Image

നമ്മുടെ സ്വന്തം മഹാബലി ആഗതനായിരിക്കുന്നു (മോൻസി കൊടുമൺ)

Published on 23 August, 2026
നമ്മുടെ സ്വന്തം മഹാബലി ആഗതനായിരിക്കുന്നു (മോൻസി കൊടുമൺ)

അമേരിക്കയിലെ മഹാബലിയായി വേഷമിട്ടു കൊണ്ട് , ഷാജി എണ്ണശ്ശേരിൽ എന്ന കൊടുമൺ സ്വദേശി ഇതാ നമ്മുടെ സദസ്സുകളിൽ പ്രത്യക്ഷപ്പെടുന്നു. കള്ളവും ചതിയുമില്ലാത്ത എല്ലാവരും തുല്യരായി കഴിഞ്ഞിരുന്ന ഒരു കാലഘട്ടത്തിൻ്റെ സ്മരണ പുതുക്കിക്കൊണ്ട് ഷാജി നമുക്കു വേണ്ടി വേഷമിടു മ്പോൾ നമുക്ക് അഭിമാനി ക്കുവാൻ ഏറെ വകയുണ്ട് . ന്യൂയോർക്ക്, ക്യൂൻസ് കൗണ്ടിയിൽ താമസിക്കുന്ന ഷാജി എണ്ണശ്ശേരിക്ക് നമ്മൾ സങ്കൽപിക്കുന്ന മഹാബലിയുടെ മുഖശ്രീയും ആകാര ഭംഗിയും ഉണ്ടെന്നു ള്ളതാണ് ആകർഷണീയത. കൈവിരലുകടെ ഭംഗിയും ചലനവും നടത്തവും നോട്ടവും മീശയും തക്ക ഉയരവും വേഷ വിധാനങ്ങളും ഒരു യഥാർത്ഥ മഹാബലിയുടെ ഫീൽ നൽകി ഷാജി എണ്ണശ്ശേരിൽ നമ്മെ സന്തോഷിപ്പി ക്കുമ്പോൾ ഓണം ഈ പ്രാവശ്യം പൊടി പൊടിക്കു മെന്നതിൽ തർക്കമില്ല. 


വാമന മൂർത്തിയെ വരവേൽക്കു മ്പോൾ മഹാബലിയുടെ മുഖത്തുണ്ടാകുന്ന ഭക്തിയും വിനയവും ഷാജിയുടെ പെർഫോർ മെൻസിൽ തിളങ്ങി നിൽക്കുന്നത് അതിശയമുളവാക്കുന്നു വെന്ന് പറയുന്നതിൽ തെറ്റില്ല . മുഖത്ത് തെളിയുന്ന ഭാവങ്ങൾ , പുഞ്ചിരി ,ശാന്തത , വിനയം ഇവ ഷാജി പ്രകടിപ്പിക്കു മ്പോൾ പഴയ നല്ല കാല സ്മരണകളുടെ ഓർമ്മ ചെപ്പുകൾ തുറക്കുകയാണ്. അങ്ങനെ നല്ല കാലത്തിൻ്റെ സന്ദേശവുമായി നമ്മുടെ മുൻപിൽ ഷാജി എണ്ണശ്ശേരിൽ എന്ന കൊടുമൺ സ്വദേശി വേഷമിടുമ്പോൾ വെറും വേഷക്കാരനല്ല അദ്ദേഹം . ദാനശീലനായ ഇദ്ദേഹത്തിന് മദർ തെരേസ അവാർഡും ലഭിച്ചിട്ടുണ്ട് . നിങ്ങളുടെ ആവശ്യാനുസരണം  ട്രൈസ്റ്റേറ്റു കളിൽ ഓണ ആഘോഷങ്ങൾക്ക് ഷാജിയെ ക്ഷണിച്ചാൽ നിറഞ്ഞ മനസ്സോടെ മഹാബലിയുടെ അതേ പുഞ്ചിരി യോടെ നിങ്ങളുടെ സ്ഥലത്ത് എത്തിച്ചേരു വാൻ അദ്ദേഹം മനസ്സ് കാണിക്കു മെന്നതിൽ തർക്കില്ല. 
എല്ലാവർക്കും ഓണാശംസകൾ

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക