Image

ഫോമാ 2026 കൺവെൻഷൻ 56 ടൂർണമെന്റ്: ഫിലഡൽഫിയ ടീം ചാമ്പ്യൻമാരായി

സുമോദ് തോമസ് നെല്ലിക്കാല Published on 06 August, 2026
ഫോമാ 2026 കൺവെൻഷൻ  56 ടൂർണമെന്റ്: ഫിലഡൽഫിയ ടീം ചാമ്പ്യൻമാരായി

ഹൂസ്റ്റൺ : ഫോമാ (FOMAA) 2026 ഹൂസ്റ്റൺ കൺവെൻഷന്റെ ഭാഗമായി j സംഘടിപ്പിച്ച 56 ടൂർണമെന്റ് ആവേശകരമായ മത്സരങ്ങൾക്ക് സാക്ഷ്യം വഹിച്ചു. നോർത്ത്  അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഫിലഡൽഫിയ ടീമിന്റെ ക്യാപ്റ്റൻ സാബു സ്കറിയായും സംഘവും ചാമ്പ്യൻമാരായി കിരീടം സ്വന്തമാക്കി.

ചാമ്പ്യൻ ടീമിൽ സാബു സ്കറിയാ (ക്യാപ്റ്റൻ), ജോൺസൺ മാത്യു, മാത്യു പി. കോര എന്നിവർ അംഗങ്ങളായിരുന്നു. തുടക്കം മുതൽ മികച്ച ഏകോപനവും ആത്മവിശ്വാസവും പ്രകടിപ്പിച്ച ഇവർ ഫൈനലിൽ മികവ് തെളിയിച്ചാണ് കിരീടം നേടിയത്.

ഒന്നാം റണ്ണറപ്പായി ഹൂസ്റ്റൺ ടീമിന്റെ ജോസഫ് ഇല്ലിക്കാട്ടിൽ (ക്യാപ്റ്റൻ), തോമസ് ഐക്കരെത്ത്, സജി പള്ളിക്കിഴക്കേതിൽ എന്നിവരടങ്ങിയ ടീം തിരഞ്ഞെടുക്കപ്പെട്ടു. ശക്തമായ പോരാട്ടം കാഴ്ചവെച്ച ഈ ടീം അവസാന നിമിഷം വരെ ചാമ്പ്യൻമാർക്കെതിരെ  കടുത്ത വെല്ലുവിളി ഉയർത്തി.

രണ്ടാം റണ്ണറപ്പായി ഹൂസ്റ്റൺ ടീമിലെ ജോസഫ് മുലയാനിക്കുന്നേൽ (ക്യാപ്റ്റൻ), ബേബി ചെറുകര, എബ്രഹാം കളപുരയ്ക്കൽ എന്നിവരടങ്ങിയ ടീം സ്ഥാനം നേടി.

മൂന്നാം റണ്ണറപ്പായി അരിസോണ ടീമിന്റെ ഡോ. സതീഷ് അമ്പാടി (ക്യാപ്റ്റൻ), മഹേഷ് നായർ, രവിശങ്കർ മേനോൻ എന്നിവരടങ്ങിയ ടീം മികച്ച പ്രകടനത്തോടെ മത്സരങ്ങൾ പൂർത്തിയാക്കി.

ഒന്നാം സമ്മാനമായി 1,500 ഡോളർ, രണ്ടാം സമ്മാനമായി 750 ഡോളർ, മൂന്നാം സമ്മാനമായി 400 ഡോളർ വീതം ക്യാഷ് അവാർഡും അനുബന്ധ ട്രോഫിയും സമ്മാനിക്കുകയുണ്ടായി.

ടൂർണമെന്റിലുടനീളം മത്സരങ്ങൾ സൗഹൃദവും കായികമനോഭാവവും ഉയർത്തിപ്പിടിച്ചുകൊണ്ടാണ് നടന്നത്. വിവിധ ടീമുകളിലെ കളിക്കാർ മികച്ച പ്രകടനം കാഴ്ചവെച്ചതോടെ മത്സരങ്ങൾക്ക് ആവേശം ഇരട്ടിയായി.

ചാമ്പ്യൻമാർ ഉൾപ്പെടെ എല്ലാ വിജയികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ച സംഘാടകർ, മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കും നന്ദി രേഖപ്പെടുത്തി. ടൂർണമെന്റിന്റെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകിയ ടൂർണമെന്റ് കമ്മിറ്റി അംഗങ്ങളായ  സാബു സ്കറിയ,  തോമസ് ഒളിയാംകുന്നേൽ, ജോൺസൺ മാത്യു, ബിഞ്ചു ജോൺ എന്നിവർക്ക് ഫോമാ  എക്സിക്യൂട്ടീവ് പ്രത്യേകം നന്ദി അറിയിച്ചു.

മികച്ച സംഘാടനവും കായികമികവും പങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായ ഫോമാ 2026 ഹൂസ്റ്റൺ കൺവെൻഷനിലെ 56 ടൂർണമെന്റ്, പങ്കെടുത്ത എല്ലാവർക്കും അവിസ്മരണീയമായ അനുഭവമായി മാറി.

 

ഫോമാ 2026 കൺവെൻഷൻ  56 ടൂർണമെന്റ്: ഫിലഡൽഫിയ ടീം ചാമ്പ്യൻമാരായി
ഫോമാ 2026 കൺവെൻഷൻ  56 ടൂർണമെന്റ്: ഫിലഡൽഫിയ ടീം ചാമ്പ്യൻമാരായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക