Image

അകലങ്ങളിൽ......(കവിത: റോബിൻ കൈതപ്പറമ്പ്)

Published on 14 July, 2026
അകലങ്ങളിൽ......(കവിത: റോബിൻ കൈതപ്പറമ്പ്)

ആരോ.. മിഴികളാരാരെയോ
തനിയെ തേടും രാവിതിൽ..

ഇരുളിൻ തീരങ്ങളിൽ തനിയെ
തേങ്ങും കുയിൽ മൊഴിയോ...

മിഴികൾ തോരാതെ തേടും
പകലുകളിൽ...
മന:സിന്റെ കോണിൽ മായാതെ
നിൽക്കും

ഞാനെന്റെ രാവുകളെ പകലുകളാക്കി
കാലങ്ങളറിയാതെ പാമരനായി...

വിധിയെന്നു വെച്ചു വഴിയറിയാതുഴറി
കാലങ്ങളൊക്കെ കൈവഴിയായ് ഒഴുകി

നീ എന്റെ നെഞ്ചിന്റെ നോവുകളറിയുന്നോ

കൈക്കുംബിളിൽ കോരിയൊരാ
കണ്ണീരിൻ....കൈപ്പറിയുന്നോ

കാണാതെ കേൾക്കാതെ
ഇനിയും ഞാനിതിലെ...

മിണ്ടാതെ അറിയാതെ..
ഇനിയും നീ അകലെ...(2)
         
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക