്യത തീരെ കുറഞ് ആളുകൾ കൂട്ടത്തോടെ ഇൻഡക്ഷൻ കുക്കറിലേയ്ക്ക് മാറിയ സമയത്ത്.
ഇതിപ്പോ മഞ് പേടിച്ച് മഴയത്തിറങ്ങി നിന്ന കുട്ടിയെ പോലെയായി മലയാളികൾ..
ഇതിപ്പോ പൊതുവേ ഉപയോഗം കുറഞ്ഞ, എന്നാൽ വൈദ്യുതി ലഭ്യതയും ഉത്പാദനവും കൂടിയ മഴക്കാലത്ത് പോലും പവർ കട്ട്.
അതും ദീർഘനേരം..
ഇക്കണക്കിനു പോയാൽ ഇനി വരാൻ പോകുന്ന വേനൽക്കാലത്ത് ഇവരെന്താണീ ചെയ്യാൻ പോകുന്നത്.
ഇനിയിപ്പോ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ തന്നെ എന്ത് കൊണ്ടാണ് ഇത്രേം മാസങ്ങൾ പിന്നിട്ടിട്ടും പരിഹരിക്കാൻ കഴിയാത്തത്..?
ന്യായങ്ങൾ പലതുണ്ടാവും. എന്നാൽ 10 വർഷവും വൈദ്യുതി മുടങ്ങാതെ കിട്ടി കൊണ്ടിരുന്നു. അതിന് കഴിഞ്ഞ സർക്കാരിന് സാധിച്ചിരുന്നു എന്നത് 100 ശതമാനം സത്യം തന്നെയാണ്. മുഴുവൻ മലയാളിക്കും അത് ബോധ്യവുമുണ്ട്.
ഇതെഴുതുമ്പോൾ ഇന്നലെ ഇരുട്ടിലായിരുന്നു. ഇന്നും ഇരുട്ടിലാണ്.നാട്ടിൽ അവധിക്കു പോയ പ്രവാസികൾ ശരിക്കും ഭരണ വ്യത്യാസം മനസിലാക്കിതുടങ്ങി
ഒരൊറ്റ മീഡിയകളും ഇതൊന്നും വാർത്തയാക്കി അന്തി ചർച്ചിക്കുന്നില്ല എന്നത് മറ്റൊരു അതിശയം.പവർ കട്ട് ഉള്ള സംസ്ഥാനത്തു എതെന്കികും കമ്പനികൾ വരുമോ പ്രതിപക്ഷത്തു ഇരുന്നു എന്തും പറയാം ഭരണത്തിൽ വരുമ്പോൾ പറഞ്ഞതിന് വിപരീതമാണ് സംഭവിക്കുന്നത്