Image

ഫൊക്കാനയുടെ പി ആർ ഓ ആയി ജിജി റ്റോമിനെ നിയമിച്ചു

Published on 19 August, 2026
ഫൊക്കാനയുടെ പി ആർ ഓ ആയി ജിജി റ്റോമിനെ നിയമിച്ചു

ന്യൂയോർക്:  ഫൊക്കാന  (ഫെഡറേഷൻ ഓഫ് കേരളാ അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക) യുടെ പബ്ലിക് റിലേഷൻസ് ഓഫീസർ ആയി ഹഡ്സൺ വാലി മലയാളീ അസോസിയേഷൻ മുൻ  പ്രെസിഡന്റും,  ഫൊക്കാന ഫൌണ്ടേഷൻ അംഗവും കൂടിയായ  ജിജി റ്റോമിനെ നീയമിച്ചു. 2026-2028 ലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതിയിലാണ് നിയമനം പ്രെഖ്യാപിച്ചതു. നിയമനത്തെ ഭരണസമിതി ഹാർദ്ദവമായി സ്വാഗതം ചെയ്തു.  ഫൊക്കാനയുടെ നാവായി പ്രെവർത്തിക്കുവാനും, പ്രവർത്തനപരിപാടികൾ അംഗസംഘടനകൾക്കും, അബ്ദുദയകാംക്ഷികൾക്കും എത്തിച്ചു നൽകുന്നതിന്  പി ആർ ഓ മുഖ്യപങ്കു വഹിക്കുന്നു.

ഫൊക്കാനയുടെ സംഘടനാ ശക്തി വളർത്തുകയും, യുവജന ശാക്തീകരണം, വനിതാ മുന്നേറ്റം, സുതാര്യ ഭരണ നിർവഹണം, ഡിജിറ്റൽ ഫൊക്കാന, സാംസ്കാരിക സംരക്ഷണം, തൊഴിൽ വ്യവസായ ശൃംഖലകൾ, മുതിർന്ന പൗരന്മാർക്കുള്ള സേവനങ്ങൾ തുടങ്ങി ദീർഘ വീക്ഷണമാർന്ന വികസന പ്രവർത്തന പദ്ധതികളും, കേരള കൺവെൻഷൻ, ഫൊക്കാന ഇന്റർനാഷണൽ കൺവൻഷനും ഈ കാലയളവിൽ ആസൂത്രണം ചെയ്യുന്നു.  
 
പി ആർ ഓ ആയി നിയമിതനായ ജിജി റ്റോം, ഹഡ്സൺ വാലി മലയാളീ അസോസിയേഷൻ പ്രസിദ്ധീകരണമായ കേരളം ജ്യോതി എഡിറ്റോറിയൽ ബോർഡ്അംഗം, മാർത്തോമാ സഭയുടെ പ്രസിദ്ധീകരണമായ മാർത്തോമാ മെസ്സഞ്ചർ മാനേജിങ് കമ്മറ്റിയഗം , യുവജന പ്രസിദ്ധീകരണമായ യുവധാരയുടെ പ്രഥമ എഡിറ്റർ,  റോക്ലാൻഡ് ജോയിന്റ് കൌൺസിൽ ഓഫ് ചർച്ചസ് ഫൗണ്ടർ സെക്രട്ടറി മുതലായി  നിരവധി ചുമതലകൾ നിർവഹിച്ചിട്ടുണ്ട്. യു എസ്സ് പോസ്റ്റൽ സർവീസിൽ പോസ്റ്റ്മാസ്റ്റർ ആയി ജോലി ചെയ്യുന്ന ജിജി റ്റോം, ഇപ്പോൾ കേരള കൌൺസിൽ ഓഫ് ചർച്ചസ് ന്യൂ യോർക്ക് റീജൺ സെക്രട്ടറിയും മാർത്തോമ്മാ സഭയുടെ മണ്ഡലാഗവും ആണ്. അഖില കേരള ബാലജനസഖ്യം, വൈ എം സി എ മുതലായ നേതൃരംഗങ്ങളിലൂടെ കടന്നു വന്നത് ഫൊക്കാനയുടെ പ്രവർത്തനങ്ങൾക്ക് ഒരു മുതൽ കൂട്ടാവും എന്ന് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ്, സെക്രട്ടറി സന്തോഷ് നായർ, ട്രെഷറർ ആന്റോ വർക്കി എന്നിവർ അഭിപ്രായപ്പെട്ടു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക