Image

സ്വാതന്ത്ര്യ ദിന ചോദ്യാവലി -ഉത്തരങ്ങൾ (സമ്പാദനം, സമാഹരണം സുധീർ പണിക്കവീട്ടിൽ)

Published on 15 August, 2026
സ്വാതന്ത്ര്യ ദിന ചോദ്യാവലി -ഉത്തരങ്ങൾ  (സമ്പാദനം, സമാഹരണം സുധീർ പണിക്കവീട്ടിൽ)

(എത്ര ചോദ്യങ്ങൾക്ക് ശരിയായ ഉത്തരങ്ങൾ നിങ്ങൾക്ക് കണ്ടുപിടിക്കാൻ കഴിഞ്ഞു. താഴെ കമന്റ് ബോക്സിൽ എഴുതുക)

📢  ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത്?
            🟥 1947 ഓഗസ്റ്റ് 15.

📢  ഇന്ത്യ റിപ്പബ്ലിക് ആയത്?
            🟥 1950 ജനുവരി 26.

1. ഏതു സമരമാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ക്ലൈമാക്സ് എന്ന പേരിൽ അറിയപ്പെടുന്നത്?
ക്വിറ്റിന്ത്യാ സമരം (1942).

2. അതിർത്തി ഗാന്ധി എന്നറിയപ്പെ ടുന്നതാര്?
ഖാൻ അബ്ദുൾ ഗഫാർ ഖാൻ.

3. ഇന്ത്യാ വിഭജനത്തെ അവസാന നിമിഷം വരെ എതിർത്ത നേതാവാര്?

മൗലാനാ അബുൾ കലാം ആസാദ്. 
Here

4. ഏതു വർഷമാണ് ഇന്ത്യയിൽ നാവിക കലാപം നടന്നത്?
1946 ൽ, മുംബൈയിൽ.

5. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഗവർണർ ജനറൽ?

ലോർഡ് മൗണ്ട് ബാറ്റൺ. 
6. സ്വതന്ത്ര ഇന്ത്യയുടെ ഇന്ത്യക്കാരനായ ആദ്യ ഗവർണർ ജനറൽ?
സി. രാജഗോപാലാചാരി.  

7. സ്വതന്ത്ര ഇന്ത്യയുടെ അവസാന ഗവർണർ ജനറൽ?
സി. രാജഗോപാലാചാരി


8. ഓരോ വർഷവും ക്വിറ്റിന്ത്യാ ദിനമായി ആചരിക്കുന്നതെന്ന്?
ഓഗസ്റ്റ് 9.

9. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് 1857 വിപ്ലവത്തെ വിശേഷിപ്പിച്ച താര്?
വി. ഡി. സവർക്കർ

10. ഏതു വിളംബരമാണ് ഇന്ത്യൻ ജനതയുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നത്?
1858 ലെ ബ്രിട്ടീഷ് രാജ്ഞിയുടെ വിളംബരം.

11. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്ത സംഭവമായ ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നതെന്ന്?
1919 ഏപ്രിൽ 13.

12.  ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി?
ക്ലമന്റ് ആറ്റ്ലി.

13. സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് ഇന്ത്യയുടെ ആദ്യ സ്വാതന്ത്ര്യ ദിനമായി ആഘോഷിച്ച ദിവസം?
1930 ജനുവരി 26.

14. ഗാന്ധിജിയുടെ നേതൃത്വത്തിൽ ഉപ്പുസത്യാഗ്രഹം നടന്ന വർഷം?
1930.

15. ഉപ്പുനിയമം ലംഘിക്കാൻ ഗാന്ധിജി ദണ്ഡി കടപ്പുറത്തേക്ക് യാത്രതിരിച്ചതെന്ന്? എവിടെ നിന്ന്?
1930 മാർച്ച് 12 ന് ഗുജറാത്തിലെ സബർമതി ആശ്രമത്തിൽ നിന്ന്.

16. ഗാന്ധിജിയുടെ അറസ്റ്റിനു ശേഷം ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര്?
അബ്ബാസ് തിയാബ്ജി.

17. ക്വിറ്റ് ഇന്ത്യ സമര നായകൻ എന്നറിയപ്പെടുന്നതാര്?
ജയപ്രകാശ് നാരായണൻ.

18. ഏത് വ്യക്തിത്വമാണ് ക്വിറ്റ് ഇന്ത്യാ സമര നായിക എന്നറിയപ്പെടുന്നത്?
അരുണ അസഫലി.

19. ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി ജനിച്ചതെന്ന്?
1869 ഒക്ടോബർ 2-ന് ഗുജറാത്തിലെ പോർബന്ദറിൽ.

20. ഗാന്ധിജി നടപ്പിൽ വരുത്താൻ ആഗ്രഹിച്ച അടിസ്ഥാന വിദ്യാഭ്യാസ പദ്ധതിയുടെ പേര്?
വാർധാ പദ്ധതി.

21. ഗാന്ധിജി ഇന്ത്യയിൽ നടപ്പിലാക്കാൻ ആഗ്രഹിച്ച തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിയുടെ പേര്?
നയി താലിം.

22. ആരാണ് മഹാത്മാ  ഗാന്ധിയെ ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്ന്  വിശേഷിപ്പിച്ചത്?
സുഭാഷ് ചന്ദ്ര ബോസ്.

23. സുഭാഷ് ചന്ദ്ര ബോസിനെ നേതാജി എന്ന് അഭിസംബോധന ചെയ്തതാര്?
ഗാന്ധിജി.

24. ഏത് വർഷമാണ് ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ചത്? 
1920.

25. ഒരു തീർത്ഥാടനം എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് അദ്ദേഹത്തിന്റെ എത്രാമത് കേരളസന്ദർശനത്തേയാണ്?
ഗാന്ധിജിയുടെ അഞ്ചാം കേരള സന്ദർശനം - 1937.

26. നിങ്ങൾ എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം എന്നഭിപ്രായപ്പെട്ടതാര്?
സുഭാഷ് ചന്ദ്ര ബോസ്.

27. ദില്ലി ചലോ, ജയ്ഹിന്ദ് എന്നീ പ്രശസ്ത മുദ്രാവാക്യങ്ങളുടെ ഉപജ്ഞാതാവാര്?
സുഭാഷ് ചന്ദ്ര ബോസ്.

28. സ്വരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ച സ്വാതന്ത്ര്യ സമരസേനാനി?
ദാദാഭായ് നവറോജി.

29. ഏത് പ്രമുഖനേതാവാണ് ഇന്ത്യയുടെ വന്ദ്യവയോധികൻ എന്ന പേരിലറിയപ്പെടുന്നത്?
ദാദാഭായ് നവറോജി.

30. ഇന്ത്യൻ അരാജകത്വത്തിന്റെ പിതാവ്, ഇന്ത്യൻ തീവ്ര ദേശീയതയുടെ പിതാവ്, ഇന്ത്യൻ അശാന്തിയുടെ പിതാവ് എന്നിങ്ങനെ അറിയപ്പെടുന്നതാര്?
ബാലഗംഗാധര തിലക്.

31. ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേ മാതരം ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം?
1896 ലെ കൽക്കട്ട സമ്മേളനം.

32. ഇന്ത്യയുടെ ദേശീയ ഗാനം ജനഗണമന ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം?
1911 ലെ കൽക്കട്ട സമ്മേളനം. 

33. കേരളാ ചരിത്രത്തിൽ ബ്രിട്ടീഷുകാർക്കെതിരെ  നടന്ന ആദ്യ കലാപം?
1697 ലെ അഞ്ചുതെങ്ങ് കലാപം.

34. കേരളാ  ചരിത്രത്തിൽ ബ്രിട്ടീഷുകാർക്കെതിരെ  നടന്ന ആദ്യ സംഘടിത കലാപം?
1721 ലെ ആറ്റിങ്ങൽ കലാപം.

35. ബ്രിട്ടീഷുകാർക്കെതിരെ ദക്ഷിണേന്ത്യയിൽ നടന്ന ഏക ഗിരിവർഗ്ഗ കലാപം?
1812 ലെ കുറിച്ച്യ കലാപം. 
36. ക്വിറ്റ് ഇന്ത്യ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്ന സംഭവം?
കീഴരിയൂർ ബോംബ് കേസ്.

37. ഏത് നേതാവാണ് കേരളാ ഗാന്ധി എന്നറിയപ്പെടുന്നത്?
കെ. കേളപ്പൻ.

38. കേരളത്തിലെ സുഭാഷ് ചന്ദ്ര ബോസ് എന്ന അപരനാമം ആർക്കുള്ളതാണ്?
മുഹമ്മദ് അബ്ദുൾ റഹ്മാൻ സാഹിബ്.

39. നമ്മുടെ ദേശീയ പതാക രൂപകൽപന ചെയ്തതാര്?
പിങ്കലി വെങ്കയ്യ

40. ഗാന്ധിജിയെ കൂടാതെ ഒക്ടോബർ 2 ജന്മദിനമായ ഇന്ത്യൻ നേതാവാര്?
ലാൽ ബഹാദൂർ ശാസ്ത്രി. 
41.  ഇന്ത്യയുടെ ദേശീയ ഗാനം ജനഗണമന രചിച്ചതാര്?
രവീന്ദ്രനാഥ ടാഗോർ
42. ഇന്ത്യയുടെ ദേശീയ ഗീതം വന്ദേമാതരം രചിച്ചതാര്?
ബങ്കിംചന്ദ്ര ചാറ്റർജി
43. ഇന്ത്യയുടെ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നതാര്?
ഡോ. ബി.ആർ. അംബേദ്കർ
44. സ്വാതന്ത്ര്യ സമരകാലത്ത് "നവജീവൻ" എന്ന പത്രം ആരംഭിച്ചതാര്?
മഹാത്മാ ഗാന്ധി
45.. ഇന്ത്യയുടെ ദേശീയ മൃഗം ഏതാണ്?
കടുവ
46.. ഇന്ത്യയുടെ ദേശീയ പക്ഷി ഏതാണ്?
മയിൽ


ശുഭം
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക