
ഡെലവേർ : 80 ബിസിനസ് സ്ഥാപനങ്ങൾ ഡെലവേർ വിട്ടു മറ്റു സംസ്ഥാനങ്ങളിലേക്കു കുടിയേറുവാൻ 2024 ന്റെ രണ്ടാം പകുതിയിൽ തീരുമാനം എടുത്തിരുന്നു. 2026 ൽ ഇതുവരെ 43 കമ്പനികൾ റീഇൻകോർപറേറ്റ് ചെയ്തു കഴിഞ്ഞു. ഇവയിൽ ടെക്സസ് -20, നെവാഡ -14, ഡെലവെയർ -5, മറ്റുള്ള സ്ഥലങ്ങളിൽ -4 എന്നിങ്ങനെയാണ് കണക്കുകൾ പറയുന്നത്.
2024 ൽ ഇലോൺ മസ്ക് തന്റെ കമ്പനികളുടെ ആസ്ഥാനം ഡെലവേറിൽ നിന്ന് ടെക്സസിലേക്കു മാറ്റിയതിനു പിന്നാലെ 80 കമ്പനികളും തങ്ങളുടെ ആസ്ഥാനം മാറ്റുവാൻ ആലോചിച്ചു, ഡെലവേറിൽ നിന്ന് മാറുന്നതിന് ഡെക്‌സിറ്റ് എന്ന വിശേഷണം പടർന്നു പിടിച്ചു - ഡെലവെയറും എക്സിറ്റും ചേർന്ന പദം. ലോൺ സ്റ്റാർ (ടെക്സസിലേക്കു) മാറുവാൻ പ്രധാന പ്രേരക ഘടകം ടെക്സസിന്റെ ബിസിനെസ്സുകൾക്കു അനുകൂലമായ നയവും ഗവർണർ ഗ്രെഗ് അബ്ബോട്ടിന്റെ പ്രചോദനവും ആയിരുന്നു. ഒരു ബിസിനെസ്സ് സഹായകമായ ടോട്ടൽ പാക്കേജ് ടെക്‌സാസിൽ നിന്ന് ലഭിക്കുമെന്ന് കമ്പനികൾ പ്രതീക്ഷിച്ചു. അമേരിക്കൻ പബ്ലിക് മാർക്കറ്റുകളെ കുറിച്ചുള്ള പുതിയ ധാരണകളും ഉപദേശക സംഘങ്ങളുടെയും (പ്രോക്സി അഡ്വൈസേർസ് ) സ്വാധീനവും ഈ നീക്കത്തിന് കാരണമായി. പൊതു ജനങ്ങൾക്കു ഈ നീക്കം പ്രചോദനമായോ എന്ന് കാലം തെളിയിക്കും.
ബിസിനസ്സുകൾ ആരംഭിക്കുവാൻ സർട്ടിഫിക്കറ്റ് ഓഫ് ഇൻകോർപറേഷൻ ആവശ്യമാണ്. വ്യക്തികൾക്കു ജനന സർട്ടിഫിക്കറ്റ് ആവശ്യമായത് പോലെ. ഏത് വിലാസം നൽകിയാണോ ഈ സർട്ടിഫിക്കറ്റ് നേടുന്നതിന് ഉപയോഗിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് കമ്പനിയുടെ ഡോമിസൈൽ തീരുമാനിക്കുക. കമ്പനി ഈ വിലാസം ഉപയോഗിച്ച് ബിസിനെസ്സ് ചെയ്യണം എന്നില്ല. ഡെലവെയെർ 50% യു സ് കമ്പനികളുടെ കോർപ്പറേറ്റ് ചാർട്ടറുകളുടെ വിലാസമാണ് -ഏതാണ്ട് 4,000 കമ്പനികൾ. ഫോർച്ചുണ് 500 കമ്പനികളുടെ 50% വും ഓരോ വർഷവും പൊതു ജനങ്ങൾക്കു ഷെയറുകൾ പുറത്തിറക്കുന്ന കമ്പനികളിൽ 80% വും ഇവിടെ നിന്ന് തന്നെ.
ഡെലവേറിനെ പ്രേത്യേക ഡോമിസൈൽ ആക്കുന്നത് കോർട് ഓഫ് ചാൻസറിയുടെ നൂറ്റാണ്ടുകൾ നീണ്ട പ്രവർത്തന പരിചയവും നിയമ പശ്ചാത്തലവുമാണ്. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ ധനികനും കോർപ്പറേറ്റ് ശക്‌തികളിൽ ഏറ്റവും പ്രബലനുമായ മസ്ക് തനിക്കു ലഭിക്കുന്ന പ്രതിഫലത്തിനെതിരെ ഉയർന്ന എതിർപ്പുകൾക്കെതിരെ ഡെലവേറിന് എതിരെ കേസ് ഫയൽ ചെയ്തതോടെയാണ് ഡെലവേറിൽ നിന്ന് തന്റെ കമ്പനികൾ മാറ്റുവാൻ ആലോചിച്ചത്. മസ്കിന് 56 ബില്യൺ ഡോളർ പ്രതിഫലമായി (10 വർഷത്തെ പേ പാക്കേജ് ) ടെസ്ല ബോർഡ് ഓഫ് ഡിറക്ടർസ് അംഗീകാരം നൽകിയതിനെതിരെ ഉണ്ടായ കേസ് മസ്കിനു അനുകൂലമായി 2024 ജനുവരിയിൽ കോടതി വിധിച്ചു. വാദി ഭാഗത്തിന് 345 മില്യൺ ഡോളർ ലീഗൽ ഫീസ് നൽകാനും വിധി ഉണ്ടായി.
2023 ടെക്സസ് നിയമ സഭ ഒരു നിയമം പാസ്സാക്കിയതനുസരിച്ചു ബിസിനെസ്സ് കേസുകൾക്ക് വേണ്ടി മാത്രം ടെക്സസ് ബിസിനെസ്സ് കോർട് സ്ഥാപിതമായി. സെപ്തംബര് 2024 ൽ ഈ കോടതിയുടെ ആദ്യ 10 ജഡ്ജുമാർ സ്ഥാനമേറ്റു. ഡെസ്കിറ്റിന്റെ കേസുകൾക്ക് മുൻഗണന നൽകുവാൻ ഇത് സഹായിച്ചു. 2025 ൽ ടെക്സസ് വളരെ പ്രധാനപ്പെട്ട പല നിയമങ്ങളും പാസ്സാക്കി. ഇങ്ങനെ ടെക്സസ് ബിസിനെസ്സ് ഓർഗനൈസഷൻസ് കോഡിനും ഭേദഗതികൾ ഉണ്ടായി. ഇവയിൽ ടെക്സസ് സെനറ്റ് ബില്ലുകൾ 29 ഉം 1057 ഉം പ്രധാനമാണ്.
*********** ***********