Image

ജന്തർ മന്തർ ശാന്തമാകട്ടെ ! (സുമ ശ്രീകുമാർ, ഒറ്റപ്പാലം)

Published on 26 July, 2026
ജന്തർ മന്തർ ശാന്തമാകട്ടെ ! (സുമ ശ്രീകുമാർ, ഒറ്റപ്പാലം)

 പ്രതിഷേധം അറിയാക്കാനുള്ള ഇടമായ സുപ്രധാന സ്ഥലം  ജന്തർമന്തർ കലാപത്തിൻ്റെ നിഴലിലാവുന്നത് അതീവ ഗൗരവമായി കാണേണ്ട അവസ്ഥയാണ്.

നീറ്റ് എക്സാമിലെ അപാകത തീർച്ചയായും പ്രശ്നം തന്നെയാണ്.
പക്ഷേ , അതു പറയുമ്പോഴും ഒരു കാര്യം മനസ്സിലാക്കണം.
എൻ്റെ കുട്ടിക്കാലം മുതൽ പറഞ്ഞു കേൾക്കുന്ന കാര്യമാണ് ഉത്തരേന്ത്യൻ വിദ്യാഭ്യാസ ലോബി അഥവാ ഉത്തരേന്ത്യൻ വിദ്യാഭ്യാസ മാഫിയ.
പേരെടുത്ത യൂണിവേഴ്‌സിറ്റികളിലും കോളേജുകളിലുമല്ലാതെ മറ്റു യൂണിവേഴ്‌സിറ്റികളിലൊന്നും കുട്ടികളെ പഠിപ്പിച്ചാൽ ശരിയാവില്ല എന്നു പറഞ്ഞ് അവിടെയുള്ള മലയാളി രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ ബാംഗ്ലൂർ ചെന്നെ മറ്റു ദക്ഷിണേന്ത്യൻ പ്രദേശങ്ങളിൽ അയച്ചാണ്  പഠിപ്പിച്ചിരുന്നത്.
അവിടെ പരീക്ഷകൾ നടക്കുമ്പോൾ ബഹു നിലക്കെട്ടിടത്തിനു മുകളിലൂടെ ഉത്തരക്കടലാസ് ചിറ്റ് പേപ്പർ കൊടുക്കലിൻ്റെ ചിത്രം പോലുള്ള നിരവധി പ്രശ്നങ്ങൾ അന്നൊക്കെ പ്രചരിച്ചിരുന്നു. കോപ്പിയടി പിടിക്കുന്ന 
അദ്ധ്യാപകർ അക്രമം നേരിടേണ്ട അവസ്ഥയായിരുന്നു എന്ന് അവിടത്തെ അദ്ധ്യാപക സുഹൃത്തുക്കൾ പറഞ്ഞറിയാം

ഭരണം കിട്ടി പന്ത്രണ്ട് വർഷം കഴിയുമ്പോഴും പല കാര്യങ്ങളും ശരിയാക്കിയ BJP ഗവൺമെൻ്റിൻ്റെ ശ്രദ്ധ ഈ കാര്യത്തിൽ വേണ്ടത്ര പതിഞ്ഞിട്ടില്ല എന്നത് ഉറപ്പാണ്.

സി.ബി എസ് സിയെ വികലമാക്കാൻ കബിൽ സിബിലും കൂട്ടരും ശ്രമിച്ചിരുന്നു എന്നത് യാഥാർത്ഥ്യമാണ് . 
സ്‌മൃതി ഇറാനി മന്ത്രിയായിരുന്ന കാലത്താണ് ഇതിനൊരു മാറ്റം വന്ന് പഴയ രീതി പുന സ്ഥാപിച്ചത്. അതിന് അവർ നല്ല പഴി കേട്ടിട്ടുണ്ട്. ജെ എൻ യുവിലെ കലാപത്തിൽ വികാരാധീനയായി അവർക്ക് സംസാരിക്കേണ്ടി വന്നിട്ടുണ്ട്. രണ്ടു വർഷം കഴിഞ്ഞപ്പോൾ സ്മൃതി ഇറാനി ടെക്സ്റ്റൈൽസിലേക്ക് മാറി. 
അതോടെ അവർ നടപ്പിലാക്കിയ one exam one question paper ൽ വ്യാപകമായ ചോർച്ച നടന്നു.
2018 ലെ ബോർഡ് പരീക്ഷയിൽ
10-ാം ക്ലാസിലെ മാത് സ് 12-ാം ക്ലാസിലെ എക്ണോമിക്സ് , തുടങ്ങിയ പേപ്പറുകൾ ചേർന്നതായി പരാതി വരികയും സി ബി എസ് സി പ്രതിസന്ധിയിലാവുകയും ചെയ്തു. അതുവരെ നടന്ന എല്ലാ പേപ്പറും ചോർന്നിട്ടുണ്ടവും എന്ന് എല്ലാവർക്കും അറിയാം.

അതിൽ ശിക്ഷാ നടപടി എടുത്ത് 
പുന : പരീക്ഷ നടത്താതെ ഒരു വിധത്തിലാണ് അന്ന് സർക്കാർരക്ഷപ്പെട്ടത്. 
കോവിഡ് സമയം ആയതുകൊണ്ട് മാത്രം രക്ഷപ്പെട്ടതാണ്

രാജ്യസുരക്ഷയും , വിദേശ രാജ്യ സൗഹൃദവും ജനങ്ങളുടെ അടിസ്ഥാന ജീവിത സൗകര്യങ്ങളും , സ്റ്റാർട്ട് അപ് പോലുള്ള നൂതന സാങ്കേതിക വിദ്യകളിലും വളരെയധികം ശ്രദ്ധ കൊടുക്കുന്ന ഗവൺമെൻ്റ് ഈ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധിക്കുന്നുണ്ടോ എന്ന് സംശയമാണ്.

പ്രധാന മന്ത്രിയുടെ ഓഫീസ് നേരിട്ടിടപെട്ട്
നീറ്റ് പുന : പരീക്ഷ ഭംഗിയായി നടത്തി.
അടുത്ത വർഷം പരമ്പരാഗത രീതി മാറ്റി പുതിയ രീതി കൊണ്ടുവരാനുള്ള പദ്ധതിയും സജ്ജമാക്കി.
ഇത്രയും കാര്യങ്ങൾ ചെയ്തത്
പ്രധാന മന്ത്രിക്ക് നേരിട്ട് എട്ടുമണി സംപ്രേഷണത്തിലൂടെ ജനങ്ങളെ അറിയിക്കാമായിരുന്നു.

അതിന് പാറ്റ പ്രക്ഷോഭം വരെ കാത്തിരിക്കേണ്ട കാര്യം ഉണ്ടായിരുന്നോ...
സ്‌മൃതി ഇറാനിയെ മാറ്റിയ വേഗത്തിൽ  ധർമേന്ദ്ര പ്രധാൻ്റെ കാര്യത്തിൽ വകുപ്പു മാറ്റം സാധ്യമാവാത്തത് എന്തുകൊണ്ടാണ് ?

ഈ ലോബിയുടെ കളികൊണ്ടാണ് സ്മൃതി ഇറാനിയെ മാറ്റിയതെങ്കിൽ അവരെ അവിടെ പുന സ്ഥാപിച്ച് സ്വതന്ത്രമായി പ്രവർത്തിക്കാൻ അവസരം കൊടുക്കൂ
അതുപോലെ ഒരാൾക്ക് മാത്രമേ വിദ്യാഭ്യാസ പ്രസ്ഥാനം കുറ്റമറ്റ രീതിയിൽ നയിക്കാൻ സാധിക്കൂ......
രാജ്യദ്രോഹികൾക്ക് ഒന്നിക്കാൻ അവസരം കൊടുക്കാതിരിക്കുക എന്നതും രാജ്യ സുരക്ഷ പോലെ പ്രധാനമാണ്.
കലാപം സ്വപ്നം കണ്ട് നടന്ന് കുട്ടികളെ ഡൽഹിക്ക് പറഞ്ഞയച്ച് സ്വന്തം മക്കളുടെ ഭാവി നശിപ്പിക്കാതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കുക. മുതിർന്നവർ പോവുന്നതു പോലെയല്ല , കുട്ടികളുടെ ഭാവി നശിപ്പിക്കരുത്.
കലാപത്തെ ഒരു വിധത്തിലും പ്രോത്സാഹിപ്പിക്കാൻ പറ്റില്ല. 
തൊണ്ണൂറ് ശതമാനം നല്ല കാര്യങ്ങൾ ചെയ്യുന്ന ഗവൺമെൻ്റാണ് ഇന്ത്യാഗവൺമെൻ് എന്നറിയാം . പക്ഷേ , തെറ്റ് തെറ്റ് തന്നെയാണ്. ധാർമ്മികതയുടെ പേരിലെങ്കിലും ധർമേന്ദ്ര പ്രതാപൻ മാറി മറ്റൊരാൾ വന്നാൽ എന്താണ് പ്രശ്നം എന്നാണ് എല്ലാവരും ചിന്തിക്കുന്നത് ? മാധ്യമ പ്രവർത്തകരേയും പോലീസിനെയും അക്രമിച്ചു പോലീസ് ഉപദ്രവിച്ചു എന്നു പറയുന്ന
സമരക്കാരുടെ യഥാർത്ഥ ആവശ്യം നീറ്റ് പരീക്ഷ പ്രശ്നം പരിഹരിക്കലാണോ , അതോ ആ പേരിൽ ബംഗ്ലാദേശ് , നേപ്പാൾ മോഡലിൽ ഇന്ത്യയിൽ സമാധാനം നശിപ്പിച്ച് കലാപം സൃഷ്ടിക്കലാണോ ?അതിനെ ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല .

എത്രയും പെട്ടെന്ന് തിരുത്താനുള്ളത് തിരുത്തി കലാപം ഒഴിവാക്കി ജന്തർ മന്തർ ശാന്തമാവാൻ  മോദി ഗവൺമെൻ്റ് ജാഗ്രത കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.....
ജയ് ഹിന്ദ്

Read More: https://www.emalayalee.com/writer/311

 

 

Join WhatsApp News
രസികൻ വലിയിടം 2026-07-26 14:08:27
ധർമേന്ദ്ര പ്രധാൻ രാജി വച്ചു. ഇത് പാറ്റകളുടെ വിജയം, നരേന്ദ്ര മോദിയുടെ ബുദ്ധി എന്ന് അലമുറ കൂട്ടുന്നവരോട് സഹതപിക്കുക. മോഡി ഗവണ്മെന്റിനെ താഴെ വീഴ്ത്തുക എന്ന ലക്‌ഷ്യം മാത്രമാണ് ഇതിന്റെയൊക്കെ പുറകിൽ. അത് രാഷ്ട്രീയം. അത് വിടാം. ചോദ്യപേപ്പർ ചോർച്ച ബി ജെ പി ഗവണ്മെന്റിന്റെ കഴിവുകേടല്ല കോൺഗ്രസ് ഭരണകാലം മുതൽ ഉണ്ട്. അത് ഒരു ലോബിയാണ്. അവർ ഇന്നുമുണ്ട് നാളെയുമുണ്ട്. മന്ത്രിമാർ രാജിവച്ചതുകൊണ്ട് ഈ കുറ്റം നിൽക്കാൻ പോകുന്നില്ല. പ്രധാൻ ജി രാജി വച്ചേ എന്ന് വിളിച്ചുകൂവുന്ന പാവത്താന്മാർ ചിന്തിക്കുന്നത് അതോടെ ഈ കുറ്റം നിയന്ത്രിക്കപ്പെട്ടുവെന്നാണ്. രാഷ്ട്രീയം മറന്നു ജനങ്ങൾ സത്യം തിരിച്ചറിയണം. കുറ്റവാളികളെ കണ്ടുപിടിച്ച് ശിക്ഷിക്കുക. അതാണ് വേണ്ടത്. അതിനു കഴിയില്ല. അപ്പോൾ ഇമ്മാതിരി ഉമ്മാക്കികൾ കാണിച്ച് രാജ്യത്ത് അശാന്തി പരത്തുക. അറുപത് വർഷത്തോളം ഭരിച്ച് ഇന്ത്യയെ അസൂയാര്ഹമായ വളർച്ചയിലേക്ക് നയിച്ച കോൺഗ്രസ് എന്ന് വിശ്വസിക്കുന്നവർ എന്തിനാണ് ബി ജെ പി ക്ക് വോട്ട് ചെയ്യുന്നത്. വരട്ടെ കൊണ്ഗ്രെസ്സ് വീണ്ടും. റെയിൽ പാളങ്ങളിൽ ജനത മലമൂത്ര വിസർജനം ചെയ്യട്ടെ. അങ്ങനെ ഭാരതത്തിന്റെ സുവർണ്ണ കാലം തിരിച്ചുകൊണ്ടു വരൂ പാറ്റകളെ താങ്ങി നടക്കുന്നവർ. മാപ്രാ എന്ന കൂട്ടർ നന്മ ചെയ്യുന്നതിന് പകരം അവരുടെ കർമ്മങ്ങളിൽ നിന്നും വ്യതിചലിക്കയാണ് അതുകൊണ്ടാണ് ഇ മലയാളിയിലെ ഹിന്ദു വിരോധികളായ പ്രതികരണക്കാർ എഴുതുന്നത് ഭാരതം ഹിന്ദു രാജ്യമാക്കുന്നു കൃസ്ത്യാനികൾക്ക് അവിടെ ജീവിക്കാൻ ബുദ്ധിമുട്ട്.. അവർക്കൊക്കെ കോൺഗ്രസ് വരണമെന്ന് ആഗ്രഹമുണ്ട്. അത് അവരുടെ അവകാശം. പക്ഷെ തെറ്റായ പ്രചാരണത്തിന് അടിമകൾ ആകരുത്. മന്ത്രിയുടെ രാജിയിൽ സന്തോഷിക്കുന്ന പാറ്റകളും അനുയായികളും കാത്തിരിക്കുക കാലം മറുപടി തരും. ചോദ്യപേപ്പർ ചോർത്തി കോടികൾ സമ്പാദിച്ചവൻ ചിരിക്കുന്നു അവൻ പാറ്റകൾക്ക് സിന്ദാബാദ് പറയുന്നു. പതിനൊന്നു തവണ ചോദ്യപേപ്പർ ചോർച്ച് നടന്നെങ്കിൽ ഇനിയും നടക്കും. പാറ്റകളെ , നിങ്ങൾ അതിനു പരിഹാരം കാണു അല്ലാതെ മന്ത്രിയെ രാജി വെപ്പിച്ചതുകൊണ്ട് ഒരു ഗുണവുമുണ്ടാകാൻ പോകുന്നില്ലെന്ന് ഞാൻ ഉറക്കെ പ്രഖ്യാപിക്കുന്നു.
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-07-26 16:26:55
💥🔥ഏതെങ്കിലും ഒരു വകുപ്പിന്റെ മന്ത്രി രാജി വച്ചതു കൊണ്ട് എങ്ങനെയാണ് ആ വകുപ്പിൽ സംഭവിച്ച വീഴ്ച്ച Correct ചെയ്യപ്പെടുന്നത്???? ട്രെയിൻ അപകടം നടന്നാലുടൻ മന്ത്രി രാജി വയ്ക്കുകയല്ല അതിനുള്ള പരിഹാരം. അപകടം എങ്ങനെ ഉണ്ടായി, എവിടെയാണ് പിഴവ് പറ്റിയത്, ഉണ്ടായ സാഹചര്യം എന്തായിരുന്നു , ഉത്തരവാദികളെ നിയമപരമായി ശിക്ഷിക്കുക, ഇനിയും അത്തരത്തിൽ ഒരു അപകടം ഉണ്ടാകാതിരിക്കാൻ വേണ്ട മുൻകരുതലുകൾ കൈക്കൊള്ളുക,എന്തൊക്കെ മാറ്റങ്ങൾ വരുത്തണം....ഈ രീതിയിൽ അല്ലേ കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടിയത്?? ഒരു "പ്രധാൻ" രാജി വച്ചാൽ, ഒരു "അപ്രധാൻ" ആ കസേരയിൽ കയറി ഇരിക്കും. പ്രശ്നം എയറിൽ തങ്ങിയും നിൽക്കും ഒരിക്കലും പരിഹരിക്കപ്പെടാതെ.... ✳️റെജീസ് ✳️
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക