
1. ശ്രീരാമൻ അയോധ്യയിൽപ്രവേശിച്ച മുഹൂർത്തം ഏതാണ്?
*ചന്ദ്രയോഗമുള്ള അത്തംനക്ഷത്രം നാൾ
2. രാവണന്റെ സഹോദരിയുടെ പേര് എന്താണ്?
*ശൂർപ്പണഖ
3. സമുദ്രത്തിന്റെ അടിയിൽനിന്നും ഉയർന്നുവന്ന ചിറകുകളുള്ള പർവ്വതം ഏത്?
*മൈനാകം
4. രാവണനു ബ്രഹ്മശാപം ഏൽക്കാനുണ്ടായ സാഹചര്യം എന്തായിരുന്നു?
*പുഞ്ജികസ്ഥല എന്ന അപ്സരസ്സിനെ അവിഹിതമായി മോഹിച്ചത്
5. ലങ്കാപുരിയുടെ കാവൽകാരിയായ ലങ്കാലക്ഷ്മിയോട് “ഒരുനാൾ
ഒരു വാനരനോട് ഇടി കിട്ടുമെന്നും അന്ന് ലങ്കയിലെ ദാസ്യപ്പണിയിൽ നിന്നും മോചനം ലഭിക്കുമെന്നും” പറഞ്ഞതാര്?
*ബ്രഹ്മാവ്
6. സമുദ്രതീരത്ത് രാമസൈന്യം എത്തിയപ്പോൾ രാവണന്‍അയച്ച ചാരന്മാര്‍ആരെല്ലാം?
*ശുകന്‍, സാരണന്‍
7. കാനന യാത്രയിൽ സീതാരാമലക്ഷ്മണൻമാർ ആദ്യം കണ്ടുമുട്ടിയ മഹർഷി ആര്?
*ഭരദ്വാജൻ മഹർഷിയെ
8. ലങ്കയിൽ സീതദേവി കഴിഞ്ഞുകൂടിയ എവിടെയാണ്?
*അശോകവനത്തിൽ
9. ഇന്ദ്രജിത്ത് വാനരസൈന്യത്തിനുനേരെ തൊടുത്ത അസ്ത്രം ഏത്?
*നാഗാസ്ത്രം
10.മോക്ഷപ്രാപ്തിയ്ക്കുള്ള മൂന്നു സാധനായോഗങ്ങള്‍ഏതൊക്കെയാണ്?
*ഭക്തിയോഗം, ജ്ഞാനയോഗം, കര്‍മ്മയോഗം
11. ശ്രീരാമന് വൈഷ്ണവചാപവും അമ്പൊടുങ്ങാത്ത ആവനാഴിയും സമ്മാനിച്ചത് ആരാണ്?
*അഗസ്ത്യമുനി
12. സീതാരാമലക്ഷ്മണന്മാർക്ക്‌താമസിക്കാൻ അഗസ്ത്യമുനി നിർദ്ദേശിച്ച സ്ഥലം ഏതാണ്?
*പഞ്ചവടി
13. മാതംഗമഹർഷി ബാലിയെ ശപിച്ചതെന്ത്?
*ഋഷ്യമൂകാചലത്തിൽ പ്രവേശിച്ചാൽ ബാലി മരിക്കുമെന്ന്
14.കടലിൽ ചിറകെട്ടുന്ന ദൗത്യം ആരുടെ നേതൃത്വത്തിലായിരുന്നു?
*നളന്റെ നേതൃത്വത്തിൽ (വിശ്വകർമാവിന്റെ പുത്രൻ)
15. എത്രദിവസം കൊണ്ടാണ് ചിറയുടെ നിർമ്മാണം പൂർത്തിയായത്?
*അഞ്ചരദിവസം കൊണ്ട്
16. വാനരശിബിരത്തിൽ മൃതരായി കിടന്നവരെ ജീവിപ്പിക്കാനുള്ള ഔഷധം എവിടെ നിന്നാണ് ഹനുമാൻ കൊണ്ടുവന്നത്?
*ഹിമാലയത്തിൽ നിന്ന്
17. എന്താണ് നികുംഭില?
*ഇന്ദ്രജിത്തിന്റെ യാഗം നടന്ന സ്ഥലം കാളി പൂജക്ക്‌ഉപയോഗിച്ചിരുന്ന ഒരു ഗുഹ
18. രാമൻ സീതയെ വീണ്ടെടുക്കാനായി ലങ്കയിലേക്ക് പുറപ്പെട്ട മുഹൂർത്തം ഏതാണ്?
*ചന്ദ്രയോഗമുള്ള അത്തംനക്ഷത്രം നാൾ
19. “അവളെ പേടിച്ചാരും നേർവഴിനടപ്പീല” താടകയെപറ്റി വിശ്വാമിത്രൻ ഇങ്ങനെ പറയുന്നത് ആരോടാണ്?
*ലക്ഷ്മണനോട്
20. “എന്‍റെ ദൃഷ്ടി പതിയാനിടവരുന്ന ഏതു കന്യകയും ഗര്‍ഭിണിയാകും “ആരുടെ വാക്കുകൾ ആണ് ഇത്?
*പുലസ്ത്യമഹര്‍ഷി
21. അദ്ധ്യാത്മരാമായണം പൂജിയ്ക്കുന്നതുകൊണ്ട് സിദ്ധിയ്ക്കുന്ന ഫലം ഏത് പേരില്‍അറിയപ്പെടുന്നു?
*അശ്വമേധയജ്ഞഫലം
22. ദ്രുമകുല്യം എന്ന ദേശത്തെ പാപികള്‍തന്നെ നിരന്തരം ഉപദ്രവിക്കുന്നതായി ശ്രീരാമനോട് സങ്കടം ബോധിപ്പിക്കുന്നത്‌ആരാണ്?
*വരുണന്‍(സമുദ്രം)
23. ലോകത്തിലെ എല്ലാവിധ രാമായണ കൃതികൾക്കും അടിസ്ഥാനപരമായ കൃതിയേത്?
*വാത്മീകി രാമായണം
24. ദശരഥന്‍റെ അസ്ത്രമേറ്റ്‌മരിച്ച മുനികുമാരന്‍റെ പേരെന്ത് ?
*ശ്രവണകുമാരന്‍
25. അഭയം ചോദിക്കുന്നവനു അത് നൽകാതിരിക്കുന്നത് ശ്രീരാമന്റെ അഭിപ്രായത്തിൽ എന്തിനു തുല്യമായ പാവമാണ്?
*ബ്രഹ്മഹത്യാ പാപത്തിനു തുല്യം
26. ശ്രീരാമൻ രാവണനെ വധിച്ചത് ഏത് അസ്ത്രം ഉപയോഗിച്ചാണ്?
*ബ്രഹ്മാസ്ത്രം
27. ഭരദ്വാജമഹർഷി സീതാലക്ഷ്മണ ൻമാർക്ക് താമസത്തിനായി കാണിച്ചുകൊടുത്ത സ്ഥലമേത്?
*ചിത്രകൂട പർവതം
28. രാക്ഷസവംശം മുടിയാറായെന്നും രാമൻ സാക്ഷാൽ നാരായണൻ ആണെന്നും രാവണന് മുന്നറിയിപ്പ് നൽകിയ രാവണ സഹോദരൻ ആരാണ്?
*കുംഭകർണ്ണൻ
(to be continued)
Read More: https://www.emalayalee.com/writer/11