Image

നിന്റെ പേരിൽ ഞങ്ങൾ ചെയ്യും വേലകൾ (ജെ.എസ്. അടൂർ)

Published on 25 June, 2026
നിന്റെ പേരിൽ ഞങ്ങൾ ചെയ്യും വേലകൾ (ജെ.എസ്. അടൂർ)

ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ വളരുന്ന വ്യാപാര വ്യവസമാണ് ആത്മീയ സംരംഭങ്ങൾ. ഈ കാര്യത്തിൽ എല്ലാ മതത്തിലും ഇങ്ങനെയുള്ള സംരഭങ്ങൾ ഉണ്ട്‌. അത് വലുതായി വലിയ എസ്റ്റാബ്ലിഷ്മെന്റ് ആയാൽ പിന്നെ മീഡിയ പി ആർ എന്നിവയിലും രാഷ്ട്രീയ പെട്രനെജിലും വളർന്നു സ്ഥാപനവൽക്കരിക്കപ്പെട്ട് വൻ ബിസിനസാകും. പഴയ പലചരക്ക് കട വലിമോളുകളായാൽ പിന്നെ കുഴപ്പമില്ല എന്ന സ്ഥിതി. കേരളത്തിൽ നിരവധി ഉദാഹരണങ്ങൾ ഉണ്ട്.
ഇന്ന് യേശുവിന്റെ പേരിൽ ലാടവൈദ്യൻ മാർ നിരവധി ഉണ്ട്‌. അവർ ' കെട്ടുകൾ "പൊട്ടിക്കും,'  ബന്ധനം അഴിക്കും 'ബാധ ഇറക്കും '  കൂടോത്രം ഇളക്കും ' ഊതി വീഴ്ത്തും '''അത്ഭുത രോഗ ശാന്തി ' ഇൻസ്റ്റൻടായി കൊടുക്കും ' ' ലക്ഷണം ' പറയും 'അന്യ ഭാഷ' യും ' അന്യായ ഭാഷയും ' പറയും. പെട്ടന്ന് രാഷ്ട്രീയ പ്രവചനം ' സാമ്പത്തിക പ്രവചനം ' നടത്തി നിന്നെ ' വാൽ അല്ല തലയാക്കും എന്നു കാച്ചും " പണ്ട് ലാടവൈദ്യൻ മാർ പറയുന്നയത് പോലെ ശുദ്ധമായ മയിലെണ്ണ എന്ത് പ്രശ്നവും പരിഹരിക്കും 
യേശുവിന്റെ പേര് പറയും. യേശു പറഞ്ഞത് ഒന്നും ചെയ്യില്ല. യേശുവിന്റെ മൂല്യങ്ങളിൽ നിന്ന് അകലെയാണ്.
വിദേശത്തു പോയാൽ കോമൺ സെൻസ് ആണ് മധ്യ വയസ്സു കഴിയുമ്പോൾ പലർക്കും നടു വേദനയൊ മിഡ്‌ ലൈഫ് കരിയർ ക്രൈസിസൊ ഉണ്ടാകും. ഇവർ പറയും ഇവിടെ ഒരു അച്ചായൻ കഴിഞ്ഞ ഒരു വർഷമായി ' നടു വേദനയാൽ ഭാരപ്പെടുന്നു ' ഒരു സഹോദരിക്കും നടു വേദന കൊണ്ട് ഇരിക്കാൻ പറ്റുന്നില്ല ' ഇപ്പോൾ ആത്മാവ് എന്നോട് പറയുന്നു നിങ്ങൾ സൗഖ്യമാക്കപ്പെടും. സ്വഭാവികമായി നാലു പേര് കാണും. അവരെ ഇൻസ്റ്റന്റ് ' വിടുതൽ ' നൽകും. അത് പോലെ കുട്ടികളുടെ ഭാവിയെ കുറിച്ച് ആശങ്കയുള്ളവരോട് ' നിങ്ങളുടെ മകൻ അല്ലെങ്കിൽ മകളെ വലിയ അത്ഭുതത്തിൽ കൂടെ ഉയർത്തും ' ' നിനക്ക് പുതിയ ജോലി കിട്ടും '' ബിസിനസ്സിൽ നിന്നെ അനുഗ്രഹിക്കും ' ഇതിന് സൂത് സെയിങ് എന്നാണ് പറയുന്നത്.
പണ്ട് മാവൽ എറിഞ്ഞാൽ ചില മാങ്ങാ വീഴും. അപ്പോൾ കണ്ടോ എന്റെ പ്രവചനം ശരിയാണ് എന്ന മാർക്കറ്റിംഗ് പ്രൊമോഷൻ. സോഷ്യൽ മീഡിയയിൽ പൂച്ച പുലിയാകും. കുഴിയാന ആനയാകും.
ഇങ്ങനെ ഉള്ള പലതും വൺ മാൻ എന്റർപ്രൈസാണ്. നന്നായി വാക്ചാതുര്യം വേണം അത്യാവശ്യം ആളും തരവും നോക്കി ആളുകളുടെ പ്രശ്നങ്ങൾ മനസ്സിലാക്കണം. അവരെ ആശ്വസിപ്പിക്കുക. കൂടെ നിർത്തുക. വലിയ മാനസിക സാമ്പത്തിക, ശാരീരിക പ്രതിസന്ധികൾ ഉള്ളവർക്ക്  ആശ്വാസവാക്കുകൾ കൊണ്ട് പ്രത്യാശ നൽകുക. പതുകെ എല്ലാവരും നന്നായി സാമ്പത്തികമായി സഹായിക്കും.
പ്രത്യകിച്ചു തിയൊളേജി പഠനമൊന്നും വേണ്ട കോളേജ്ഉം ഡിഗ്രി ഒന്നും വേണ്ട. പലരും ആദ്യം ആത്മാർത്ഥയോടെ തുടങ്ങും. പത്തു കാശും പുത്തനും വലിയ വണ്ടിയൊക്കെ ആയാൽ പിന്നെ നിന്റെ പേരിൽ ഞങ്ങൾ ചെയ്യും വേലകൾ കൂടും. സൈക്കിളിൽ പോയി മര്യാദക്കു നടന്നവർ പിന്നെ അമ്പത് ലക്ഷത്തിന്റെ എസ് യൂ വി യിലേക്കൊ സെഡാനിലേക്കോ മാറി ദൈവ അനുഗ്രഹത്തിന്റെ ആളുകൾ ആകും. പിന്നെ പ്രൊസ്പിരിറ്റി ഗോസ്‌പ്പലാക്കും.ബിസിനസാകും. പണ്ട് ഉടു തുണിക്ക് മറുതുണി ഇല്ലാത്തവർ കോട്ടും സൂട്ടുമിട്ട്  ഫ്ളക്ക്സിൽ കയറും.
സത്യത്തിൽ വാൾ എടുത്തവർ വെളിച്ചപ്പാടകും. ചിലർ കുമ്പിടികളാകും. വൺ മാൻ സംരംഭമയത് കൊണ്ട് ആരും ചോദിക്കില്ല പറയില്ല. മനുഷ്യനോടോ ദൈവത്തോടോ അക്കൌണ്ടബിലിറ്റി ഇല്ല.എല്ലാ മാനവും മഹത്വവും സ്വന്തം. കുറെ കഴിയുമ്പോൾ പത്തു അല്ലെങ്കിൽ പന്ത്രണ്ടു ഗുസ്തിയും കഴിഞ്ഞവൻ റെവ. ഡോ ആകുന്നു 
ചിലർ വിദേശത്തു ചെന്നു അമ്മാമ്മയുടെ നെഞ്ചത്ത് കൈവച്ചു അനുഗ്രഹിച്ചതിന് അടി മേടിച്ചു അപ്പോഴേ വിമാനം പിടിച്ചു.പിന്നെ ആ രാജ്യത്തു കയറില്ല 😄
സത്യത്തിൽ യേശു പഠിപ്പിച്ച ഒരു മൂല്യങ്ങളും ജീവിതത്തിൽ ഇല്ലാതെ. ഗലാത്യ ലേഖനത്തിൽ 5 ന്റെ 22-23 വാക്യങ്ങളിൽ പറഞ്ഞ പരിശുദ്ധാത്മാവിന്റെ ഒൻപതു ഗുണങ്ങളിൽ ഒന്നു പോലും ജീവിതത്തിൽ ഇല്ലാതെ ' കെട്ട് പൊട്ടിച്ചു ' ബാധ 'ഇറക്കി ' ' ശത്രു ' വിനെ കെട്ടി, അന്യഭാഷയും അന്യായ ഭാഷയും ഒരുപോലെ വഴങ്ങുന്ന ആത്മീയ വ്യാപാര വ്യവസായ ലാട വൈദ്യൻമാരെയും മയിലെണ്ണ കച്ചവടക്കാരെയും സൂക്ഷിക്കുക.
യേശു കമ്മിയും കാശ് കൂടുതൽ ആയാൽ പിന്നെ നിന്റെ പേരിൽ ഞങ്ങൾ ചെയ്യും വേലത്തരങ്ങൾ കൂടും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക