
വിടരും മുൻപേ കൊഴിഞ്ഞു പോയ് എന്നോ.....
ഒരു മന്ദഹാസത്തിൻ നീർമുത്തുകൾ
കണ്ണിൽ ഒളിപ്പിച്ച നൊമ്പരപ്പുമ്പൊടി
കണ്ണീർ കണമായി മാറീടുമെന്നോ...
നിൻ....കണ്ണീർ കണമായി മാറീടുമെന്നോ
ചുമരിൽ വരച്ചൊരാ ചിത്രങ്ങളൊക്കെയും..
കറ പിടിച്ചെപ്പഴോ മങ്ങി മാഞ്ഞു
പഴകിയ ഗന്ധത്തിൻ ശ്വാസമേറ്റിപ്പഴും
നിഴലിൽ മറയുന്നു മൗനത്തിലാഴുന്നു
ഹൃദയത്തിൻ ജാലക പാളികളൊക്കെയും....
തുരുമ്പെടുത്തെപ്പഴോ വിണ്ടുണങ്ങുന്നു
പഴകിയൊരോർമ്മതൻ വളക്കിലുക്കം
മെല്ലെ.. ഓർമ്മയായ് മാറുന്നു
പുഴ...പിന്നെയും ഒഴുകുന്നു.....