Image

2026- പ്രളയ ദുരന്തങ്ങള്‍ - എന്ത് ചെയ്യണം ? (പി.എസ് ജോസഫ്‌)

Published on 04 August, 2026
2026- പ്രളയ ദുരന്തങ്ങള്‍ - എന്ത് ചെയ്യണം ? (പി.എസ് ജോസഫ്‌)

പ്രളയം വരും പോകും ,മാര്‍ഗങ്ങള്‍  ലളിതം . പക്ഷെ ആര് ,എന്ത് ചെയ്യും? .2018 ഇലെ പ്രളയ കാലത്ത് നല്‍കിയ നിര്‍ദേശങ്ങള്‍ ഇന്നും പ്രസക്തം

ഔദ്യോഗികമായി 35000  കോടി രൂപയുടെ നഷ്ടവും പുനര്നിര്മ്മാനചെലവുകളുമാണ്‌ കണക്കാക്കിയിട്ടുള്ളതെങ്കിലും യാഥാര്‍ത്ഥ്യബോധത്തോടെ ഒരു പുതിയ കേരള നിര്‍മാണം നടത്തുക കയാണെങ്കില്‍ അത് ഇനിയും ഉയരും .അതിനു പക്ഷെ പഴയ റിപയര്‍ മനോഭാവം മാത്രം പോരാ .ഒരു ഒറ്റയാള്‍ പോരാട്ടവും ആയികൂടാ.കേരളത്തിനു അനുയോജ്യമായ പരിസ്ഥിതി സൌഹൃദമായ ഒരു നിര്‍മാണവും ബദല്‍ മാര്‍ഗങ്ങളുമാണ്‌ ആവശ്യം.പ്രവാസി കേരള സഭ പോലെ ഒരു യുവസഭയും എല്ലാ രാഷ്ട്രീയ പര്ടിക്കാരും ഉള്‍ക്കൊള്ളുന്ന ഒരു മേല്‍നോട്ടസമിതിയുമെല്ലാം  പുതിയ ദൌത്യം ആവശ്യപ്പെടുന്നു .കാരണം ഇത് പുതിയ കാലത്തെ അടയാളപ്പെടുത്താനുള്ള സമയമാണ് .പാര്‍ട്ടിക്ക് അതീതമായി ചിന്തിക്കേണ്ട നേരം.

പുതിയ കേരളം,എന്ത് ,എങ്ങനെ സൃഷ്ടിക്കാം ?

ആപത്തിന്റെ മുന്‍പില്‍ കണ്ട ഒത്തൊരുമയും സ്നേഹവും .ഇനിയും തുടരണമെങ്കില്‍ നവകേരളം സൃഷ്ടിച്ച പലമതിലുകളും വേലിക്കെട്ടുകളും നാം തകര്‍ക്കണം .വിദ്യാഭ്യാസം മുതല്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ള്‍ വരെ കൃഷി മുതല്‍ സേവനരംഗം വരെ ഒരു അഴിച്ചുപണി നമുക്കാവശ്യമാണ് ഭരണതലത്തില്‍ തന്നെ ഈ മാറ്റം തുടങ്ങിവെയ്ക്കണം. .

ധനസമാഹരണം 
നമ്മുടെ പ്രതിവര്‍ഷ പദ്ധതിയടങ്കലിലും വലിയ തുക നാം സമാഹരിക്കണം 
നല്‍കുന്ന പണം വക മാറി ചെലവഴിക്കില്ലെന്ന്  ഉറപ്പാകുന്ന ഒരു നിര്‍മാണ നിധി രൂപികരിച്ചു കൊണ്ടാകണം തുടക്കം.പണം സംഭാവനനല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ രസീതിന് പുറമേ ഉപയോഗകരമായ എക്കാലത്തും ഉപയോഗിക്കാവുന്ന ഒരു ബാഡ്ജ് നല്‍കണം.
 
.ഒരു മാസത്തെ ശമ്പളം ഒരു നല്ല തുടക്കം 
സ്വര്‍ണം സംഭാവനയായും നിക്ഷേപമായും സ്വീകരിക്കുക 
വിദേശത്തെ ഇന്ത്യക്കാരില്‍ നിന്നും ധനസമാഹരണം നടത്തുക 
കേന്ദ്രത്തില്‍ നിന്ന് പരമാവധി സഹായം ഉറപ്പാക്കിക്കുക 
പരമാവധി സഹായധനം വാങ്ങാന്‍ അവസരമോരുക്കുക 
കുറഞ്ഞനിരക്കില്‍ നിര്‍മ്മാണത്തിനു കടപത്രങ്ങള്‍ ഇറക്കുക  
വികസന ഫണ്ടുകള്‍ പുനര്‍ നിര്‍മ്മാണത്തിനു   ചെലവഴിക്കുക
നിര്‍മ്മാണത്തിനു  സ്വാകര്യമേഖലയുടെ  സഹായം തേടുക 

എന്ത് ചെയ്യണം 
വെള്ളം ഒഴുക്കിക്കളയാന്‍ സഹായിക്കുന്ന  വിധം നദികള്‍ ,ആറുകള്‍, തോടുകള്‍,ചെറിയ നീരൊഴുക്കുകള്‍ എന്നിവ വലുതാക്കുക ആഴം കൂട്ടുക,മാലിന്യനിര്‍മ്മാര്‍ജനം യുദ്ധകാലാടിസ്ഥാനതില്‍ മഴക്കുമുന്പു എല്ലാ വര്‍ഷവും ചെയ്യുക
മഴയുടെ ഒരു ഭൂപടം നിര്‍മ്മിക്കുക 
നിര്‍മ്മാണം മഴസൌഹദമാകട്ടെ
നദിയില്‍ നിന്ന്നിര്‍ദ്ദിഷ്ട അകലത്തില്‍ മാത്രം വീടുകള്‍ ,ഫ്ലാറ്റുകള്‍
വെള്ളപൊക്കം തടയാന്‍ ഡാമുകളില്‍ കുറഞ്ഞത്‌ 10 ശതമാനം ജലം നിറക്കാതെ സൂക്ഷിക്കുക
അടിയന്തര വാര്‍ത്താവിനിമയ ഉപകരണങ്ങള്‍ സ്ഥാപിക്കുക
വള്ളം,വൈദ്യുതി   ആഹാരം എന്നിവയില്‍ ഒരു പുനര്‍വിചിന്തനം
ബയോ ശൌചാലയങ്ങള്‍

ഡാം
ബലക്ഷയം പരിശോധിക്കുക 
ഷട്ടര്‍ വാല്‍വുകള്‍ എന്നിവ പ്രവര്‍ത്തിക്കുന്നു എന്നുറപ്പാക്കുക 
നീരൊഴുക്കും തുറന്നുവിടലും നിയന്ത്രിക്കാന്‍ ശാസ്ത്രീയമായ സംവിധാനം 
ഡാം സുരക്ഷാ ടീം .അവരുടെ തീരുമാനം പുനപരിശോധിക്കാന്‍ ദുരന്ത നിവാരണ മേധാവിക്ക് -മുഖ്യമന്ത്രിക്ക് മാത്രമേ കഴിയാവൂ 
കാലാവസ്ഥ പ്രവചനം മണിക്കൂറില്‍  ഒന്ന്  എന്ന കണക്കില്‍ വേണം
കഴിവുള്ള,അറിവുള്ള നേതൃത്വം വേണം 

നദികള്‍ 
ചില നദികള്‍ നേരീട്ടു  കടലില്‍ പതിക്കാന്‍ വഴിയോരുക്കണം .അല്ലെങ്കില്‍ നിയന്ത്രണ മാര്‍ഗങ്ങള്‍ കണ്ടെത്തണം 
കുട്ടനാട് വികസനം ശാസ്ത്രീയമാക്കണം 
വേലിയേറ്റ സമയവും ഡാം തുറക്കുമ്പോള്‍ കണക്കാക്കണം 
നദികള്‍ വഴിമാറാതിരിക്കാന്‍ നടപടിയെടുക്കണം
സുരക്ഷ മാര്‍ഗങ്ങള്‍ പഠന വിഷയമാക്കണം ,

കൃഷി 
കൃഷിയില്‍ നവീന മാതൃകകള്‍ അവലംബിക്കണം .കുറഞ്ഞ ഇടത്ത് നിന്ന് കുടിയ വിളവു നേടണം 
പാടത്ത് കൃഷി നിര്‍ബന്ധമാക്കണം ഉപയോഗിക്കാത്ത വയല്‍ കണ്ടുകെട്ടണം 
നൂതനമായ എബ്ഗിനീരിംഗ് രീതികള്‍ വേണം

മലകള്‍

ഖനനം ഇല്ലാതാക്കണം
കടല്‍മണല്‍  ഇറക്കുമതി ചെയ്യണം
തടി കൊണ്ടുള്ള  വീടുകള്‍ പ്രോത്സാഹിപ്പിക്കണം
മലകളില്‍ കൃഷി രീതി പരിശോധിക്കണം
നിര്‍മ്മാണം അനുവദിക്കരുത് 
ഉരുള്‍പൊട്ടല്‍ തടയാന്‍ ഗവേഷണം നടത്തുക 
പണം കൊടുത്തു അപകടകരമായ ഇടങ്ങളില്‍ നിന്നുആളുകളെ മാറ്റി പാര്‍പ്പികുക 

കാട് 
കാടിന്റെ വലുപ്പം കൂട്ടുക
കുടുതല്‍ രക്ഷസൌകര്യങ്ങള്‍ ഏര്‍പെടുത്തുക
കുടുതല്‍ സംരക്ഷണം ഏര്‍പെടുത്തുക

കടല്‍ 

തീരപ്രദേശം ശുദ്ധമായി  സംരക്ഷിക്കണം
മത്സ്യതൊഴിലാളികള്‍ക്ക്  കുടുതല്‍ പരിശീലനം നല്‍കുക
ഒരു തീരദേശ സേനയായി അവരെ മാറുക 

റോഡ്‌
വീതി നിര്‍ബന്ധമാക്കുക
വെള്ളമോഴുകാന്‍ ചാലുകള്‍  അവശ്യം
മികച്ച പാളങ്ങള്‍ നിര്‍മിക്കുകസംഘടിപ്പിക്കുക 
ആധുനിക നിര്‍മ്മാണ രീതികള്‍ അവലംബിക്കുക

വീടുകള്‍
വില്ലകള്‍ നിരുല്സാഹപ്പെടുത്തുക
കൂട്ടുതാമസം പ്രോല്‍സാഹിപിക്കുക
എമര്‍ജന്‍സി സംവിധാനങ്ങള്‍ ശക്തമാക്കുക 

ഭരണം 

വിദഗ്ദരുടെ ഒരു ടീം മുകളില്‍ നിന്ന് താഴെ വരെ
ഈ ദുരന്തത്തിലെ നല്ല പാഠങ്ങള്‍ ഒരു രീതിയാക്കി മാറ്റുക
ശാസിക്കാന്‍ മടിക്കരുത് 

വേണ്ടിവന്നാല്‍ ശമ്പളത്തില്‍ കുറവ് വരുത്തുക 
ചെലവു ചുരുക്കുക 
സഹായത്തിനു പണം ചെലവു ചെയ്യുന്നത് പെട്ടെന്ന് ഓഡിറ്റ്‌ ചെയ്യാം
ദുരിതസ്തലങ്ങളില്‍  വലിയ ടീമിനെ നിയോഗിക്കുക ആ അനുഭവം പിന്നിട് തുണയാകും 

യുവാക്കള്‍ 

ഒരു യുവസഭ
സ്വകാര്യ സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തുക
ആശയങ്ങള്‍ കണ്ടെത്തുക 
സോഷ്യല്‍ മീഡിയ ഉപയോഗിച്ചു ഗുണകരമായ ഇടപെടല്‍ 
രക്ഷാ പ്രവര്‍ത്തനതിനു സഹായകരമായ മാപ്പിംഗ് പോലെ 
സോഷ്യല്‍ ഓഡിറ്റ്‌

സ്ത്രീകള്‍ 
കുടുതല്‍ പ്രാതിനിധ്യം 
കുടുതല്‍ പരിശീലനം
ഒരു സ്ത്രീ രക്ഷാസേന 

Join WhatsApp News
Jayan varghese 2026-08-04 11:01:58
അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ നിന്ന് സസ്യശാസ്ത്ര പഠനം കഴിഞ്ഞു വീട്ടിലെത്തിയ മകൻ അപ്പനോട് : “ അപ്പാ, ഞാൻ പഠിച്ച രീതിയിൽ പരിചരിക്കുകയാണെങ്കിൽ നമ്മുടെ മുറ്റത്തു നിൽക്കുന്ന ഈ മാവിനെക്കൊണ്ട് പ്രതിവർഷം ആയിരക്കണക്കിന് മാങ്ങാ കായ്പ്പിക്കാം. ” ഇത് കേട്ട അപ്പൻ ആശ്ചര്യത്തോടെ മകനോട് പറഞ്ഞു: “ നീയല്ല നിന്റെ പ്രൊഫസറ് വന്നാൽ അതിൽ മാങ്ങാ കായ്ക്കത്തില്ല - അത് നാരകമാടാ “ ഏട്ടിലെ പശു പുല്ല് തിന്നില്ല സാർ. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ട്രോപ്പിക്കൽ കാലാവസ്ഥയുള്ള കേരളത്തിൽ കൃഷിയും വേസ്റ്റ് മാനേജ്മെന്റും പരസ്പ്പരം ബന്ധിപ്പിക്കണം. വേസ്റ്റ് കൊണ്ട്‌ കൃഷിക്ക് വളം എന്ന നിലയിൽ. ആദ്യമായി നദികളിലെയും അണക്കെട്ടുകളിലെയും മണൽ വാരാൻ ജനങ്ങളെ അനുവദിക്കേണം. പുറത്തേക്ക് പോകുന്ന ഓരോ ലോഡിനും ചുങ്കം ചുമത്താം. സാമൂഹ്യ വനവൽക്കരണം ഗ്രാമീണ ജനങ്ങൾക്ക് തോഴിൽ നല്കുന്നതാക്കണം. പാതയോരങ്ങളിലും തരിശു നിലങ്ങളിലും തേക്ക് ഈട്ടി ചന്ദനം തുടങ്ങിയ മരങ്ങൾ നടണം. ഈ ചുമതല സ്ത്രീകളെയും കുട്ടികളെയും ഏൽപ്പിക്കണം. മരത്തിന്റെ വണ്ണം 4,8,16, 32, 64, 100 എന്നീ അളവുകളിൽ എത്തുമ്പോൾ ഓരോ ഘട്ടത്തിലും വളർത്തുകാർക്ക് പ്രതിഫലം കിട്ടണം. നൂറ് ഇഞ്ച് എത്തിയാൽ മരത്തിന്റെ മാർക്കറ്റ് വില വളർത്തുകാരനോ അവകാശിക്കോ കൊടുത്ത് മരം സർക്കാറിന്റെതാക്കാം. ഇത് പോലത്തെ അനേകം മാർഗ്ഗങ്ങളുണ്ട്. ഒരു ഉദാഹരണം തടയണകൾ. പടിഞ്ഞാറോട്ടു ചരിഞ്ഞ കേരളത്തിൽ മുഴുവൻ ഭൂമിയും തടയണകളിലൂടെ ജലസേചനം നടപ്പിലാക്കാം. വിദഗ്ദർ ചിന്തിക്കുക. ജയൻ വർഗീസ്.
Ann 2026-08-04 17:08:05
Let those lazy bumps go fishing and earn their living instead of taking drugs and running around men and women. Kerala needs Army Rule. Recruit them all in to Indian Army. Killing people and selling their body parts to Hospitals. Making Millions. The agency is from Iran. Each agent gets 25 Lakhs. STOP helping Kerala. Kerala or India is not only for Sc and ST. AS Christian we never got any help. I joined Indian Army when I was 18. Of course I was born and brought up in the Indian Army. Discipline them. Do not support them. Let them all go to WORK. Do not give them what they ask. Everyone has I phones. including kids. Messed up State. Women will be watching TV while the Oher State men kidnap their daughters and rape them and kill them. Do not support them at all.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക