
ഇപ്പോൾ സ്മാരകം പണിയെ കുറിച്ച് നിറയെ പോസ്റ്റുകളും നിറയെ റീലുകളും വരുന്ന ഒരു കാലമാണ് എന്തൊക്കെ കാര്യങ്ങളിൽ വിമർശനം രേഖപ്പെടുത്താം ഏതൊക്കെ തരത്തിലൂടെ റീലുകൾക്ക് റീച്ചു കൂട്ടാം എന്നതിനാണ് ഓരോ ബ്ലോഗർമാരും വ്ലോഗർ മാരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്
കാരണം തീരുമാനങ്ങളെല്ലാം വരുന്നത് പൂക്കി സതീഷനിൽ നിന്നാണല്ലോ അതിനേ ഏതൊക്കെ തരത്തിൽ കളിയാക്കാം എന്നും ഏതൊക്കെ തരത്തിൽ ഇടിച്ചു കാണിക്കാം എന്നുമാണ് സോഷ്യൽ മീഡിയ ശ്രമിച്ചുകൊണ്ടിരിക്കുന്നത്
സലിംകുമാറിനുള്ള സ്മാരകത്തെ കുറിച്ചാണ് ഏറ്റവും കൂടുതൽ ആളുകൾ ചർച്ച ചെയ്യുന്നത് കേരള സംസ്ഥാന അവാർഡ് കേന്ദ്ര-സംസ്ഥാന അവാർഡും എല്ലാം നേടിയ സലിംകുമാറിന്റെ അകാലവിയോഗത്തിൽ ഒരു സ്മാരകം നിർമ്മിക്കാൻ യുഡിഎഫ് ഗവൺമെൻറ് ശ്രമിക്കുന്നത് തെറ്റാണോ?
കഴിഞ്ഞ കാലങ്ങളിലെ ഗവൺമെന്റുകൾ നടത്തിയ സ്മാരകങ്ങൾക്ക് വേണ്ടി വകയിരുത്തിയ തുകയെക്കുറിച്ച് നമുക്കൊന്ന് കണ്ണോടിക്കാം
ഒരു കോടി രൂപയാണ് സംസ്ഥാന സർക്കാർ അതിനു വേണ്ടി നീക്കി വെച്ചിട്ടുള്ളത് മുൻകാലങ്ങളിൽ എം ടി വാസുദേവൻ നായരുടെ സ്മാരകത്തിനു വേണ്ടി 50 കോടി രൂപയാണ് നീക്കിവെച്ചത്
മുൻ സർക്കാരുകൾ വകയിരുത്തിയ കണക്കുകൾ താഴെ കൊടുക്കാം
പി. കൃഷ്ണപിള്ള സ്മാരക നവോത്ഥാന പഠന കേന്ദ്രം (വൈക്കം): 2 കോടി രൂപ.
കൊട്ടാരക്കര തമ്പുരാൻ കഥകളി പഠന കേന്ദ്രം: 2 കോടി രൂപ.
എം.എസ്. വിശ്വനാഥൻ സ്മാരകം (പാലക്കാട്): 1 കോടി രൂപ.
ചെറുശ്ശേരി നമ്പൂതിരി സ്മാരകം (കണ്ണൂർ): 2 കോടി രൂപ.
പണ്ഡിറ്റ് കറുപ്പൻ സ്മാരകം (ചേരാനല്ലൂർ): 30 ലക്ഷം രൂപ.
(അവലംബം.ഗൂഗിൾ)
കൂടാതെ കേന്ദ്ര ഗവർമെന്റുകൾ നടപ്പാക്കിയ സ്മാരകങ്ങളെ കുറിച്ച് പറയുക ആണെങ്കിൽ നമ്മൾ തലയ്ക്കു കൈവെക്കും ഒരു പ്രതിമക്ക് പോലും 3000 കോടി ചെലവാക്കിയ കണക്കുകൾ ഒന്നും ഇവിടെ പറയുന്നില്ല
ഇതൊക്കെ വെച്ച് നോക്കുമ്പോൾ സലിംകുമാറിന് വേണ്ടി നീക്കിവെച്ച തുക വലിയൊരു തുകയാണ് എന്ന് കരുതാൻ കഴിയില്ല
മാത്രവുമല്ല ഈ സ്മാരകം എന്നു പറയുന്നത് ഏതുതരത്തിലുള്ള സ്മാരകമാണ് എന്ന് ഇവിടെ വെളിപ്പെടുത്തിയിട്ടില്ല ജനങ്ങൾ അതിനെക്കുറിച്ച് സംസാരിക്കുന്നത് അതൊരു പ്രതിമ പോലെ ആയിരിക്കും എന്നാണ്അതല്ലാത്ത ജനോപകാരപ്രദമായ സ്മാരകങ്ങളും ഉയർന്നു വരാറുണ്ട്
സോഷ്യൽ മീഡിയയിലെ റിച്ചു കൂട്ടാൻ ആളുകൾ ശ്രമിക്കുന്നതിനെ കുറ്റപ്പെടുത്തുന്നില്ല പക്ഷേ ഒരു കലാകാരന്റെ സ്മാരകത്തെക്കുറിച്ച് കുറ്റപ്പെടുത്തുന്ന തരത്തിലുള്ള കാര്യങ്ങൾ പ്രസ്താവനകൾ ഒഴിവാക്കുന്നതല്ലേ ഉചിതം എല്ലാവരും ഒന്ന് ചിന്തിച്ചാൽ നന്നായിരിക്കും
വേണമെങ്കിൽ ആ സ്മാരകം ജനോപകാരപ്രദമായ രീതിയിൽ ഒരു പഠന കേന്ദ്രമോ ഒരു സാംസ്കാരിക സമുച്ചയമോ അതുമല്ലെങ്കിൽ ഒരു ഉന്നത ലൈബ്രറിയോ ഒക്കെ ആക്കി മാറ്റാൻ ഗവൺമെൻറ് ശ്രമിക്കണമെന്ന് ജനങ്ങൾക്ക് നിർദ്ദേശിക്കാം സമർപ്പിക്കാം.