
എനിക്ക് അറിവില്ല എന്ന തിരിച്ചറിവാണ് എൻറെ ഏറ്റവും വലിയ അറിവ് എന്ന് മഹാനായ സോക്രട്ടീസ് പറഞ്ഞിട്ടുണ്ട്
വർഷങ്ങൾക്കുമുമ്പ് വ്യാഴവട്ടങ്ങൾക്കു മുമ്പ് നൂറ്റാണ്ടുകൾക്ക് മുമ്പ് ഗ്രീക്ക് ചിന്തകനായ സോക്രട്ടീസ് അതു പറയുമ്പോൾ കേൾക്കുന്നവർക്ക് അതൊരു കൗതുകമായിരുന്നു. അറിവില്ലായെന്ന് വലിയ അറിവുള്ള ആൾ തന്നെ പറയുമ്പോൾ അത് വല്ലാത്ത ഒരു തിരിച്ചറിവായിരുന്നു ജനങ്ങൾക്ക്, അപ്പോഴാണ് ജനങ്ങൾ എന്താണ് അറിവും തിരിച്ചറിവും എല്ലാം എന്ന് തിരഞ്ഞു നോക്കിയത്
സെമിറ്റിക് മതങ്ങളെല്ലാം അംഗീകരിക്കുന്നത് ആദമിൽ നിന്നും ഹവ്വയിൽ നിന്നുമാണ് സമൂഹം ഉണ്ടായത് ആ സമൂഹത്തിൻറെ ആദ്യപുത്രരാ യിരുന്നു ഹാബലും കാബേലും
തികഞ്ഞ തർക്കങ്ങൾക്കിടയിൽ കാബേൽ ഹാബേലിനെ കൊല്ലുകയുണ്ടായി
കൊന്ന് കഴിഞ്ഞപ്പോഴാണ് ആദ്യ മൃതദേഹം എങ്ങനെ മറവ് ചെയ്യണമെന്നോ സംസ്കരിക്കണമെന്നോ യാതൊരു അറിവും അവനുണ്ടായിരുന്നില്ല ആ ആദ്യ അറിവ് പകർന്നു കൊടുത്തത് ഒരു കാക്കയായിരുന്നു അതുകൊണ്ടുതന്നെ അറിവു പകരുന്നതിൽ കാക്കകൾക്കുള്ള കഴിവ് കാലാതീതകാലം മുതലേ അറിയപ്പെടുന്നതാണ്
അതുകൊണ്ടുതന്നെ നാം മനസ്സിലാക്കേണ്ടത് അറിവ് ആരിൽ നിന്നും വരുന്നു എന്നതല്ല അതൊരു അറിവാണോ എന്ന തിരിച്ചറിവാണ് നമ്മെ നയിക്കേണ്ടത് ചെറിയവരിൽ നിന്നായാലും വലിയവനിൽ നിന്നായാലും പണ്ഡിതനിൽ നിന്നായാലും പാമരനിൽ നിന്നായാലും അറിവിന് അതിന്റേതായ സ്ഥാനമുണ്ട്
അറിവ് ഒരു മുറിവാണ് എന്ന് മഹാന്മാർ പറയാറുണ്ട് അതിനർത്ഥം അറിവുകൊണ്ട് മുറിവുണ്ടാവാം എന്നല്ല ഒരു മുറിവിലൂടെയാണ് അറിവ് നമ്മളിലേക്ക് കടന്നുവരുന്നത് എന്നതാണ് സത്യം ഒരു മുറിവ് നമ്മളിലേൽപ്പിക്കുന്ന ആഘാതത്തെ പോലെ തന്നെ ഓരോ അറിവും നമുക്ക് ഒരു ആഘാതം തന്നെയായിരിക്കും
നമുക്ക് പഞ്ചേന്ദ്രിയങ്ങൾ ഉണ്ട് പഞ്ചേന്ദ്രിയങ്ങളിലൂടെയാണ് അറിവുകൾ നമ്മൾ സ്വായത്തമാക്കുന്നത് അതിനു പ്രധാന അവയവങ്ങളാണ് കണ്ണും കാതും വായും നാസാരന്ദ്രങ്ങളും എല്ലാം കണ്ണും കാതും എല്ലാം ദൈവം നമുക്ക് നൽകിയ മുറിവുകളാണ് ആ മുറിവുകളിലൂടെയാണ് നമ്മളിലേക്ക് അറിവുകൾ അരിച്ചെത്തുന്നത്
നാമൊരു മുറിവ് പരിശോധിക്കുകയാണെങ്കിൽ നമുക്ക് മനസ്സിലാക്കാൻ കഴിയും ഒരു മുറിവിന് യഥാർത്ഥ രീതിയിലുള്ള ശുശ്രൂഷ നൽകിയില്ലയെങ്കിൽ അതിലൂടെ ബാക്ടീരിയയും മറ്റു ബാഹ്യ പ്രവർത്തനങ്ങളും കാരണം മുറിവ് ഒരു വ്രണമായി മാറും ആ മുറിവ് വ്രണമാവാതെ കരിച്ചു കളയുകയും അതിൽ നിന്ന് തിരിച്ചറിവ് നേടുകയാണ് നാം ചെയ്യേണ്ടത്
നമ്മുടെ ശൈശവത്തിൽ ബാല്യത്തിൽ കുഞ്ഞായിരിക്കുമ്പോൾ പഴയ കാലങ്ങളിലുള്ള ഒരു വിളക്ക് കത്തിച്ചുവെച്ച് അതിനടുത്ത് കുഞ്ഞിനെ ഇരുത്തിയാൽ കുഞ്ഞ് ആ ശോഭയിൽ ആകൃഷ്ടമായി ആ വിളക്കിലെ ശോഭയെ തൊട്ടു നോക്കും അപ്പോഴാണ് അതൊരു ശോഭമാത്രമല്ല എന്നും അത് തന്നെ പൊളിക്കുന്നതാണ് എന്നും ആ കുഞ്ഞു മനസ്സിലാക്കുന്നത് അവിടെ തുടങ്ങുന്നു കുഞ്ഞിൻറ
അറിവുകളുടെ പൊള്ളുന്ന മുറിവുകളുടെ തുടക്കം
നമ്മൾ ഭാഷയിലെ പദാനു പദങ്ങൾ എടുത്തു പരിശോധിക്കുകയാണെങ്കിൽ ഒരേ അർത്ഥമുള്ള ഒരുപാട് വാക്കുകൾ നമ്മുടെ ഇടയിൽ ഉണ്ട് എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും. ആ വാക്കുകൾ സന്ദർഭത്തിനനുസരിച്ച് ഓരോന്നും വേർതിരിച്ചു പറയാനും പ്രയോഗിക്കാനും നാം നേടുന്ന അറിവും തിരിച്ചറിവും എത്രമാത്രം ഉപയോഗപ്രദമാണ് എന്ന് കാലങ്ങളാണ് നമ്മെ പഠിപ്പിക്കുന്നത്
അതുകൊണ്ടുതന്നെ നാം മനസ്സിലാക്കേണ്ടത് ഓരോ അറിവുകൾക്കും ഓരോ കാലങ്ങൾക്കും അവസരങ്ങൾക്കും അനുസരിച്ച് അർത്ഥവ്യത്യാസം ഉണ്ട് എന്നും അതിനനുസരിച്ച് നമ്മുടെ അറിവിൻറെ അളവുകോലുകൾ ക്രമീകരിക്കേണ്ടതുണ്ട് എന്നും നാം എന്നും ഓർത്തിരിക്കണം
അറിവിന്റെ കാര്യത്തിൽ ആദിമ മനുഷ്യനും ആധുനിക മനുഷ്യനും തമ്മിൽ വലിയ അന്തരമുണ്ട് ഓരോ ദിവസവും അറിവുകൾ അപ്ഡേറ്റ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആദിമ മനുഷ്യന് കല്ലുരസി തീ ഉണ്ടാക്കാൻ ഉള്ള കണ്ടുപിടുത്തം വലിയ ഒരറിവായിരുന്നു എന്നാൽ ആധുനിക മനുഷ്യൻ AI യുഗത്തിലാണ് ജീവിച്ചു കണ്ടിരിക്കുന്നത് ഏത് അറിവാണ് വലുത് എന്ന് തിരിച്ചറിയാൻ പറ്റാത്ത വലിയ ഒരു പ്രഹേളികയിലാണ് മനുഷ്യജീവിതം മുന്നോട്ടോടിക്കൊണ്ടിരിക്കുന്നത്
മനുഷ്യനാണ് അറിവുകളെ ആധുനികവൽക്കരിക്കുന്നതിൽ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്നാൽ പഴയ ജീവികൾ പുതിയ കാലത്തും അവരുടെ അറിവുകൾ ഒരേ തരത്തിൽ തന്നെയാണ് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് എട്ടുകാലി വല നെയ്യുന്നത് പ്രാചീനകാലത്തും ആധുനിക കാലത്തും ഒരേ തരത്തിലാണ് തൂക്കണാം കുരുവികൾ കൂട് ഉണ്ടാക്കുന്നത് ഇപ്പോഴും പഴയ വ്യവസ്ഥിതിയിൽ തന്നെയാണ് തേനീച്ച തേൻ നിർമ്മിക്കുന്ന കൂടുകൾ ഇന്നും പഴയ രീതിയിൽ തന്നെയാണ്
അറിവുകൾ മൂർച്ച കൂട്ടേണ്ടത് മനുഷ്യനെ സംബന്ധിച്ചിടത്തോളം നിലനിൽപ്പിന്റെ പ്രശ്നമാണ് മറ്റു ജീവികൾക്ക് അറിവ് ഒരേ തലത്തിൽ നിർത്തുന്നതുകൊണ്ട് യാതൊരു പ്രശ്നവും നേരിടുന്നില്ല
കാലം ചെല്ലുംതോറും കാലാതിവർത്തിയായി അറിവുകൾ തിരുത്തി എഴുതപ്പെടുന്നുണ്ട് സൂര്യൻ ജ്വലിചു ഒരു ഭാഗത്തു നിൽക്കുന്നു എന്ന അറിവിൽ നിന്നും സൂര്യൻ ചലിക്കുന്നുണ്ടോ സ്വയം തിരിയുന്നുണ്ടോ എന്ന അറിവിൽ നിന്നും ഭൂമി പരന്നതാണ് ഉരുണ്ടതാണ് എന്ന തത്വത്തിൽ നിന്നും മനുഷ്യൻ ഒരുപാട് മുൻ പിൻ നടക്കുകയുണ്ടായി
അറിവും തിരിച്ചറിവും ഒന്നല്ല എന്നും അറിവോടുകൂടി തന്നെ നാം പലതും തിരിച്ചറിയേണ്ടത് ഉണ്ട് എന്നും കാലം നമ്മെ പഠിപ്പിക്കുകയാണ് ആ പഠിപ്പിക്കുന്ന കാലത്തിനനുസരിച്ചും ആ കാലത്തിൻറെ ഘടനക്കനുസരിച്ച് നമ്മുടെ അറിവുകളും തിരിച്ചറിവുകളും ഓരോ കാലഘട്ടത്തിലും അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്.
✒️ ഫൈസൽ മാറഞ്ചേരി