
(ചോദ്യാവലി അവസാനിക്കുന്നു. എല്ലാവർക്കും നന്മകൾ നേരുന്നു.)
1. സീതയെപ്പറഞ്ഞു വശത്താക്കാൻ രാവണൻ നിശാചരികൾക്കു കൊടുത്ത അവധി എത്രയാണ് ?
രണ്ടുമാസം
.2. .ത്രിജട കണ്ട സ്വപ്നം എന്തായിരുന്നു ?
ശ്രീരാമനും ലക്ഷ്മണനും രാവണനെക്കൊന്നു ലങ്കയും ദഹിപ്പിച്ച് സീതയേയും വീണ്ടെടുത്തു വിഭീഷണനു രാജ്യം നൽകുന്നതും.
3.സീത എന്താണ് ശ്രവിച്ചത് ?
ശിംശപാവൃക്ഷത്തിന്റെ ശിഖരങ്ങൾക്കിടയിൽനിന്നും പുറത്തുവരുന്ന രാമചരിതം.
4.താഴേയ്ക്കിറങ്ങിവന്ന ഹനുമാനെക്കണ്ടപ്പോൾ സീതയ്ക്കെന്താണ് തോന്നിയത് ?
വീണ്ടും രാവണൻ വേഷംമാറി വന്നതായിരിക്കാം.
5.ഹനുമാൻ സീതയ്ക്ക് തന്നെ പരിചയപ്പെടുത്തിക്കൊടുക്കുവാൻ ഉപയോഗിച്ച മാർഗ്ഗം എന്താണ് ?
രാമന്റെ അംഗുലീയം കൊടുത്തും രാമവാക്യം അടയാളമായി ചൊല്ലിക്കൊടുത്തും.
6.ശ്രീരാമന് അംഗുലീയം എവിടെനിന്നും ലഭിച്ചു ?
ദണ്ഡകാരണ്യത്തിൽ ഖരദൂഷണത്രിശിരാക്കളെ വധിച്ചതുകൊണ്ട് സന്തുഷ്ടരായ മഹർഷിമാർ രാമനു നൽകിയതാണ് അംഗുലീയം.
7.രാമന്റെ അടയാളവാക്യം എന്തായിരുന്നു ?
ചിത്രകൂടാചലത്തിൽ ദേവിയും രാമനും ഒരിക്കൽ ചതുരംഗം കളിച്ചുകൊണ്ടിരുന്നപ്പോൾ ഒരാൾ പരാജയപ്പെട്ടാൽ മറ്റേ ആൾ പരാജയപ്പെട്ടയാളിനെ കെട്ടിയിടും എന്നൊരു പന്തയം വെച്ചിരുന്നു. അന്ന് കളിയിൽ ശ്രീരാമൻ പരാജയപ്പെട്ടപ്പോൾ ദേവി അദ്ദേഹത്തെ ഒരു മരത്തോടു ചേർത്തു കെട്ടിവെച്ചു. കയറുകൊണ്ടും വള്ളികൾകൊണ്ടും കെട്ടിയാൽ ആ പൂമേനി വേദനിക്കും എന്ന് കരുതി ദേവി മുല്ലപ്പൂമാലകൊണ്ട് കെട്ടിയിട്ടു. ഇതാണ് ശ്രീരാമൻ ദേവിക്ക് പറഞ്ഞുകൊടുക്കാനുള്ള അടയാളവാക്യമായിട്ടു ഹനുമാനെ ധരിപ്പിച്ചത്.
8.രാമനെ ബോധ്യപ്പെടുത്താൻ സീത എന്ത് അടയാളമാണ് ഹനുമാൻവശം കൊടുത്തയക്കുന്നത് ?
ചൂഡാരത്നവും അടയാളവാക്യവും.
9.സീതയ്ക്ക് ചൂഡാരത്നം എവിടെനിന്നും ലഭിച്ചു ?
രാമൻ ദണ്ഡകാരണ്യത്തിൽ ഖരദൂഷണത്രിശിരാക്കളെ വധിച്ചതുകൊണ്ട് സന്തുഷ്ടരായ മഹർഷിമാർ അദ്ദേഹത്തിൻറെ പത്നിക്ക് ചൂഡാരത്നം സമ്മാനിച്ചു.
10.സീതയുടെ അടയാളവാക്യം എന്തായിരുന്നു ?
ചിത്രകൂടാചലത്തിൽവെച്ചു ഒരുദിവസം ഭക്ഷണവസ്തു ഉണക്കുവാൻ മുറ്റത്തു ഇട്ടിരിക്കുകയായിരുന്നു. അന്നേരം ശ്രീരാമൻ തന്റെ മടിയിൽ തലചായ്ച്ചുറങ്ങുകയായിരുന്നു. അപ്പോൾ ദേവേന്ദ്രപുത്രനായ ജയന്തൻ കാക്കയുടെ വേഷത്തിൽ പറന്നുവന്നു അവയെ ഭക്ഷിക്കാൻ വന്നപ്പോൾ ഞാൻ അതിനെ കല്ലുകൾ എടുത്തെറിഞ്ഞു ഓട്ടിക്കാൻ ശ്രമിച്ചു. അപ്പോൾ അത് നഖവും ചുണ്ടുമുപയോഗിച്ച് എന്നെ ആക്രമിച്ചു. അന്നേരം ശ്രീരാമചന്ദ്രൻ ഉണർന്ന് ഒരു പുൽക്കൊടിയെടുത്തു ദിവ്യാസ്ത്രമന്ത്രം ജപിച്ചു അയച്ചു. രക്ഷയില്ലാതെ വന്നപ്പോൾ കാകൻ ശ്രീരാമനെ അഭയം പ്രാപിച്ചു. എങ്കിലും അസ്ത്രത്തിന്റെ ശക്തിനിഷ്ഫലമാകാത്തതിനാൽ ആ കാകന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു.
ഇതായിരുന്നു സീതയുടെ അടയാളവാക്യം.
11.ശ്രീരാമാദികൾ എങ്ങനെ സമുദ്രം ലംഘിച്ചു ലങ്കയിലെത്തുമെന്ന സംശയത്തിനു ഹനുമാൻ എങ്ങനെ ഉത്തരം നൽകി?
പെട്ടെന്ന് പർവ്വതതുല്യനായ് സീതയുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു.
12.എത്ര പടയോടുകൂടിയാണ് ശ്രീരാമാദികൾ ലങ്കയിൽ എത്തുമെന്ന് ഹനുമാൻ പറയുന്നത് ?
പർവ്വതതുല്യരായ ഇരുപത്തിയൊന്നുവെള്ളം പട.
13.ഹനുമാൻ വിടചൊല്ലുന്നതിനുമുമ്പ് ലോകമാതാവിനെ എത്രപ്രാവശ്യം വലംവെച്ചു ?
മൂന്നുപ്രാവശ്യം.
14.ഹനുമാൻ തന്റെ ആഗമനം രാവണനെ അറിയിക്കുവാൻ എടുത്ത പ്രയോഗം എന്താണ് ?
ലങ്കാമർദ്ദനം.
15.ഹനുമാനെ വകവരുത്താൻ രാവണൻ എത്രപേരെ നിയോഗിച്ചു ?
നൂറായിരം (ഒരു ലക്ഷം) രാക്ഷസന്മാരെ.
16.അവയെ നയിച്ച പഞ്ചസേനാധിപന്മാർ ആരൊക്കെയായിരുന്നു ?
ധുമ്രാക്ഷൻ, വിരൂപാക്ഷൻ, ദുർഷണൻ, പ്രഹസ്തൻ, പാശകർണ്ണൻ എന്നിവർ.
17.അക്ഷകുമാരൻ ആരാണ് ?
രാവണന്റെ പുത്രൻ.
18.ആരാണ് അക്ഷകുമാരനെ കൊന്നത് ?
ഹനുമാൻ.
19.ഇന്ദ്രജിത്ത് ആരാണ് ?.
രാവണന്റെ പുത്രൻ.
20.ഇന്ദ്രജിത്തിന്റെ മറ്റൊരു പേരെന്താണ് ?
മേഘനാദൻ.
21.ഇന്ദ്രജിത്ത് എത്ര ബാണങ്ങളാണ് ഒന്നിനുപിന്നാലെഒന്നായിട്ട് ഹനുമാനുനേരെ അയച്ചത് ?
അഞ്ചു ബാണം ശിരസ്സിലും, വക്ഷത്തിൽ എട്ടു ബാണവും, ഓരോ പാദത്തിലും ആറു ബാണങ്ങൾ വീതവും, ഒരു ബാണം വാലിന്മേലും.
22.ഇന്ദ്രജിത്ത് ഹനുമാനെ എങ്ങനെയാണ് ബന്ധിച്ചത് ?
ബ്രഹ്മാസ്ത്രമെയ്ത്.
23.ഹനുമാനെ ബന്ധിച്ചിട്ടു ഇന്ദ്രജിത്ത് എന്തുചെയ്തു ?
തന്റെ പിതാവിന്റെ മുമ്പിൽ വെച്ചിട്ട് വണങ്ങിനിന്നു.
24.ബന്ധനസ്ഥനായ ഹനുമാന് എന്തുകൊണ്ട് ഭീതിയുണ്ടായില്ല ?
പണ്ട് ദേവന്മാർ കൊടുത്ത വര (ചിരഞ്ജീവി) ത്തിനാൽ.
25.ഹനുമാൻ ഏതു നാമമാണ് ജപിച്ചുകൊണ്ടിരുന്നത് ?
രാമൻതിരുവടിയുടെ നാമാമൃതം.
26.ബ്രഹ്മാസ്ത്രബന്ധം വേർപെട്ട ഹനുമാനെ എവിടേയ്ക്കാണ് എടുത്തുകൊണ്ടുപോയത് ?
രാവണന്റെ സന്നിധിയിൽ.
27.ഹനുമാനെ ചോദ്യം ചെയ്തു വിവരങ്ങൾ അറിയാൻ രാവണൻ ആരെയാണ് ചുമതലപ്പെടുത്തിയത് ?
പ്രഹസ്തൻ എന്ന മന്ത്രിയെ.
28.പ്രഹസ്തൻ രാവണന്റെ സഭയെ ഏത് സഭയോടാണ് ഉപമിക്കുന്നത് ?
ബ്രഹ്മസഭയോടു.
29.എന്തുകൊണ്ടാണ് ഹനുമാൻ ഉദ്യാനങ്ങളെയുംമറ്റും തകർത്തത് ?
വാനരവംശപ്രകൃതിശീലംകൊണ്ട്.
30.എന്തുകൊണ്ടാണ് ഹനുമാൻ നിശാചരികളെ കൊന്നത് ?
ദേഹരക്ഷയ്ക്കുവേണ്ടി.
31.ഭൃത്യവർഗ്ഗത്തെക്കൊന്നതിനു ഹനുമാൻ രാവണനോടു എന്തു പറഞ്ഞാണ് ന്യായീകരിക്കുന്നത് ?
'ദശനിയുത ശതവയസി ജീർണ്ണമെന്നാകിലും
ദേഹികൾക്കേറ്റം പ്രിയം ദേഹമോർക്ക നീ'.
32.ഹനുമാന്റെ സംഭാഷണം ഇഷ്ടപ്പെടാത്ത രാവണൻ എന്തുചെയ്യാനാണ് പറയുന്നത് ?
വെട്ടിനുറുക്കുവാൻ.
33.ഹനുമാനെ വധിക്കാൻ അവിടെയുള്ള ഒരു രാക്ഷസൻ അടുത്തപ്പോൾ ആരാണ് അതു തടഞ്ഞത് ?
വിഭീഷണൻ.
34.വിഭീഷണൻ രാവണന്റെ ആരായിരുന്നു ?
ഇളയസഹോദരൻ.
35.വിഭീഷണന്റെ അഭിപ്രായം എന്തായിരുന്നു ?
ദൂതനെക്കൊന്നാൽ രാമൻ എങ്ങനെ കാര്യങ്ങൾ അറിയും. അതുകൊണ്ട് നമുക്ക് ഇവനു ഒരടയാളമുണ്ടാക്കി അയക്കുന്നതാണ് ഉചിതം.
36.വാലിൽ തുണിചുറ്റി തീകൊളുത്തപ്പെട്ട ഹനുമാനെ എന്താണ് ചെയ്തത് ?
പൊക്കിയെടുത്തു നഗരം മുഴുവനും കൊണ്ടുകറക്കിപ്പിച്ചു.
37.ഹനുമാന്റെ വാലിൽ തീ കൊളുത്താൻ എന്താണ് കാരണം ?
വാനരന്മാരുടെ ശൌര്യം വാലിന്മേലാണ്.
38.ഹനുമാൻ എവിടെവെച്ചാണ് കൃശശരീരനായി പിടിവിടുവിപ്പിച്ച് മുകളിലോട്ടു പൊങ്ങിയത് ?
പടിഞ്ഞാറേഗോപുരവാതിൽ കടന്നപ്പോൾ.
39.ഹനുമാൻ ആരുടെ മന്ദിരത്തെയാണ് അഗ്നിക്കിരയാക്കാതിരുന്നത് ?
വിഭീഷണന്റെ.
40ഹനുമാൻ ലങ്കയുടെ എത്ര ഭാഗം അഗ്നിക്കിരയാക്കി ?
എഴുനൂറുയോജന വിസ്തീർണം.
41.വാലിൽ തീ പിടിച്ചിട്ടും ഹനുമാന് ചൂടേൽക്കാതിരുന്നത് എന്തുകൊണ്ട് ?
സീതയുടെ പ്രാർത്ഥനമൂലം; മാത്രവുമല്ല വായുവും (ഹനുമാന്റെ പിതാവ്) അഗ്നിയും ഇഷ്ടസഖികളുമാണ്.
42.ലങ്കാദഹനം കഴിഞ്ഞശേഷം ഹനുമാൻ എവിടേയ്ക്കാണ് ചെന്നെത്തിയത് ?
സീതാദേവിയുടെ അടുത്ത്.
43.സീതാദേവിയെ തോളിൽകയറ്റികൊണ്ടുപോകാൻ ആവശ്യപ്പെടുന്ന ഹനുമാനോട് ദേവി എന്താണ് പറയുന്നത് ?
രഹസ്യമായിട്ടു ഇവിടെനിന്നും രക്ഷപ്പെട്ടാൽ അത് രാമചന്ദ്രന് കീർത്തിക്ഷയം വരും. അതുകൊണ്ട് യുദ്ധത്തിൽ രാവണനെ വധിച്ചുവേണം രക്ഷനേടാൻ.
44.ഹനുമാന്റെ പ്രത്യാഗമനത്തോടെ സീതാദർശനവാർത്ത ശ്രീരാമനെ അറിയിക്കാൻ പുറപ്പെട്ട വാനരന്മാർ വിശപ്പും ദാഹവും മാറ്റാൻ എവിടെയാണ് പോയത് ?
മധുവനത്തിൽ.
ജയ് ശ്രീറാം
ശുഭം
Read More: https://www.emalayalee.com/writer/11