Image

അവാര്‍ഡ് തിളക്കത്തില്‍ ഫോമാ സണ്‍ഷൈന്‍ റീജിയന്‍

രാജു മൈലപ്രാ(പി.ആര്‍.ഓ.) Published on 15 August, 2026
അവാര്‍ഡ് തിളക്കത്തില്‍ ഫോമാ സണ്‍ഷൈന്‍ റീജിയന്‍

ടാമ്പാ(ഫ്‌ളോറിഡ): 2024-26 കാലയളവിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി, അമേരിക്കയിലും കാനഡയിലുമായി പ്രവര്‍ത്തിക്കുന്ന പന്ത്രണ്ടു റീജിയണുകളില്‍ നിന്നും പ്രഥമസ്ഥാനത്തേക്ക് 'ഫ്‌ളോറിഡാ സണ്‍ഷൈന്‍ റീജിയനെ,' ഫോമാ നാഷ്ണല്‍ കമ്മറ്റി തെരഞ്ഞെടുത്തു. പ്രവര്‍ത്തന മികവിനും, സംഘടനാ പ്രതിബദ്ധതയ്ക്കും ലഭിച്ച ഈ അംഗീകാരം 'സണ്‍ഷൈന്‍ റീജിയന്‍' കുടുംബത്തിന്റെ സമര്‍പ്പണത്തിന്റേയും, കൂട്ടായ പ്രവര്‍ത്തനത്തിന്റേയും ഉജ്ജ്വല പ്രതിഫലനമായി മാറി.


'ഈ അംഗീകാരം 'സണ്‍ഷൈന്‍ റീജിയനിലെ' ഓരോ അംഗങ്ങള്‍ക്കുമുള്ള പുരസ്‌ക്കാരമാണ്. നിങ്ങളുടെ തുടര്‍ച്ചയായ പ്രോത്സാഹനവും, ആത്മാര്‍ത്ഥമായ സഹകരണവും ഇല്ലായിരുന്നെങ്കില്‍ അഭിമാനകരമായ ഈ നേട്ടം സാദ്ധ്യമാകുമായിരുന്നില്ല' എന്ന് റീജിയണല്‍ വൈസ് പ്രസിഡന്റ് ജോമോന്‍ ആന്റണി പ്രസ്താവിച്ചു.
വിവിധ സാമൂഹിക-സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളില്‍ 'സണ്‍ഷൈന്‍ റീജിയന്‍' കാഴ്ചവെച്ച സജീവ പങ്കാളിത്വത്തിനുള്ള അംഗീകാരമായി ഈ പുരസ്‌കാരത്തെ വിലയിരുത്തുന്നു.


'സണ്‍ഷൈന്‍ റീജിയന്റെ' ഈ നേട്ടം, ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജവും, ആത്മവിശ്വാസവും പകരുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.


'ഈ മഹത്തായ സണ്‍ഷൈന്‍ റീജിയന്റെ' വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുവാന്‍ കഴിഞ്ഞത് ഒരു ബഹുമതിയും, അംഗീകാരവുമായി കണക്കാക്കുന്നു. എനിക്ക് ഈ അവസരം തന്ന എല്ലാവരോടുമുള്ള നന്ദി അറിയിക്കുന്നു.' ജോമോന്‍ ആന്റണി ഒരു പ്രസ്താവനയില്‍ പറഞ്ഞു.


ഈ പുരസ്‌ക്കാരം നമ്മള്‍ എല്ലാവരുടേതുമാണ്. ഒരുമിച്ച് നിന്ന് സമൂഹത്തിന്റെ നനമയ്ക്കായി നമ്മള്‍ക്ക് കൂടുതല്‍ പ്രകാശം പരത്താം'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സണ്‍ഷൈന്‍ റീജിയന്റെ അഭിമാനകരമായ ഈ നേട്ടത്തിന് ഒരിക്കല്‍ക്കൂടി അഭിനന്ദനങ്ങള്‍!

വാര്‍ത്ത: രാജു മൈലപ്രാ(പി.ആര്‍.ഓ.)
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക