
ജോണാപ്പി
വിമിത ജിജീബ്
Publisher : harmonium publica
Page : 96
Price :200
ഓർമ്മകൾ സഞ്ചരിക്കുന്ന ഇടത്തിലേക്ക് ഒന്നൂടെ അവൾ യാത്ര പോയി. അങ്ങ് ബാല്യത്തിലെ ഒർമ്മകളിലേക്ക്...
മഞ്ചാടി കുരു പിഴുങ്ങി വയറ്റിൽ ഉള്ളിൽ മരം വളർന്നു വരും എന്ന് കരുതിയ പൊട്ടത്തരം ഓർക്കുമ്പോൾ അറിയാതെ ചിരി വരാറുണ്ട്.. ബാല്യത്തിൽ ഒപ്പിച്ച കുസൃതികളിൽ അമ്മയുടെ കൈയിൽ നിന്ന് നല്ല ചീത്ത കിട്ടുമ്പോഴും നന്നായി കാണും എന്ന് കരുതിയെങ്കിൽ തെറ്റി. നന്നായില്ല എന്ന് മാത്രമല്ല കൂടുതൽ കുരുത്തക്കേട് കാണിച്ചിട്ടേ ഉള്ളു..
ഇപ്പൊ ഞാൻ ഓർക്കാറുണ്ട്. ഇത്രയും വലുതാക്കേണ്ടായിരുന്നു എന്ന്. ആ ബാല്യകാലം തന്നെ മതി. അച്ചാച്ചന്റെ അവൽ നനച്ചതും എത്രയോ രുചികളിൽ കൂടി കടന്നു പോയിട്ടുണ്ട്.. ടൈം ട്രാവൽ കിട്ടിയിരുന്നേൽ ഒന്നൂടെ ആ കാലത്തിലേക്ക് കടന്നു പോയിട്ട് വരാമായിരുന്നു.
ജീവിതത്തിന്റെ മനോഹരമായ ആ ഓർമ്മകൾ പലതും പ്രിയപ്പെട്ടതാണ്.. ആ ഇന്നലെ കളിലെ അവൾ ഇടക്ക് ഒക്കെ സ്വപ്നം എന്നാ പോലെ കടന്നു ചെല്ലാറുണ്ട്..
എത്രയധികം ഓർമ്മകൾ ആണ്. ഇടിച്ചു കയറി വരുന്നത്. ചിലപ്പോ ഒക്കെ ഓർക്കാറുണ്ട് അന്ന് കിട്ടിയ രുചി കൂട്ടുകൾ ഇന്ന് നാവിൻ തുമ്പിൽ തട്ടി കളിക്കുമ്പോൾ പലതും വെറുതെ മോഹിക്കാറുണ്ട്..