Image

മഴയും പുഴയും മനുഷ്യനും (കവിത : ആൻഡ്രൂസ് അഞ്ചേരി)

Published on 07 August, 2026
മഴയും പുഴയും മനുഷ്യനും  (കവിത : ആൻഡ്രൂസ് അഞ്ചേരി)

ഒഴുകി ഒഴുകി മല വെള്ളം ഇന്ന്
ഇരച്ചു കയറി വന്നപ്പോൾ
വഴി എല്ലാം വൻ പുഴയായി മാറി
കേഴുന്നു നാടും ജനങ്ങളും

മനുഷ്യർ പുഴയിൽ എറിയും മാലിന്യം
മണലിൻ തിട്ടയിൽ അടിയുന്നു
അടിഞ്ഞു കൂടിയ മണലിൻ തിട്ടകൾ
ഒഴുക്കിൻ പാതയെ തടയുന്നു

ആഴം തിരികെ തന്നിടാൻ പുഴ
ആർത്തു കരഞ്ഞു കേഴുന്നു
കരുണ തീണ്ടാത്ത കരി നിയമങ്ങൾ
കരിച്ചു കളയൂ നേതാക്കളെ

പ്രളയം വന്നാൽ വരും വാഗ്ദാനം
പ്രവർത്തിയില്ലാ പ്രസംഗങ്ങൾ
പ്രളയത്തിൻ മുമ്പേ പ്രവൃത്തി ചെയ്ക
പ്രകൃതി കനിയും അറിയുക

കേൾക്കുക നീ പുഴ തൻ നിലവിളി
കേൾക്കുക ഇരു ചെവിയുമായ്
പുഴയെ കാത്താൽ പുഴ ഒഴുകിടും
പുഴ തൻ വഴിയിൽ ശാന്തമായ്

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക