Image

കൊടുമൺ എയർപോർട്ട് വന്നാൽ എന്തു കൊണ്ടും ശബരിമല തീർത്ഥാടകർക്ക് ഇരട്ടി മധുരം (മോൻസി കൊടുമൺ)

Published on 08 August, 2026
കൊടുമൺ  എയർപോർട്ട്  വന്നാൽ എന്തു കൊണ്ടും ശബരിമല തീർത്ഥാടകർക്ക് ഇരട്ടി മധുരം (മോൻസി കൊടുമൺ)

നനാ ജാതി മതസ്ഥരും ഒരുമയോട് ആരാധിക്കുന്നത് ശബരിമല ശ്രീ അയ്യപ്പഭഗവാനെ ആണല്ലോ  .അവിടുത്തെ സന്നിധാനത്തി ലേക്ക് ഇന്ത്യയുടെ മറ്റു പല സംസ്ഥാനത്തു നിന്നും കരമാർഗ്ഗം എത്തുന്നതിൻ്റെ സമയ ദൈർഘ്യം പത്തിരട്ടി കുറച്ചുകൊണ്ട് വിമാനമാർഗ്ഗം  ഭക്തൻമാർക്ക് അതിവേഗം ശബരിമലയിൽ എത്തിച്ചേരു വാൻ ഒരു പുതിയ മാർഗ്ഗമാണ് കൊടുമൺ എയർപോർട്ട് യഥാർത്ഥ്യ മാകുമ്പോൾ പൂവണിയുന്നത് .നിർദിഷ്ട എയർപോർട്ടിൽ നിന്നും പമ്പയിലേക്ക് അരമുക്കാ മണിക്കൂർ മതിയാകും . ഏറ്റവും കൂടുതൽ ഓക്സിജൻ ലഭിക്കുന്ന പത്തനംതിട്ട ജില്ലയുടെ ഹൃദയ ഭാഗത്ത് പച്ച പ്പട്ടു വിരിച്ചും കൊച്ചരുവികളാലും തഴുകി നിൽക്കുന്ന മനോഹര സഥലമായ കൊടു മണ്ണിൽ എയർപോർട്ട് വരുന്നതിനു ള്ള അനുയോജ്യ ഘടകങ്ങളെ ക്കുറിച്ചുള്ള പഠനങ്ങൾ വർഷങ്ങൾക്കു മുമ്പേ പൂർത്തിയായിട്ടും താമസം നേരിടുന്ന തിൻ്റെ പിന്നിൽ എന്താണെന്ന് ഇതുവരേയും മനസ്സി ലാകുന്നില്ല .ഏതൊക്കെയോ രാഷ്ട്രീയ ലോബികളുടെ നിഗൂഢമായ എന്തെങ്കിലും ലക്ഷ്യം ഇതിന് തടസ്സമുണ്ടെന്ന് ഞാൻ ഒരിക്കലും വിശ്വസിക്കുന്നില്ല . കാരണം കൊടുമൺ മതസൗഹാർദ്ദ ത്തിൻ്റെ പേരു കേട്ട ദക്ഷിണേന്ത്യൻ സംസ്കൃത നാടകകൃത്ത് ശക്തി ഭദ്രൻ ജനിച്ച നടാണ് . തീർച്ചയായും കൊടുമണ്ണിൽ ഒരു എയർപോർട്ട് വരുന്നതിനുള്ള എല്ലാ ഘടകങ്ങളും അനുയോജ്യം തന്നെ .

നിലവിൽ സർക്കാർ മുൻപ് വിഭാവനം ചെയ്തു വന്നിരുന്ന ചെറുവള്ളി എയർപോർട്ട് പദ്ധതി വളരെ യധികം നിയമ ക്കുരുക്കിൽ പെട്ടു കിടക്കയാണ് . അനേകം നിർധനരായ പാവപ്പെട്ട 200-ൽ പരം കുടുംബങ്ങളെ കുടി യൊഴുപ്പിക്കേണ്ട സങ്കടകര മായ ദുസ്ഥിതി യാണ് അവിടെ സംജാതമാകുന്നത് . അവിടുത്തെ മലയും കുന്നും ഇടിച്ചു നിരത്തുമ്പോൾ ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നങ്ങൾ വന്യജീവി സംരക്ഷണം , ബഫർസോൺ എന്നിവ മൂലം വളരെ വലിയ നൂലാമാലയിൽ പെട്ടു കിടക്കുന്നതു മാത്രമല്ല വസ്തുക്കൾ പലതും പല മാഫിയ കളുടെ പേരിലും ആണെന്നു പറയപ്പെടുന്നു . അതിനാൽ ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം ഹൈക്കോടതി തടഞ്ഞിരിക്ക യുമാണ് . ഇതിനെ തുടർന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവു പ്രകാരം അന്നത്തെ പത്തനംതിട്ട ജില്ലാ കളക്ടർ കൊടുമണ്ണിലെ ഭൂമിയുടെ സാദ്ധ്യതകൾ പരിഗണിച്ചു കഴിഞ്ഞതുമാണ് എന്നിട്ടും എന്താണ് നിയമ തടസ്സങ്ങൾ? അതുപോലെ ആറൻമുള എയർപോർട്ടും പ്രശ്‌നത്തിൻ്റെ കുരുക്കിൽ പെട്ടു കിടക്കയാണ് . തണ്ണീർതടം നികത്തി എയർപോർട്ട് പാടില്ല'ആറൻമുള ക്ഷേത്രത്തിന് എയർപോർട്ട് ഭീഷണി യാകുന്നു എന്നുള്ള ധാരാളം പ്രശ്‌നങ്ങൾ മാത്രമല്ല കഴിഞ്ഞ വെള്ള പ്പൊക്കത്തിൽ നിർദിഷ്ടസ്ഥലം മുങ്ങിത്താഴുന്ന അവസ്ഥയുമാണ്. മാത്രമല്ല പമ്പാനദി നിറഞ്ഞു കവിയുമ്പോൾ ഇവിടേക്കാണ് വെള്ളം വന്നു നിറഞ്ഞ് നിന്ന് നാടിന് സുരക്ഷയാകുന്നത് മറിച്ച് ഇവിടം നികത്തിയാൽ ആറൻമുള ടൗണും കെട്ടിടങ്ങളും വെള്ളത്തിലാണ്ടു പോകും . കുമ്മനം രാജശേഖരൻ പറയുന്നതും ന്യായം തന്നെ "കൊടുമണ്ണിൽ സർക്കാർ വകസ്ഥലം മൂവായിരം ഏക്കറിൽ പരം ഉണ്ടല്ലോ അവിടെ എയർപോർട്ട് കൊണ്ടുവരിക " അതുന്യായം. 


കൊടുമണ്ണിൽ ഏകദേശം 1200 ഹെക്ടർ (3000 ഏക്കർ) റബ്ബർ പ്ലാൻ്റേഷൻ ഭൂമിയാണ് കാലാവധി കഴിഞ്ഞ മരങ്ങൾ ടാപ്പിംഗ് നിർത്തി ഭൂമി പലതും തരിശു കിടക്കയാണ് കൈതതോട്ടങ്ങളും പാഷൻ ഫ്രൂട്ടു കൃഷികളുമാണ് ഇപ്പോൾ കൂടുതലും കണ്ടുവരുന്നത് . വിമാനത്തിൻ്റെ റൺവേ നിർമിക്കുവാൻ അനുയോജ്യമായ പരന്നതും സമുദ്ര നിരപ്പിൽ നിന്ന് വലിയ ഉയര വത്യാസ മില്ലാത്ത തുമായ (30-40)മീറ്റർ ഭൂപ്രകൃതി യാണ് . നിയമപരമായ തടസ്സങ്ങളില്ലാത്ത കൊടുമണ്ണിലെ സർക്കാർ ഭൂമിയിൽ നിന്നും ഒരു കുടുംബ ത്തേപ്പോലും കുടി ഒഴിപ്പിക്കേണ്ട പ്രശ്നങ്ങൾ വരുന്നതേയില്ല.പരിസ്ഥിതി ലോല പ്രദേശങ്ങളോ പ്രധാന ജലാശ യങ്ങളോ വനമേഖലയോ ഇല്ലാത്ത പ്രദേശ മാണിത് . സ്വകാര്യ ഭൂമി വിലക്ക് വാങ്ങേണ്ടതി നാൽ സർക്കാരിന് ആയിരം കോടി രൂപ ലാഭിക്കു വാനും സാധിക്കും . 
ഈ വിമാനത്താവളം യാഥാർത്ഥ്യ മായാൽ പത്തനംതിട്ട ,കൊല്ലം, ആലപ്പുഴ, ജില്ലകളിലെ ലക്ഷക്കണക്കിന് പ്രവാസികൾക്ക് അനുഗ്രഹമാകും . കൂടാതെ ശബരിമല തീർത്ഥാടകർക്കും , പന്തളം , ആറൻമുള , മണർകാട് , മഞ്ഞനിക്കര , മാരാമൺ തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് എത്തുന്നവർക്ക് യാത്രാ സമയം പകുതിയായി കുറഞ്ഞു കിട്ടും . എംസി റോഡ് ,പുനലൂർ മൂവാറ്റു പുഴ സംസ്ഥാന പാത എന്നിവക്ക് സമീപമായതിനാൽ മികച്ച കണക്റ്റിവിറ്റി യും ഇതിനുണ്ട് . അയ്യപ്പൻ്റെ പ്രധാന കേന്ദ്രമായ പന്തളം കൊട്ടാരം , വലിയ കോയിൽ ക്ഷേത്രം എന്നിവ കൊടുമണ്ണിനടുത്താണ്  സ്ഥിതിചെയ്യുന്നത് . ഇന്ത്യയിലെ ഏക ചിലന്തി അമ്പലവും കൊടു മണ്ണിലാണ് . പത്തനംതിട്ട കോട്ടയം കൊല്ലം ജില്ലകളിലെ ആയിരക്കണ ക്കിന് ഉദ്യോഗാർത്ഥികൾക്ക് തൊഴിലവസരവും ഈ എയർപോർട്ട് വരുന്നതു വഴി ലഭിക്കയും ചെയ്യും . 

അന്താരാഷ്ട്ര മാന ദണ്ഡങ്ങൾ ക്കനുസരിച്ച് ഒരു വലിയ വിമാന ത്താവളത്തി ൻ്റെ റൺവേ നിർമിക്കു വാനുള്ള ആവശ്യമായ എല്ലാ ഘടകങ്ങളും അനുകൂല സാഹചര്യ ങ്ങളും ഇവിടെ ഉണ്ട് . കരിപ്പൂർ വിമാന ത്താവളം പോലെ ടേബിൾ ടോപ്പ് റൺവേയുടെ അപകട സാദ്ധ്യതകളും ഇവിടെ വരുന്നില്ല . വലിയ ബോയിംഗ് ,എയർബസ് വിമാനങ്ങൾക്ക് സുരക്ഷിതമായി ലാൻഡ് ചെയ്യുവാനും ടേക്ക് ഓഫ് ചെയ്യുവാനും സാധിക്കുന്ന തരത്തിൽ റൺവേ വികസിപ്പി ക്കുവാൻ 5000 ൽ പരം ഏക്കർ വിസ്‌തൃതമായി കിടക്കുമ്പോൾ എന്തിനാണ് ഇനിയും അമാന്തമെന്ന് മനസ്സിലാകു ന്നില്ല . ആരു ഭരിക്കുന്നു വെന്നല്ല ആരു ഭരിച്ചാലും നാടു നന്നാകണം . അതിനായി എല്ലാ രാഷ്ട്രീയ പാർട്ടി കളും ഒന്നിച്ചുനിന്നെങ്കിൽ മാത്രമെ ഇത്തരം സരംഭങ്ങൾ വിജയിക്കുക യുള്ളു. അതിനാൽ നാടിൻ്റെ നൻമക്കായി കക്ഷി രാഷ്ട്രീയ ഭേദം കൂടാതെ ഒന്നിച്ചണി ചേരുക തീച്ചയായും വിജയിക്കുക തന്നെ ചെയ്യും 
നന്ദി . 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക