Image

സ്വാതന്ത്ര്യത്തിന്‍ രണ്ടര ശതാബ്ദിയില്‍ അമേരിക്ക (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

Published on 03 July, 2026
സ്വാതന്ത്ര്യത്തിന്‍ രണ്ടര ശതാബ്ദിയില്‍ അമേരിക്ക (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

രണ്ടര ശതാബ്ദത്തിന്‍ സ്വാതന്ത്ര്യ ശംഖധ്വനി
വിണ്‍തലമാകെയിന്നു മുഴങ്ങുമീവേളയില്‍
വര്‍ഷങ്ങള്‍ പിന്നിലേക്കോര്‍മ്മകള്‍ പായിക്കവേ
ഹര്‍ഷപൂരിതമായി പൂളകം കൊള്‍വൂ മേനി
സ്വാതന്ത്ര്യമമൃതായ, സ്വാതന്ത്ര്യം ജീവനായ
ഭൂതല മഹാശക്തി തന്നെയാണമേരിക്ക !
ശാസ്ത്ര വിജ്ഞാന വീചി ആയിരക്കണക്കിന്
വിസ്ത്രതം വിക്ഷേപിച്ച ബുദ്ധിയാണമേരിക്ക!
ആഗോള മഹായുദ്ധം രണ്‍ടിലും പരിഹാരം
ഭൂഗോള ജനതയ്ക്കു നല്‍കിയതമേരിക്ക !
സങ്കടകരമായ വര്‍ണ്ണത്തിന്‍ വിവേചനം
'ലിങ്കണി'ല്‍ക്കൂടി തീര്‍ത്ത രാജ്യമാണമേരിക്ക !
ശോകത്തിലെവിടെയുമറിഞ്ഞു കൈനീട്ടുന്ന
ലോകത്തിന്‍ കലവറയെന്നുമേ യമേരിക്ക !
ലോകസംസ്‌ക്കാരങ്ങളൊരുമിച്ചു കൈകോര്‍ക്കുന്ന
ലോഹസങ്കരമായ 'മെല്‍റ്റിങ് പോട്ടാ'ണിവിടം !

എങ്കിലോ പറയാനുണ്ടിവിടെ ചിലതൊക്കെ
സങ്കടകരമതു നാളത്തേയ്ക്കുള്ളതെന്നാല്‍
ബുദ്ധിയും വിവേകവുമുള്ളവരിങ്ങനെയോ
ശുദ്ധമണ്ടരെപ്പോലെ ജീവിതം കഴിക്കന്നു?
ക്രൈസ്തവ സംസ്‌ക്കാരമേ നിന്നെയിന്നമേരിക്ക
നിസ്ത്രപം വില്‍ക്കുന്നതു നീയൊട്ടും കാണുന്നില്ലേ ?
മാതാവും പിതാവുമിന്നദ്യാപി പിരിയാതെ
ശ്രീതാവും വിധത്തിലോ കുടുംബം പുലര്‍ത്തുന്നു?
മക്കളെക്കണ്ടാലവര്‍ മക്കളെന്നറിയുവാന്‍
പില്‍ക്കാലത്തു ചിലര്‍ക്ക് എങ്ങനെ സാധിക്കുന്നു?
മക്കള്‍ക്കു സ്‌നേഹമൊന്നും കൊടുക്കാത്തവര്‍ക്കെന്ത്
മക്കളില്‍ കരുണയും സ്‌നേഹവും പ്രതീക്ഷിപ്പാന്‍!
ദ്വാദശം വരുന്നേര മിണയെത്തേടീടുവാന്‍
ആദര്‍ശം പകരുവാന്‍ വീട്ടിലാരിരിക്കുന്നു?
സ്ത്രീത്വത്തിന്‍ നഗ്നതയെ വിറ്റിട്ടു കാശാക്കുന്ന
'ഫ്രീ'ജന പരിപാടി സവ്രത്ര, യിനിയെന്ത്?
ദെവത്തെ ചിറികൊണ്ടുവിളിച്ചു കളിക്കുന്ന
ദൈവമില്ലാത്ത രാജ്യമാകണോ അമേരിക്ക?
നാല്‍പ്പത്താറു ഭരണത്തലവന്മാര്‍ ഭരിച്ച
നാടാണീ ലോകത്തിന്റെ ശാദ്വല ഭൂവിഭാഗം
ജീവിതമഴിച്ചൊന്നു പണിയാന്‍ തരപ്പെട്ടാല്‍
ഭാവി ശോഭനമാകും രാജ്യവും നശിച്ചിടാ !
-------
ദ്വാദശം = ഇരുപത്

Join WhatsApp News
Sudhir Panikkaveetil 2026-07-03 15:17:14
അമേരിക്കയുടെ നന്മ ആസ്വദിച്ച് ആ രാജ്യത്തോട് നന്ദിയറിയിക്കുന്നവർ കുറവാണ്. ശ്രീമതി എൽസി യോഹന്നാൻ ശങ്കരത്തിൽ അമേരിക്കയുടെ മേന്മയും എന്നാൽ ഇപ്പോൾ ആത്മീയ കാര്യങ്ങളിൽ അവർ പുലർത്തുന്ന അശ്രദ്ധയും ചൂണ്ടിക്കാട്ടുന്നുണ്ട്. വിജയത്തിന്റെ രഹസ്യം ഭൂതകാലം കാണിക്കുമെങ്കിലും ആ വിജയം ഭാവിയിലും ഉണ്ടാകണമെങ്കിൽ വർത്തമാന കാലം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണം.
Sunil 2026-07-03 16:44:42
Hello Sudhir, according to Reuters poll, 64% of Republicans plan to celebrate America's 250th birthday with flags, only 27% of Democrats will do so. Trump derangement syndrome ? Not so. In a 2023 Gallop poll, when Biden was in office, only 29% of Democrats said that they were proud to be an American. Be an American and be proud of it.
പ്രിൻസ് തോപ്രാംകുടി 2026-07-03 10:00:47
എന്നെ ഞാനാക്കിയതിനു ഈ രാജ്യത്തോട് ഞാൻ കടപ്പെട്ടിരിക്കുന്നു. എല്ലാവർക്കും ജൂലൈ 4-ന്റെ ആശംസകൾ! പ്രിൻസ് തോപ്രാംകുടി
Thomas J. Koovalloor 2026-07-05 14:59:07
Congratulations to Poet Ms. ELCY Yohannan for writing such a beautiful and meaningful poem on the occasion of the 250th Independence Day celebration of the United States of America. I Salute Poet Ms. ELCY Yohannan for describing the truth about America that was destroyed by the Socialists, Communists , Drug Cartels, and the Islamic Terrorists, most of them were illegally migrated due to the Open Border Policy of the Previous Democratic leaders of the United States. I am glad that President Trump, a Capitalist, is trying his best to Make America Great Again so that, we the immigrants , can continue in this nation fearlessly. I don’t care even if some readers become offended by my comment. Poet Ms. ELCY Yohannan mentioned everything in this poem. I salute Poet ELCY Yohannan for writing this poem at this time of the century.
Vayanakkaran 2026-07-05 16:49:42
Now it is Elsy's turn to praise her commenters, that is why they comment with their political ignorance.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക