Image

എസ്.എം.സി.സി.യുടെ ആഭിമുഖ്യത്തിൽ മാർപ്പാപ്പയുടെ ആദ്യ ചാക്രികലേഖനം 'മാഗ്നിഫിക്ക ഹ്യൂമാനിറ്റാസ്' വിശദമാക്കുന്ന ഓൺലൈൻ സെമിനാർ ജൂലൈ 5 ന്

Published on 30 June, 2026
എസ്.എം.സി.സി.യുടെ ആഭിമുഖ്യത്തിൽ  മാർപ്പാപ്പയുടെ ആദ്യ ചാക്രികലേഖനം 'മാഗ്നിഫിക്ക ഹ്യൂമാനിറ്റാസ്' വിശദമാക്കുന്ന ഓൺലൈൻ സെമിനാർ  ജൂലൈ 5 ന്

ന്യൂയോർക്ക്  : ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ധ്രുതഗതിയിലുള്ള വളർച്ചയും, മാനവരാശിക്ക് അത് ഉയർത്തുന്ന വെല്ലുവിളികളും, സാധ്യതകളും വിശദീകരിക്കുന്ന, ലെയോ പതിനാലാമൻ മാർപ്പാപ്പയുടെ ആദ്യ ചാക്രിയലേഖനമായ "മാഗ്നിഫിക്ക ഹ്യൂമനിറ്റാസിനെ " ആസ്പദമാക്കി സീറോ മലബാർ കാത്തലിക് കോണ്ഗ്രസിന്റെ (എസ്.എം.സി.സി) ആഭിമുഖ്യത്തിൽ ജൂലൈ  5-)0 തീയതി ഞായറാഴ്ച രാത്രി 9 മണിക്ക് (EST) ഓൺലൈൻ (സൂം) സെമിനാർ നടത്തുന്നു.  സീറോ മലബാർ സഭ മീഡിയ കമ്മീഷൻ സെക്രട്ടറിയും, പി.ആർ.ഒയുമായ റവ. ഡോ. ടോം ഓലിക്കരോട്ട് ആണ് മുഖ്യ പ്രഭാഷകൻ. ഷിക്കാഗോ രൂപത ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്‌ അനുഗ്രഹ പ്രഭാഷണവും,  എസ്.എം.സി.സി. ഡയറക്ടർ റവ. ഫാ. ജോർജ് എളമ്പാശ്ശേരിൽ ആമുഖ പ്രസംഗം നടത്തും. 

ചാക്രിയലേഖനം സംബന്ധിച്ച്  വൈദികരും അത്മായരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ  വളരെ ലളിതമായി  പ്രതിപാദിക്കുന്ന ഈ സെമിനാറിലേക്കു ഏവരേയും സ്വാഗതം ചെയ്യുന്നതായി  പ്രസിഡൻറ് ജോർജ് വി ജോർജ്, ജനറൽ സെക്രട്ടറി ഷോളി കുമ്പിളുവേലി, ബോർഡ് ചെയർമാൻ സിജിൽ പാലക്കലോടി എന്നിവർ അറിയിച്ചു.

വളർന്നു വരുന്ന സാങ്കേതികവിദ്യകൾ മനുഷ്യൻറെ അന്തസ്സ്, തൊഴിൽ, ധാർമ്മിക ഉത്തരവാദിത്തം എന്നിവയിൽ ചെലുത്തുന്ന സ്വാധീനത്തെപ്പറ്റി ആഴത്തിലുള്ള പഠനമാണ് മാർപ്പാപ്പയുടെ ചാക്രിക ലേഖനം : "മാഗ്നിഫിക്ക ഹ്യൂമനിറ്റാസ്".  അതുകൊണ്ടു സാധിക്കുന്നത്ര വൈദികരും, വിശ്വാസികളും ഈ ഓൺലൈൻ സെമിനാർ  പ്രയോജനപ്പെടുത്തണമെന്നു ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് അഭ്യർഥിച്ചു.

സെമിനാറിന് എസ്.എം.സി.സി.  പ്രസിഡൻറ് ജോർജ്  വി . ജോർജ്,  ജനറൽ സെക്രട്ടറി ഷോളി കുമ്പിളുവേലി, ട്രഷറർ  ടോമി പുല്ലാപ്പള്ളിൽ, വൈസ് പ്രസിഡന്റുമ്മാരായ  മേഴ്‌സി കുര്യാക്കോസ്,  സെബാസ്റ്റ്യൻ ഇമ്മാനുവേൽ,  ജോയിന്റ് സെക്രെട്ടറി ജോജോ കോട്ടൂർ, ജോയിന്റ് ട്രഷറർ ആന്റോ കവലക്കൽ,  ട്രസ്റ്റിബോർഡ് ചെയർമാൻ  സിജിൽ പാലക്കലോടി,  വൈസ് ചെയർമാൻ ബാബു ചാക്കോ, സെക്രട്ടറി ജോൺസൻ കണ്ണൂക്കാടൻ, എസ്.എം.സി. ഗ്ലോബൽ വൈസ് ചെയർമാൻ ജോർജുകുട്ടി പുല്ലാപ്പള്ളി, എസ്.എം.സി.സി. നാഷണൽ എഡ്യൂക്കേഷൻ ചെയർ ജോസ് തോമസ്, കമ്മിറ്റി അംഗങ്ങളായ ടീനു തോമസ്, ഷൈജു കളത്തിൽ, ഷാജിമോൻ മിറ്റത്താനി, ജോബി ചെറിയാൻ, ജിജി ജോൺ , സ്മിത തോമസ്,  ബൈജു വിതയത്തിൽ , ജോ കടവേലിൽ , ജിബി പാറക്കൽ, ജെയ്സൺ വേണാട്ട് , ജോസ് സെബാസ്റ്റ്യൻ , ജോയ് കുറ്റിയാനി, കുര്യാക്കോസ് ചാക്കോ, ലാലി കളപ്പുര, മോട്ടി മാത്യു , മാർട്ടിൻ വിലങ്ങോലിൽ , സിറിയക് സ്കറിയ , ജോ ജോർജ് , റെജിമോൻ മാത്യു, റോഷിൻ പ്ലാമൂട്ടിൽ , ജോയ്സ് പോൾ, ചക്കപ്പൻ , ജെയിംസ് ഓലിക്കര  തുടങ്ങിയവർ നേതൃത്വം നൽകും.

On Sunday, 5th July, 9 PM EST (India: 6:30 AM)
Zoom Meeting ID : 869 9690 9327
 Password : 547017 
 

എസ്.എം.സി.സി.യുടെ ആഭിമുഖ്യത്തിൽ  മാർപ്പാപ്പയുടെ ആദ്യ ചാക്രികലേഖനം 'മാഗ്നിഫിക്ക ഹ്യൂമാനിറ്റാസ്' വിശദമാക്കുന്ന ഓൺലൈൻ സെമിനാർ  ജൂലൈ 5 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക