Image

ഞാറ്റുവേലകൾ (കവിത: ജയൻ വർഗീസ്)

Published on 22 June, 2026
ഞാറ്റുവേലകൾ  (കവിത: ജയൻ വർഗീസ്)

ഘന ശ്യാമ മേഘമേ

കനവുണ്ടുവോ,

ഹൃദയത്തിൽ വിടരുന്ന

നിനവുണ്ടുവോ ?

മഴ പെയ്താൽ

ചോരുന്ന കുടിലിന്നകം

മനസ്സിന്റെ മാളിക

ത്തറവാടുകൾ !

 

അകലത്ത് മഴമുകിൽ കണിക്കൊന്നയിൽ

പൊഴിയുന്നു പ്രണയത്തിൻ

മഴത്തുള്ളികൾ

തിരിയിട്ടു തെളിയുന്ന  

നിറ വാനമേ, എന്റെ

ഹൃദയസത്തിൽ ഒരു

തണൽ വിരിയിക്കുമോ ?

 

ശ്രുതി ചേർന്ന് പെയ്യുമീ

ഋതു ശോഭയിൽ

തിരുവാതിരക്കിളി

ഞാറ്റു വേലകൾ,

അണ പൊട്ടിയൊഴുകുന്ന

മദ മാരിയിൽ ഇണ

കുരുവികൾ കുടയുന്നു

കുറു ചിറകുകൾ !

 

പ്രണയമായ് പ്രകൃതി

തൻ നിറമാറിലെ

അമൃതുണ്ട് ചെടികൾ വേ -

രുയിർ തേടവേ,

നിറയുന്ന നീലപ്പച്ച

കുളിരിന്റെ തീരത്തിലെൻ

വിരഹവും വീണപ്പാട്ടും

അലയുന്നിതേ ! 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക