
ഇനിയുണ്ടോ ദൂരമിന്നൊടുവിൽ പിരിഞ്ഞൊരാ
ഇന്നലെക്കണ്ടൊരു കൂട്ടുകാരീ
ഇനിയെത്ര നാൾ നമ്മളീ ഭൂവിലൊരുമിച്ച്
കനവുകൾ നെയ്തിടാനറിയുന്നുവോ?
ഇടനെഞ്ചിലുണ്ടായിരുന്നൊരാ സ്‌നേഹത്തിൻ
പൊരുളറിയാനായ് നീ നിന്നതില്ല
പലരുമന്നുരുവിട്ടതൊക്കെ ഗ്രഹിച്ചു നീയപരയായ് മാറ്റിയീ സൗഹൃദത്തെ
ഒരു വാക്ക് മിണ്ടിപ്പറഞ്ഞെങ്കിലണയുമാ
കുളിർകാറ്റു പോലെ ഞാൻ വീശിയേനെ
വിണ്ടുകീറുന്നൊരാ തുണ്ടു ഭൂവിൽ വർഷമേഘങ്ങൾ ചിന്നുന്ന കാഴ്ചപോലെ
ഒരുവേളയറിയും നീയഹമെന്ന ചിന്തയിൽ
ഒഴിവാക്കി വിട്ടതിൻ നഷ്ടബോധം
എരിയുമാ ചൂളയിലണയാത്ത കനൽപോലെ
സ്മൃതിയിലായുണരുമെൻ കാൽപ്പാടുകൾ.