Image

തുള്ളൽപ്പാട്ട് (ദീപ ബിബീഷ് നായർ)

Published on 20 June, 2026
തുള്ളൽപ്പാട്ട് (ദീപ ബിബീഷ് നായർ)

കണ്ടാൽ പലതും മിണ്ടാതെങ്ങനെ
മണ്ടാനണ്ഡകടാഹം തന്നിൽ
കണ്ടാൽ പലതും മിണ്ടാതെങ്ങനെ
മണ്ടാനണ്ഡകടാഹം തന്നിൽ

സമയം തേടി നടപ്പൂ പലരും
കിട്ടാനില്ല എന്തതു ചെയ്‌വൂ
സമയം തേടി നടപ്പൂ പലരും
കിട്ടാനില്ല എന്തതു ചെയ്‌വൂ

ഉണ്ണാനില്ല ഉറങ്ങാനില്ല
ഉരിയാടാനോ തീരെയുമില്ല
ഉണ്ണാനില്ല ഉറങ്ങാനില്ല
ഉരിയാടാനോ തീരെയുമില്ല

കരയും കുഞ്ഞിന് കളറിൽ ഫോണുകൾ
കളിയായ് നൽകും കാലമിതല്ലോ
കരയും കുഞ്ഞിന് കളറിൽ ഫോണുകൾ
കളിയായ് നൽകും കാലമിതല്ലോ

പബ്ജി കളിക്കാം റമ്മി കളിക്കാം
പിസയും ബർഗറുമോർഡറ് ചെയ്യാം
പബ്ജി കളിക്കാം റമ്മി കളിക്കാം
പിസയും ബർഗറുമോർഡറ് ചെയ്യാം

വിശ്വാസത്തിൽ അർപ്പിതമെങ്കിലും
പൂട്ടുകളുണ്ടേ ഫോണിന് വേറെ
വിശ്വാസത്തിൽ അർപ്പിതമെങ്കിലും
പൂട്ടുകളുണ്ടേ ഫോണിന് വേറെ

ആപ്പുകൾ വന്നിട്ടാപ്പുകളാകും
കാലം കലികാലം തന്നയ്യോ
ആപ്പുകൾ വന്നിട്ടാപ്പുകളാകും
കാലം കലികാലം  തന്നയ്യോ

തോണ്ടിത്തോണ്ടി നടക്കാമിവിടെ
തോണ്ടാതെങ്ങനെ.......
തോണ്ടാതെങ്ങനെ........

നാരായണ ജയ നാരായണ ജയ 
നാരായണ ജയ നാരായണ  ജയ
നാരായണ ജയ നാരായണ  ജയ
നാരായണ ജയ നാരായണ   ജയ

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക