
ഓണവും ഓണസദ്യയും കൊല്ലാകൊല്ലങ്ങളിൽ എല്ലാവരും രുചിച്ചും ആഘോഷിച്ചും കൊണ്ടാടുന്നതാണ്
ഓണം ഒരു ഐതിഹ്യം ആണെന്നും സങ്കല്പമാണെന്നും അതല്ല അത് ചരിത്രപരമായി ഒരു കാലഘട്ടത്തിൻറെ അടയാളപ്പെടുത്തലാണ് എന്നും ഇപ്പോഴും തർക്ക വിതർക്കങ്ങൾ ഉണ്ട് . എന്നാൽ കേരളത്തിൽ 1961ൽ പട്ടം താണു പിള്ള ഓണം ഒരു ദേശീയ ഉത്സവമായി പ്രഖ്യാപിക്കുകയുണ്ടായി അന്നുമുതലാണ് ഓണം കേരളീയ സർക്കാരിൻറെ ഭാഗമായി ആഘോഷിക്കാൻ തുടങ്ങിയത്
ഓണം പല ഗൃഹാതുരതകളുടെയും ഒരു സമന്വയമാണ് ഓണപ്പാട്ടുകൾ ഓണപ്പൂക്കളം, ഓണക്കളികൾ, ഓണത്തല്ല് ഓണസദ്യ ഓണപ്പുടവ, ഓണക്കുല എല്ലാം ഒത്തുചേരുമ്പോൾ ആണ് ഓണത്തിനെ കുറിച്ച് ഓർക്കാൻ നമുക്ക് ഒരുപാട് കാര്യങ്ങൾ ഉണ്ടാവുന്നത്
ഓണത്തിനെ കുറിച്ചുള്ള ഐതിഹ്യം മഹാബലി നാടുവാഴ്ന്ന എല്ലാവരും ഒന്നായി അല്ലലും ആപത്തും ഒന്നുമില്ലാതെ കള്ളപ്പറകളും ചെറുനാഴിയും ഒന്നുമില്ലാതെ എള്ളോളം ഇല്ല പൊളിവചനം എന്ന നിലയിലാണ് ഓണം അല്ലെങ്കിൽ ആ ഓണത്തിന് സ്മൃതി പരമായ സമത്വത്തിന്റെ അടിത്തറ കണ്ടെത്തുന്നത്
മഹാബലി മഹത്തായ ദാനശീലനായിരുന്നു എന്നതിൻറെ സന്ദേശമാണല്ലോ മൂന്നടി അളന്നെടുത്തപ്പോൾ മൂന്നടി വെക്കാൻ സ്ഥലം ഇല്ലാതെ സ്വന്തം തലയിലേക്ക് ആ കാലുയർത്താൻ വാമനനോട് അഭ്യർത്ഥിക്കുകയും അങ്ങനെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തപ്പെടുകയും ചെയ്തതു എന്നാണ് ഐതിഹ്യം...
അവിടെയും ഓണത്തിൻറെ സ്മൃതികൾ ഒരു കാര്യം നമ്മളെ പഠിപ്പിക്കുന്നുണ്ട് എന്തൊക്കെ ദാനം ചെയ്താലും വാഗ്ദാനം ചെയ്താലും നമ്മുടെ തലയിൽ ചവിട്ടിത്താഴ്ത്തി അളന്നു കൊടുക്കേണ്ടതല്ല ദാനം ആ മഹാമനസ്കതയുടെ പേരല്ല ഔദാര്യം എന്നും അത് നമ്മെ പഠിപ്പിക്കുകയാണ്
പണ്ടൊന്നും ഇതുപോലെ സംഘടനകളും കൂട്ടായ്മകളും ഒന്നും ഓണം ആഘോഷിച്ചിരുന്നില്ല തൊട്ടടുത്ത വീടുകളിൽ അമുസ്ലിം സഹോദരന്മാർ ഓണക്കുലകൾ കാഴ്ചവെക്കുകയും അവർക്ക് ഓണക്കോടികൾ കൈമാറുകയും ചെയ്യുന്ന ആചാരമായിരുന്നു നമ്മുടെ കുട്ടിക്കാലമെല്ലാം ഓണം.
എന്തായാലും സഹവർത്തിത്വത്തോടെയുള്ള കൊടുക്കൽ വാങ്ങലുകളുടെ പരസ്പരമുള്ള കൈമാറലുകളുടെ ഒരു കാലമായിരുന്നു ഗതകാല ഓണം...
എല്ലാവർക്കും ഓണാശംസകൾ...
__________________________
ഫൈസൽ മാറഞ്ചേരി