Image

പൊന്നോണം വരവായി (റോബിൻ കൈതപറമ്പ്)

Published on 22 August, 2026
പൊന്നോണം വരവായി (റോബിൻ കൈതപറമ്പ്)

മലയാളക്കരയാകെ...
പൊന്നോണം വരവായി...
പൂക്കളമിട്ടുണരുകയായ്..
തിരുവോണപൊൻ ചിങ്ങം..

പുവെ പൊലി പൂവേ പൊലി പൂവെ പൊലി പൂവെ
പൂവെ പൊലി പൂവെ പൊലി പൂവെ പൊലി പൂവെ

പൂത്തുമ്പികൾ കളിയാടും
പൂമുറ്റം നിറയെ
പഴമകൾ തൻ പാലരുവി
നിറയുന്നൊരു കാലം
പറ നിറയെ പൊന്നളക്കും
പുന്നെല്ലിൻ പൂക്കാലം
വരവായി പൊന്നോണം.
വരവായൊരു നല്ലോണം

പുവെ പൊലി പൂവേ പൊലി പൂവെ പൊലി പൂവെ
പൂവെ പൊലി പൂവെ പൊലി പൂവെ പൊലി പൂവെ

മലനാട്ടിൽ തുടികൊട്ടും
പാണന്നൊരു പൊൻകാലം
മാമാങ്കം തിരയാടും
മനസിന്നൊരു മയിലാട്ടം
തിരുനാവാ മണലോരത്ത്
തിരുവാതിര ആടുംബോൾ
മാവേലി മന്നന്റെ
വരവേൽപ്പിനൊരുങ്ങുകയായ്

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക