Image

വിദ്യാഭ്യാസ മന്ത്രിയുടെ രാജി, മോദിയുടെ അതി ബുദ്ധി (മോൻസി കൊടുമൺ)

Published on 26 July, 2026
വിദ്യാഭ്യാസ മന്ത്രിയുടെ രാജി, മോദിയുടെ അതി ബുദ്ധി (മോൻസി കൊടുമൺ)

അരാഷ്ട്രീയ വാദികൾ എന്നു മുദ്രകുത്തി വെറും പാറ്റകൾ എന്നു പേരു  കിട്ടിയവർ ജാതി മത വർണ വ്യത്യാസ മില്ലാതെ പോരിനി റങ്ങിയ പ്പോൾ മന്ത്രി രാജി വെച്ചു , അല്ല രാജി വെപ്പിച്ച താണ് . അതാണ് നമ്മുടെ പ്രധാന മന്ത്രി കാട്ടിയ അതി ബുദ്ധി . മറിച്ചാണെ ങ്കിൽ ഭരണം തന്നെ മറേണ്ടി വരുമായിരു ന്നില്ലേ ? ഇരുപത്തഞ്ച് ലക്ഷത്തോളംവരുന്ന കുട്ടികൾ എഴുതിയ നീറ്റ് പരീക്ഷയിൽ 4000 കോടിയുടെ അഴിമതിയാണ് കണ്ടു പിടിക്ക പ്പെട്ടിരിക്കുന്നത് . രാത്രി പകലാക്കി പഠിച്ച വിദ്യാർത്ഥികൾ കണ്ണീരും കയ്യുമായി ഡൽഹിയിൽ സമരം നടത്തിയപ്പോൾ കിട്ടിയത് ടിയർ ഗ്യാസ് പ്രയോഗവും ആണിവെച്ച ലാത്തികൊണ്ട് പ്രഹരവും . അതിൽ ചിലർ മരണ പ്പെട്ടു . ഇരുപതോളം കുട്ടികൾ ആത്മഹത്യ ചെയ്തു . നമ്മുടെ കുഞ്ഞുങ്ങൾ ഒരിക്കലും ഇന്ത്യക്കെതിരായി നിൽക്കുമെന്ന് വിശ്വസി ക്കുന്നില്ല . ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക കാര്യങ്ങളിൽ പങ്കാളികളായി മുമ്പോട്ട് വന്ന് ഇന്ത്യയിലെ അറിയപ്പെടുന്ന ലോക ശാസ്ത്രജ്ഞൻ മാരായും , ഡോക്ടർ മാരായും , നല്ല ഗവേഷകൻ മാരായും വളർന്ന് വന്ന് രാജ്യത്തെ സുരക്ഷിത വലയത്തിൽ നിർത്തേണ്ട വരാണ് . അവരെ ഒരിക്കലും രാജ്യദ്രോഹി കളാക്കി ചാപ്പകുത്തി മാറ്റി നിർത്തേണ്ട വരല്ല . പിന്നെയോ അവർ രാജ്യത്തിൻ്റെ സുന്ദര ഭാവി വാഗ്ദാന ങ്ങളാണ് . വരും കാലങ്ങളിൽ രാജ്യത്തെ നയിക്കേണ്ട കുഞ്ഞുങ്ങളെ ആണിവെച്ച ലാത്തിയാൽ തല്ലി ക്കൊന്ന പ്പോഴാണ് ജനങ്ങൾ ജാതി മത വർണ്ണ വ്യത്യാസ മില്ലാതെ തെരുവിൽ സമാധാന പരമായി സമരം തുടങ്ങിയത് . നിർഭാഗ്യവശാൽ ചിലതൊക്കെ അക്രമത്തി ലെത്തിയത് അവരെ കാരണ മില്ലാതെ തല്ലി ക്കൊല്ലുവാൻ തുനിഞ്ഞ പ്പോഴാണ് . നമ്മുടെ കുഞ്ഞുങ്ങൾ നല്ല വിദ്യാഭ്യാസ മുള്ളവരായി നമ്മുടെ രാജ്യം ഭരിക്കേണ്ട വരാണ് . അല്ലെങ്കിൽ മറ്റു രാജ്യങ്ങൾ ഇതു കണ്ടു മുതലെടുക്കേണ്ട  ഗതികേട് നമ്മൾ നേരിൽ കാണേണ്ടി വരും . ആരു ഭരിക്കുന്നു വെന്നല്ല , ആരു ഭരിച്ചാലും തെറ്റുകൾ ചൂണ്ടി ക്കാണിക്കു വാനുള്ള അഭിപ്രായ സ്വാതന്ത്ര്യമുള്ളപ്പോൾ അതിനെ ദേശ വിരുദ്ധതയും ഭീകരപ്രസ്ഥാന വുമായി കൂട്ടിക്കുഴക്കു ന്നത് ലജ്ജാകരം തന്നെ . അതുപോലെ ഈ സമരത്തിനടയിൽ 
ചില പോലീസുകാരും അവരുടെ രാഷ്ട്രീയ ശിങ്കിടികളും പെൺകുട്ടികളെ ലൈംഗിക മായി സ്പർശിക്കുന്ന  വീഡിയോ രംഗം ലോക ജനതക്ക് തന്നെ നാണക്കേടു വരുത്തി വെച്ചിരി ക്കുന്നു . പുരക്ക് തീപിടിക്കു മ്പോൾ വാഴ വെട്ടു വാൻ കാത്തിരിക്കുന്ന കാമവെറി യൻമാർ രാജ്യത്തിന് അപമാനം തന്നെ .

പതിനെട്ടിൽ പരം മെട്രോ സ്‌റ്റേഷനുകൾ അടച്ചിട്ടും എല്ലാ ഭക്ഷണ ശാലകളും അടച്ചു പൂട്ടിയിട്ടും ഇൻ്റെർനെറ്റ് മൊത്തത്തിൽ ബ്ളോക്ക് ചെയ്തിട്ടും എല്ലാ കോട്ടകത്തള ങ്ങളും പുരാവസ്തു ക്കളായി മാറി . 148 ൽ പരം ചോദ്യപേപ്പറുകൾ ചോർത്തി ചിലരാഷ്ട്രീയ ക്കാരുടെ മക്കൾക്കു വിതരണം ചെയ്ത് അവരെ ജയിപ്പിച്ചതാണ് പക്ഷാഭേദം. ഇവരൊക്കെ പരീക്ഷ പാസ്സായി വിദേശത്തു നല്ല ജോലിയിൽ കഴിയുമ്പോൾ പാവങ്ങളുടെ മക്കൾ തലക്ക് ലാത്തിയടി കിട്ടി ചോരവാർന്ന് മരിക്കുന്ന കാഴ്ച്ച അത്യന്തം ദയനീയം തന്നെ. 
ഭരണാധികാരികൾ ജനങ്ങൾ തിരഞ്ഞടുക്ക പ്പെട്ടവരാണ് . ആയതിനാൽ ജനങ്ങളുടെ ഇംഗിത മനു സരിച്ച് അവരുടെ ഉയർച്ചക്കു വേണ്ടിയുള്ള ഭരണമാണ് നാം പ്രതീക്ഷിക്കുന്നത് . ഭരണാധികൾ ക്കെതിരെ ജനരോഷ മുയരുമ്പോൾ  അത് ശ്രവിക്കു വാനുള്ള മനോഭാവം ഇപ്പോൾ ഭരണ പക്ഷത്തുള്ള BJP ക്ക് ഉണ്ടാകേണ്ടി യിരുന്നു . ഇനി മറിച്ച് കോൺഗ്രസ്സ് ഭരണത്തിലിരു ന്നാലും ശരി CPM അധികാരത്തി ലേറിയാലും ശരി യുവജനങ്ങളുടെ ആവശ്യകത മനസ്സിലാക്കി കുലം കഷമായി ചിന്തിച്ച് പരിഹാരം കാണണ മെന്നുള്ള ഒരു സൂചനയാണ് കുഞ്ഞുങ്ങളുടെ ഈ സമരം കാട്ടി ത്തരുന്ന സന്ദേശം . കേരളത്തിൽ നടന്ന ആശാവർക്കർ മാരുടെ സമരം നാം വിസ്മരിക്കുന്നില്ല .പാവങ്ങളുടെ കണ്ണുനീർ കണ്ടു പരിഹാരം കാണാത്ത ഒരു സർക്കാരിനും നിലനിൽപ്പില്ല . BJP യെ മാത്രം ലക്ഷ്യമാക്കി കുറ്റം പറയുക അല്ല മറിച്ച് ഏതു രാഷ്ട്രീയ കക്ഷിയാകട്ടെ അധികാരത്തിൻ്റെ അപ്പക്കഷണ ങ്ങളിൽ തൂങ്ങി യാടുമ്പോൾ പാവങ്ങളെ മറക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്. 

ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ കാലഘട്ടത്തിൽ ഗാന്ധിജി മുതൽ ഭഗത് സിംഗ് വരെയുള്ള ഒരു വലിയ മുൻതലമുറ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയവരാണ് . അഹിംസാ മാർഗ്ഗങ്ങളിൽ കൂടിയും വലിയ സമരമുറകളിൽ കൂടിയും പടുത്തുയർത്തിയ ലോകത്തിലെ വലിയ ജനാധിപത്യ രാജ്യമാണ് ഭാരതം . അതുകൊണ്ട് ഇവിടെ ഇത്തരം ഒരു സമരം നടക്കുമ്പോൾ ലോകരാജ്യങ്ങൾ അതു വീക്ഷിക്കുക യും അഭിപ്രായം പറയുകയും ചെയ്യുന്നത് സ്വാഭാവികമാണ് . നമുക്കറിയാം നമ്മുടെ അയൽ രാജ്യ ങ്ങളിൽ നടന്ന വലിയ വിദ്യാർത്ഥി സമരങ്ങൾ , തൊട്ടടുത്ത ബംഗ്ളാ ദേശിൽ വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ ക്കും കുഞ്ഞുങ്ങൾക്കും നേരെ നടന്ന അതിക്രൂര മായ വെടിവെയ് പ്പുകളും മരണങ്ങളും .അതിന് നേതൃത്വം നൽകിയ ഷെയ്ക്ക് ഹസീനയ്ക്ക് ഹെലികോപ്റ്ററിൽ കയറി ജീവനും കൊണ്ട് രക്ഷപെടേണ്ടി വന്നു . പതിനായിര ക്കണക്കിന് വിദ്യാർത്ഥികൾ അവരുടെ പാലസിലേക്ക് ചാടിക്കയറിയ പ്പോൾ അവരുടെ സൈന്യം പറഞ്ഞത് എവിടെയെങ്കിലും പോയി രക്ഷപെടുക യെന്നാണ് . ഒരു പക്ഷേ വിദ്യാർത്ഥികളുടെ സമരമുറയെ സൈന്യത്തെ അയച്ച് അടിച്ചമർത്തി തുരത്തി യോടിക്കാമെന്നു കരുതി ക്കാണും . പക്ഷെ നിർഭാഗ്യവശാൽ അവർക്ക് ഇന്ത്യയിൽ അഭയം തേടി പുറത്തിറങ്ങി നടക്കുവാൻ പോലും  പറ്റാത്ത അവസ്ഥയിൽ ഒറ്റപ്പെട്ടു കഴിയുകയാണ് . പണ്ട് ശ്രീലങ്കയിൽ ഉണ്ടായ സാമ്പത്തിക പ്രതിസന്ധികളിൽ പ്രതിഷേധിച്ച ജനങ്ങളെ അടിച്ചമർത്തു വാനും അവിടുത്തെ സർക്കാരിന് സാധിച്ചിരുന്നില്ല . പ്രധാനമന്ത്രി മഹീന്ദ്ര രാജപാക്‌സെക്കു  കൊട്ടാരം നഷ്ടപ്പെട്ടു മറ്റ് രാജ്യത്ത് അഭയം തേടേണ്ടി വന്ന കാഴ്ച്ച നാം കണ്ടു കഴിഞ്ഞതാണ്. ഇത്തരത്തിലുള്ള അനുഭവങ്ങൾ ഇന്തോനേഷ്യയിൽ , ഫിലിപ്പെൻസിൽ , ഫ്രാൻസിൽ, തിമൂറിൽ , ലബിയയിൽ , അനേകരാജ്യങ്ങളിൽ നടന്ന കാര്യം നാം വിസ്മരിക്കരുത് . പണ്ട് നടന്ന മുല്ലപ്പൂ വിപ്ലവങ്ങൾ നാം കണ്ടു കഴിഞ്ഞതാണ് ഈജിപ്റ്റിലും ടുനേഷ്യയിലും മുല്ലപ്പൂ വസന്തമായി മാറിയ സമരം ആഞ്ഞടിക്കുകയും ഭരണസിരാ കേന്ദ്രങ്ങൾ വീണുടയുന്നതും മറക്കുവാൻ കഴിയില്ല . ഒരു പക്ഷേ അധികാരത്തിൻ്റെ കോട്ടകത്തളങ്ങളെ  വിറപ്പിച്ചു കൊണ്ട് ജധാതിപത്യ ത്തിൻ്റെ കാറ്റ് ആഞ്ഞു വീശിയ ചരിത്രമാണ് ലോകത്തിൽ നാം കണ്ടു കൊണ്ടിരി ക്കുന്നത് . അതുകൊണ്ട് ജനകീയമായി ജനങ്ങൾക്കു വേണ്ടി അവരുടെ ആവശ്യാനുസരണം ഭരണം നടത്തേണ്ട ചുമതല ഏതു ഗവൺമെൻ്റ് വന്നാലും നടത്തുവാനുള്ള ബാദ്ധ്യസ്ഥത അവർക്കുള്ളതാണ് . അത് BJP യെന്നോ , കോൺഗ്രസ്സ് എന്നോ CPM എന്നോ ഒരു വക ഭേദമില്ല.
ഇവിടെ ജാതിമത വർണ്ണ വ്യത്യാസങ്ങളുടെ പേരിൽ ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് ഭരണം നടത്തുന്ന തെറ്റായ രീതികൾ മാറ്റിയേ പറ്റുവെന്ന് ജെൻസികൾ പറയുന്നത് ന്യായമല്ലേ? അവർക്ക് വേണ്ടത് തൊഴിലാണ് . പാവപ്പെട്ട മാതാപിതാക്കൾ കടമെടുത്തും ലോണെടുത്തും പഠിപ്പിച്ച പാവം കുഞ്ഞുങ്ങൾ പരീക്ഷക്രമക്കേടിൽ  ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ ഹൃദയം പൊട്ടുന്ന അതിദയനീയ കാഴ്ചയാണ്. 140 കോടിയിലധികം ജനസംഖ്യയുള്ള ഇന്ത്യയിൽ 37 കോടി ജെൻസികൾ ഉണ്ട് . അമേരിക്കയിൽ പോലും ഏകദേശം ആകെ 34 കോടി ജനസംഖ്യ യുള്ളു വെങ്കിൽ ചൈനയിൽ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്തു പോലും 25 കോടി ജെൻസികളേ യുള്ളു . അവിടെ ഒരു ഫാമിലി ക്ക് ഒരു കുട്ടിയേ പാടുള്ളു വെങ്കിൽ ഇന്ത്യയിൽ ആണ് കൂടുതൽ ജെൻസികൾ . എങ്കിൽ ജെൻസികൾക്കു കൂടി പങ്കാളിത്തമുള്ള ഭരണമാണ് വരും കാലങ്ങളിൽ ഭാരതമെന്ന വലിയ ജനാധിപത്യ രാജ്യത്ത് വരുന്നതെന്ന് മനസ്സിലാക്കിയ നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി മോദി കാട്ടിയ അതിബുദ്ധി യാണ് വിദ്യാഭ്യാസ മന്തിയോട് രാജി വെയ്ക്കു വാൻ ആജ്ഞാപി ച്ചത് . കാരണം ഡൽഹിയിൽ മാത്രം നടന്ന ഒരു സമരമായി ഇതിനെ കാണേണ്ടതില്ല . ബോംബെ , ബീഹാർ , ആന്ധ്ര , പഞ്ചാബ് , കർണാടക , തമിഴ്നാട്, ഒറീസ്സ , കേരള ,മാത്രമല്ല ഇന്ത്യക്കാരുള്ള എല്ലാരാജ്യത്തും ഇതിൻ്റെ തിരമാലകൾ അലയടിച്ചു വെന്നതാണ് സത്യം . ഇതു രാജ്യമാകെ ഒരു കൊടുങ്കാറ്റായി ആഞ്ഞടിക്കു ന്നതിന് മുൻപേ നമ്മുടെ പ്രധാനമന്ത്രി കാട്ടിയ അതിബുദ്ധിയെ അഭിനന്ദിക്കു ന്നു . വിദ്യാഭ്യാസ മന്ത്രി കാട്ടിയ വിവേകവും രാജിയും ഒരു നല്ല രാഷ്ട്രീയകാരൻ്റെ മനസ്സിനെ കാണിക്കുന്നു വെന്നതിൽ സംശയമില്ല . തെറ്റുകൾ തിരുത്തി രാജ്യത്തെ ഒറ്റക്കെട്ടായി മുമ്പോട്ടു കൊണ്ടു പോകുവാൻ മോദിജിക്ക് ഇനിയും കഴിയട്ടെ എന്നാംശസി ക്കുന്നു . ഒരു പറ്റം ഉൽപതിഷ്ണു ക്കളുടെ വലകളിൽ കുടുങ്ങതെ അദ്ദേഹം കാട്ടിയ ബുദ്ധിയെ അഭിനന്ദിക്കുന്നു . ജയ്‌ഹിന്ദ്
 

Join WhatsApp News
Peter Basil 2026-07-30 01:09:40
Excellent analysis of the current political scenario in India… Keep up the great work, Moncy!! 👍👍👏👏
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക