Image

സ്ത്രീപക്ഷ കേൾവിയും സമീപകാല പ്രസ്താവനകളും (ഫൈസൽ മാറഞ്ചേരി)

Published on 02 September, 2026
സ്ത്രീപക്ഷ കേൾവിയും സമീപകാല പ്രസ്താവനകളും (ഫൈസൽ മാറഞ്ചേരി)

കാന്തപുരത്തിന്റെ പ്രസ്താവനയെ വളഞ്ഞിട്ട് ആക്രമിക്കുന്ന ഈ ആധുനിക കാലഘട്ടത്തിൽ ഈ വളഞ്ഞിട്ട് ആക്രമിക്കുന്നവർക്കൊക്കെ ആ പ്രസ്താവനയെക്കാൾ കൂടുതൽ ഇസ്ലാമിനെ അല്ലെങ്കിൽ ഇസ്ലാമിലെ ഒരു പണ്ഡിതനെ കരിവാരിത്തേക്കാൻ ഉള്ള ഗൂ ഡമായ ശ്രമവും മറ്റുള്ള കാര്യങ്ങളെ തിരസ്കരിക്കാനും തമസ്കരിക്കാനും ഉള്ള ചില രഹസ്യാജണ്ടയും ഉണ്ട് എന്ന കാര്യമാണ് പാർട്ടി ഭേദമില്ലാതെ ഓരോരുത്തരും തല കീറി ഇഴകീറി പരിശോദിക്കുബോൾ തോന്നുന്നത്

ഈ പ്രസ്താവനയോ ഇതുപോലുള്ള പ്രസ്താവനയോ കാന്തപുരത്തിന്റേതായി വർഷങ്ങൾക്കു മുമ്പ് പതിറ്റാണ്ടുകൾക്ക് മുമ്പ് ഈ കേരള മണ്ണിൽ വന്നതാണ് പറഞ്ഞതാണ് പറയപ്പെട്ടതാണ് ഇത് ഇന്ന് മാത്രം പറഞ്ഞ ഒരു വസ്തുതയല്ല എന്നതുകൊണ്ടുതന്നെ ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്ന ചില കാര്യങ്ങളെ തൃണവൽക്കരിക്കാനും അങ്ങനെ ജനശ്രദ്ധ തൽക്കാലം ആ വന്ദ്യ വയോധികന്റെ തലയിലേക്ക് ഉന്നം വെക്കുകയും ചെയ്യുന്നത് ഭൂഷണമല്ല

കാന്തപുരം ഇന്ന് പറഞ്ഞ പ്രസ്താവനയോ ഇന്നലെ പറഞ്ഞ പ്രസ്താവനയല്ല ഇത് കാലങ്ങളായി പറയപ്പെടുന്ന പ്രസ്താവനയാണ് അതിൽ എന്ത് പുതുമയാണുള്ളത്. പുതിയതായി എന്തെങ്കിലും പ്രസ്താവിക്കുകയല്ല ചില കാര്യങ്ങൾ മതപ്രബോധകൻ എന്ന നിലയിൽ സമീപകാല സംഭവങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് രണ്ടുദിവസം മുമ്പ് ഒന്നുകൂടി ഊന്നൽ നൽകി പറഞ്ഞു എന്ന് മാത്രം 
അപ്പോൾ ഈ ഒരു പ്രസ്താവനയോ കാന്തപുരത്തിന്റെ മറ്റുള്ള പ്രസ്താവനകളെയോ കുറിച്ചല്ല ഈ വിഷമം

കാന്തപുരം ഉസ്താദ് നേതൃത്വം കൊടുക്കുന്ന സംഘടനയുടെ പള്ളികളിൽ ജുമാ നമസ്കാരത്തിന് സ്ത്രീകൾക്ക് അനുവാദമില്ല കാലങ്ങളായിട്ടില്ല എന്നാൽ യാത്രക്കാരായ സ്ത്രീകൾക്ക് നമസ്കാരിക്കാൻ അനുവാദവും ഉണ്ട് അങ്ങനെയുള്ള ഇരട്ടത്താപ്പുകൾ കാന്തപുരം പ്രസ്ഥാനം തുടർന്നു വരുന്നതാണ് അത് ഇന്നും ഇന്നലെയോ തുടങ്ങിയതല്ല ആ പ്രസ്ഥാനം ഉണ്ടായതുമുതലുള്ളതാണ്

അതുകൊണ്ടുതന്നെ കാന്തപുരത്തിനേ  ആക്രമിക്കുന്നതിലൂടെ മുസ്ലിം ബഹുഭൂരിപക്ഷത്തെ അല്ലെങ്കിൽ ഈ യുഡിഎഫിന് നേതൃത്വം കൊടുക്കുന്ന ഈ യുഡിഎഫ് ഗവൺമെൻറ് അധികാരത്തിൽ വരാൻ കാരണക്കാരായ മുസ്ലിം സമൂഹത്തെ ഒറ്റയടിക്ക് യുഡിഎഫിൽ നിന്ന് വേർപ്പെടുത്താനുള്ള അല്ലെങ്കിൽ ആ വിഭാഗങ്ങൾക്കിടയിൽ വിഭാഗീയത തീർക്കാനും ഉള്ള ഗൂഢനീക്കം ആണോ ഇത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു

അതുകൊണ്ട് ഇത് രാജ്യത്തെ മുസ്ലിം സമൂഹം അല്ലെങ്കിൽ മുസ്ലിം സ്ത്രീകൾ അല്ലെങ്കിൽ മൊത്തം കേരള സ്ത്രീകൾ അനുകൂലിക്കുന്ന ഒരു പ്രസ്താവന ഒന്നുമല്ല ഇതുപോലുള്ള പല പ്രസ്താവനകളും പല പണ്ഡിതന്മാരുടെയും നാവിൽ നിന്ന് വരാറുണ്ട് അതൊന്നും ഒരു വിവാദം ആകാറില്ല കാരണം അത് ആരേ ഉദ്ദേശിച്ചാണ് ആ ഉദ്ദേശിക്കുന്നവർക്ക് സ്വീകരിക്കാം സ്വീകരിക്കാതിരിക്കാം എന്ന കാര്യത്തിൽ മത നിയമം പോലും എതിരല്ല

ഒരാൾക്ക് രാജ്യത്ത് ജീവിക്കാൻ ഒരു മതത്തിൽ നിന്നുകൊണ്ടുതന്നെ മതവിധികളെ ലംഘിക്കാനും അനുവാദം ഉള്ള ഒരു രാജ്യത്താണ് നാം ജീവിക്കുന്നത് എന്നതുകൊണ്ട് തന്നെ ഇത് വലിയൊരു കാഠിന്യമായ നിലപാട് ഒന്നുമല്ല പക്ഷേ ചിലർക്കെല്ലാം ഇതുവച്ച് ഒരു കുളങ്കലക്കൽ നടത്താനുള്ള ശ്രമം ഉണ്ട് എന്ന കാര്യത്തിൽ സംശയവുമില്ല അതിൽ യാതൊരു കാര്യവുമില്ലാതെ ഭരണാധികാരികൾ തലവെച്ചു കൊടുക്കാതിരിക്കുക

പണ്ഡിതന്മാർ പറയുന്നതെല്ലാം ഒരു ചെവിയിലൂടെ കേട്ട് മറുചെവിയിലൂടെ പുറന്തള്ളുന്ന ഒരു ലോകത്താണ് നാം ജീവിച്ചിരിക്കുന്നത് അപ്പോൾ മതശാസനകളും മത വിധികളും പ്രസ്താവിക്കുന്നിടത്ത് പൂച്ചയ്ക്ക് എന്താണ് പൊന്നുരുക്കുന്നിടത്ത് കാര്യം എന്ന നിലയിൽ മാറി നിൽക്കുന്നതല്ലേ ഉചിതം

വെറുതെ കിടക്കുന്ന ചളിയിൽ പോയി കല്ലെറിഞ്ഞ് ആരും സ്വന്തം ശരീരത്തിലേക്ക് ചെളിപ്പെടുത്താതിരിക്കുന്നതാണ്   എല്ലാവർക്കും അഭികാമ്യം

ഞാൻ  കാന്തപുരത്തിന്റെ അനുയായി ഒന്നുമല്ല എങ്കിലും ഇപ്പോഴത്തെ ഈ പ്രസ്താവന യുദ്ധം ഈ സ്ത്രീ സമത്വ യുദ്ധം ഒരിക്കലും അവസാനിക്കുന്നതല്ല അതിൽനിന്ന് പറഞ്ഞവർ പിറകോട്ട് പോവുകയുമില്ല എതിർക്കുന്നവർ മുന്നോട്ട് പോവുകയുമില്ല എന്ന കാര്യം വ്യക്തമാണ്.......
--------------------------------------
Read More: https://www.emalayalee.com/writer/141

 

Join WhatsApp News
Rejice നെടുങ്ങാ ഡ പ്പളളി®️ 2026-09-02 17:00:51
💥🔥ഫൈസൽ വന്നേ.... 💪💪💪💪. ഫൈസലേ ശ്രീമാൻ. കാന്ത പുരം അല്ല വിഷയം. കാന്തപുരത്തിനു മുൻപുള്ളവരും, കാന്ത പുരത്തിനു ശേഷം വരാൻ പോകുന്നവരും ഇങ്ങനെ മാത്രമേ പറയൂ. കാന്തപുരത്തിന്റെ എല്ലാവരും കൂടി കുറ്റ വാളി ആക്കരുതേ plz. ഇസ്ലാം ആയത്തുകൾ ആണ് വിഷം, മുസ്ലീം ആയ കാന്ത പുറം അതിനെന്തു പിഴച്ചു.?? കിത്താബിൽ പറഞ്ഞിരിക്കുന്ന മ്ലേച്ഛമായ സ്ത്രീ വിരുദ്ധതാ ആയത്തുകളെ കുറിച്ചുള്ള താങ്കളുടെ നിലപാട് എന്താണ്?? ആ ആയത്തുകൾ നസ്ക്ക് ചെയ്യണമോ വേണ്ടയോ???? അതു പറ. ഇവിടെ പ്രതി മതമാണ്, മനുഷ്യനായ ശ്രീ.കാന്തപുരം അബൂബക്കർ മുസലിയാർ അല്ല.അദ്ദേഹം തങ്കക്കൊടം‼️. അദ്ദേഹം ഖുർ ആൻ വ്യാഖ്യാനിക്കുകയോ വളച്ചൊടിക്കുകയോ ചെയ്തില്ല. അതിലെന്താണോ എഴുതിയിരിക്കുന്നത് അത് അതേ പടി അദ്ദേഹം പറഞ്ഞു അത്ര മാത്രം. സതീശൻ പറഞ്ഞതാണ് തീർത്തും തെറ്റ്. ഇനിയും ഫൈസൽ പറ, പ്രശ്നം കാന്തപുരം ആണോ അതോ, കിത്താബിലെ ആയത്താണോ??? I think he is absolutely right. ഫൈസലിന് ഒരു ഉത്തരവുമായി വരാൻ കഴിയില്ല.💚 {വേണ്ടാ, പക്ഷെ എന്റെ അഭിപ്രായം കാന്ത പുരത്തിനെ ക്രൂശിക്കരുതേ എന്നാണ്.} ✳️റെജീസ് ജോൺ✳️
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-02 17:29:02
💥🔥കേരളത്തിലും, ഭാരതത്തിലും ഇസ്ലാം സുന്നത്തു പറയുന്ന ഏതെങ്കിലും ഒരു മുസ്ലീം വനിതയ്ക്കോ, ഒരു മുസ്ലീം പുരുഷനോ നിങ്ങൾ ഒരു one way വിമാന ടിക്കറ്റ് സിറിയയിലോട്ടോ, അഫ്ഗാനിസ്ഥാനിലോട്ടോ ഒന്നു കൊടുത്തു നോക്കിക്കേ, അവർ ടിക്കറ്റ് വലിച്ചു കീറിയിട്ട് നിങ്ങളുടെ മുഖത്തിനിട്ടു അടിയ്ക്കും. അത്രയ്ക്കുണ്ട് സുന്നത്തിന്റെ മഹത്വം💪. നബി തിരുമേനിയുടെ ഏറ്റവും ആദ്യത്തേത്തും ഏറ്റവും പ്രധാനപ്പെട്ടതും ആയ സുന്നത്ത് ആരെങ്കിലും ഒരു പുരുഷൻ ഇന്നു follow ചെയ്യുമോ?? ഇല്ലാ ഒരിക്കലുമില്ല. അത് 'വിധവയെ കല്യാണം കഴിക്കുക' എന്നതായിരുന്നു. പറ്റുമോ ഫൈസലേ.... കാന്ത പുരം മുസ്‌ലിയാർ അല്ല പ്രശ്നം, ആറാം നൂറ്റാണ്ടിലെ സുന്നത്ത് 2026-ന് സിങ്ക് ആകുന്നില്ല.. അതാണ് അതു മാത്രമാണ് വിഷയം. മതമാണ്, മതമാണ്, മതമാണ് വിഷയം. 💪 ✳️റെജീസ് ജോൺ ✳️
റെജീസ് നെടുങ്ങാ ഡ പ്പളളി®️ 2026-09-02 18:43:55
💥🔥 '47 ആകുമ്പോഴേക്കും മതഭരണത്തിലേക്ക് കേരളത്തെയും ഭാരതത്തെയും കൊണ്ടുവരാനുള്ള ആദ്യ 'ഫത്വ' യാണ് ഈ ആഹ്വാനം. പുരുഷനെ ചാക്കിൽ കയറ്റാത്തതെന്താണ്??? അവന്റെ മുഖം മൂടാത്തതെന്താണ്??? അവനെ വീട്ടിൽ ഒതുക്കി നിർത്താത്തതെന്താണ്??? കാരണം ഈ മതം ഒരു "പുരുഷു" മതമാണ്. 'പുരുഷു:വിനു വേണ്ടി ഒരു 'പുരുഷു' ഉണ്ടാക്കിയ പുരുഷു മതമാണ്. ഇത് വെറും പെൺ വിരുദ്ധത മാത്രമല്ല മറിച്ച്, ഭരണ ഘടനാ വിരുദ്ധവും, നിയമ വിരുദ്ധവും ദേശ വിരുദ്ധവും കൂടിയാണ് . Ghazwa-e-Hind അത് പുസ്തകത്തിൽ ഉള്ളതാണ്. അതിന് ശ്രീ. കാന്തപുരത്തിനെ വഴക്ക് പറഞ്ഞിട്ട് എന്താ കാര്യം?????. എന്തായാലും 1947 വരെ wait ചെയ്യാം. ✳️Rejice ജോൺ✳️
തലയിൽ വീഴാനുള്ള നീറും കൂട് വഴിയിൽ നിന്ന് തോട്ടി ഏച്ചു കെട്ടി പിടിച്ചത് പോലെയായി 2026-09-02 23:17:50
ശകലം പാളി , സിഎം ഞങ്ങളുടെ നിലപാട് ഇതാണ് എന്ന് പറഞ്ഞു നിർത്തിയാൽ മതിയാരുന്നു. ലോകത്തുള്ള എല്ലാ മതങ്ങളുടെയും , പുരോഹിതന്മ്മാരുടെയും അഭിപ്രായം നോക്കി പ്രതികരിക്കാൻ പോയാൽ , ആയിരം ശതകങ്ങൾ പോരാ . വേറെന്തെല്ലാം പണികിടക്കുന്നു..ഈ വർഷത്തെ ഓണം കാഴ്ചകൾ കണ്ടപ്പോൾ മനസ്സിൽ വന്ന സന്ദേഹം, താമസിച്ചോ പോയോ എന്നേയുള്ളു !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക