Image

എതിർപ്പുകളിലെ വീഴ്ചകൾ (തെറ്റും ശരിയും -5: സുമ ശ്രീകുമാർ, ഒറ്റപ്പാലം)

Published on 20 June, 2026
എതിർപ്പുകളിലെ വീഴ്ചകൾ (തെറ്റും ശരിയും -5: സുമ ശ്രീകുമാർ, ഒറ്റപ്പാലം)

ബംഗ്ലാദേശ് , നേപ്പാൾ മോഡലിൽ ചെറുപ്പക്കാരെ ഉപയോഗിച്ച് വിപ്ലവമുണ്ടാക്കി കലാപത്തിലൂടെ അട്ടിമറി നടത്താം എന്ന് സോനം വാങ്ങ് ചൂക്ക് സ്വപ്നം കണ്ടാൽ അത് നടക്കുന്ന കാര്യമല്ല.

ലേഹയിലെ സമാധാന പ്രിയരായ ബുദ്ധിസ്റ്റുകൾക്ക് കലാപം ഉണ്ടാക്കാനുള്ള ശാരീരിക , മാനസിക ആരോഗ്യമില്ലാത്തത് കാരണം ഇളക്കി വിട്ട ഒരു കലാപത്തിൽ അഞ്ചു യുവാക്കൾ കൊല്ലപ്പെട്ടു, നിരവധി ചെറുപ്പക്കാർ അറസ്റ്റിലായി. ഇവരെയെല്ലാം ഇളക്കി വിട്ട  നേതാവ് ഇപ്പോഴും സ്വതന്ത്രനായി യാതൊരു പരിക്കുമില്ലാതെ ഈ കലാപത്തിനും നേതൃത്വം നൽകുന്നത് കണ്ടാൽ ബുദ്ധിയുള്ള ചെറുപ്പക്കാർ ഇതിൽ പങ്കു ചേരില്ല.

നീറ്റ് പരീക്ഷ , OSM digital മൂല്യനിർണ്ണയം എന്നിവയിലെ പിഴവുകൾ ചോദ്യം ചെയ്യപ്പെടണ്ടതാണ്.

അതിന് വേണ്ട നടപടികൾ ഗവൺമെൻ്റ് സ്വീകരിക്കുന്നുണ്ട്.
അല്പം ബുദ്ധിമുട്ടുണ്ടാക്കിയാലും തങ്ങൾക്ക് നീതി കിട്ടുമെന്ന് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഉറപ്പുണ്ട്. അത് കൊണ്ട് തന്നെ അവരാരും തെരുവിലിറങ്ങിയിട്ടില്ല.

പാറ്റ പ്രക്ഷോഭത്തിലെ  ഭൂരിഭാഗം യുവാക്കളും തൊഴിൽ ഇല്ലാതെ പി എസ് സി പരിശീലനത്തിലുള്ള യുവാക്കളാണെന്നാണ് മനസ്സിലാക്കാൻ സാധിച്ചത്.  ഉത്തരേന്ത്യൻ മാധ്യമ പ്രവർത്തകരുടെ ഇവരോടുള്ള  ചോദ്യങ്ങളും ഇവരുടെ ഉത്തരങ്ങളും അതീവ രസകരമാണ്
psc യുടെയും നീറ്റിൻ്റെയും ഫുൾഫോം അറിയില്ല. ബാച്ചിലർ സ്പെല്ലിംഗ് അറിയില്ല....

പ്രക്ഷോഭത്തിൻ്റെയും വിപ്ലവത്തിൻ്റേയും അർത്ഥം അറിയുമോ എന്തോ ?

2024 ലെ ലേഹ് യി ലെ കലാപ ശ്രമവും 2025 ൽ മൂന്നുമണിക്കൂർ നീണ്ടു നിന്ന കലാപവും റിപ്പോർട്ട് ചെയ്യാൻ കനഡ, സ്വീഡൻ , നോർവേ തുടങ്ങിയ രാജ്യങ്ങളിലെ 
മാധ്യമപ്രവർത്തകർ ഉണ്ടായിരുന്നു എന്നു പറയുമ്പോൾ തന്നെ ഇതിലെ വിദേശ താല്പര്യം ഊഹിക്കാം.

സർക്കാർ വീഴ്ചകളെ
എതിർക്കുന്നവർ ഒരു കാര്യം മനസ്സിലാക്കണം.
ഓൺലൈൻ സംഘാടന മല്ല കലാപം.
ഇരുപത്തഞ്ച് ലക്ഷത്തോളം സൈനികവ്യൂഹവും, പതിനഞ്ച് ലക്ഷത്തിലധികം അർദ്ധ സൈനികരും ലക്ഷക്കണക്കിന് പോലീസുകാരും സ്വയം സേവകരും നിറഞ്ഞു നിൽക്കുന്ന ഭാരതത്തിൽ കലാപം ആളിക്കത്തിക്കൽ അത്ര എളുപ്പമല്ല..

കേന്ദ്ര ഗവൺമെൻ്റ് ജീവനക്കാരോ പ്രതിപക്ഷ മോ നിങ്ങളുടെ കൂടെ കൂടിയോ ?

തെറ്റിനെ ന്യായമായി എതിർക്കണം. നല്ലൊരു പ്രതിപക്ഷം ഉയർന്നു വരണം. ഒരു ശരാശരി ഇന്ത്യക്കാരൻ്റെ കൂടി ആവശ്യമാണ് അത്.
വിദേശ ഫണ്ടിലെ കൂലിക്കാരാവാതെ ആത്മാർത്ഥതയോടെ ചോദ്യങ്ങൾ ചോദിക്കൂ.....
സദ്ഭരണം ഉറപ്പു വരുത്തു....
ഒരാഴ്ച മുൻപ് അനുവാദം മേടിക്കണം എന്ന നിയമം ഉണ്ടെങ്കിലും പാറ്റകൾക്ക് രണ്ടു ദിവസം മുൻപ് ചോദിച്ചിട്ടും അനുവാദം നൽകിയ ഡൽഹി പോലിസിന് അഭിനന്ദനങ്ങൾ
അതുകൊണ്ട് യഥാർത്ഥ പാറ്റകളുടെ എണ്ണം മനസ്സിലായി. ഇനി രാജ്യവ്യാപകമായി പ്രതിഷേധിക്കും എന്നു പറയുന്നു.....

തെറ്റുകൾ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. തിരുത്തപ്പെടേണ്ടതാണ്. എന്നാൽ 
അതിന് അല്പം കൂടി വിവരവും കരുതലും സംഘാടക മികവും  വേണമെന്ന് ഓർമ്മപ്പെടുത്തുന്നു. ഒപ്പം മറുവശത്ത് തിരുത്താൻ തയ്യാറല്ലാത്തതോ കഴിവില്ലാത്തതോ ആയ ഗവൺമൻ്റും ആവണം.

പാറ്റകളായാലും , സോനം വാങ്ങ് ചൂക്കിനെ പോലുള്ളവരായാലും ഒരു കാര്യം മനസ്സിലാക്കുക.
വളഞ്ഞ വഴികളിൽ നട്ടെല്ലില്ലാത്ത ഫണ്ട് തട്ടിപ്പുകാരെ സംരക്ഷിക്കാൻ ബുദ്ധിയും ബോധവുമുള്ള രാജ്യസ്നേഹികളോ സമാധാന പ്രിയരോ കൂടെ ഉണ്ടാവില്ല.
കലാപം തുടങ്ങിയ വൈകുന്നേരം രാജ്യം കത്താൻ തുടങ്ങണം എന്നു പറയുന്ന അന്തമില്ലാത്ത ചില മലയാളം മാധ്യമപ്രവർത്തകർ മാത്രമേ കൂടെ കാണൂ.
അവർ എ സി റൂമിലിരുന്ന് അത് പറയും
അതിനപ്പുറം അവരിൽ നിന്നും ഒന്നും പ്രതീക്ഷിക്കണ്ട.

കാരണം
ഭാരതത്തിൻ്റെ സഞ്ചാരം സമാധാനത്തിൻ്റെ പാതയിലാണ്.

ഭാരത് മാതാ കി ജയ്

 

Join WhatsApp News
Suma 2026-06-21 05:33:19
ഈ വാക്കുകളെ സ്വീകരിച്ച ഇ മലയാളിക്ക് ഹൃദയം നിറഞ്ഞ നന്ദി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക