Image

വനിതകള്‍ക്കുള്ള സൗജന്യയാത്ര - കേരള ചരിത്രത്തിലെ പുതിയ നാഴികക്കല്ല് (ഫൈസല്‍ മാറഞ്ചേരി)

Published on 15 June, 2026
വനിതകള്‍ക്കുള്ള സൗജന്യയാത്ര - കേരള ചരിത്രത്തിലെ പുതിയ നാഴികക്കല്ല് (ഫൈസല്‍ മാറഞ്ചേരി)

കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി സതീശൻ ഇത് വനിതകൾക്കുള്ള ഒരു ആദരവാണ് എന്ന് പറഞ്ഞതിനെ തീർച്ചയായും നമ്മൾ സ്വാഗതം ചെയ്യണം

അവശത അനുഭവിക്കുന്നവർക്കുള്ള പെൻഷൻ പോലെ തന്നെ തൊഴിലുറപ്പ് പദ്ധതി പോലെ തന്നെ വളരെ പ്രാധാന്യമുള്ള ഒരു ഭരണനിർവഹണമാണ് ഇവിടെ നടപ്പാക്കിയിരിക്കുന്നത് യുഡിഎഫിന്റെ ഇന്ദിരാ ഗ്യാരണ്ടിയിലെ പ്രധാനപ്പെട്ട ഒരു ഇനമാണ് നടപ്പാക്കിയിരിക്കുന്നത് അതിൻറെ ഗുണഫലം ഈ നാട്ടിലെ മുഴുവൻ വനിതകൾക്കും ലഭിക്കുമെന്ന് കാര്യത്തിൽ സംശയമില്ല

സങ്കുചിതമായ ചില അഭിപ്രായ പ്രകടനങ്ങൾ നടത്തി ഈ മാതൃക പരമായ  സൽപ്രവർത്തിയെ ഇകഴ്ത്തി കാണിക്കുക എന്നത് തികച്ചും രാഷ്ട്രീയപരം മാത്രമാണ്

കേരളത്തിൻറെ ചരിത്രത്തിലെ പുതിയൊരു നാഴിക കല്ല് തീർക്കുന്ന ഒരു പ്രഖ്യാപനമാണ് പുലരുന്നത്, ഇന്ന് കേരളത്തിൽ അങ്ങോളമിങ്ങോളം ഉള്ള കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നും യാത്ര പുറപ്പെടുന്ന കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ വനിതകൾക്കുള്ള സൗജന്യ യാത്രയ്ക്ക് ഇന്ന് തിരശ്ശീല ഉയരുകയാണ്

പത്തുവർഷം ഈ നാട് മുടിച്ചു ഭരിക്കുകയും നവ കേരള ബസ്സിൽ മുഖ്യമന്ത്രിയും മന്ത്രിമാരും കേരളം മുഴുവൻ ഊരു ചുറ്റുകയും ചെയ്തിട്ടും കേരളത്തിലെ അവശ വിഭാഗത്തിന് ഒരു നേരത്തെ സൗജന്യ യാത്ര പോലും തരപ്പെടുത്തി കൊടുക്കാൻ തയ്യാറാവുകയും ചെയ്യാത്ത പഴയ എൽഡിഎഫ് ഗവൺമെന്റിൻ്റെ  ആൾക്കാർക്ക് ഇതൊന്നുമത്ര സുഖിക്കുന്നുണ്ടാവില്ല....

എങ്കിലും പറയട്ടെ ചിലർ വരും മാറ്റവും മാറ്റത്തിനപ്പുറവും കൊണ്ടുവരുന്ന ഭരണപരിഷ്കാരങ്ങളുമായി ഈ രാജ്യത്തിൻറെ തലവര തന്നെ മാറ്റി മറിക്കുന്ന തീരുമാനങ്ങളുമായി  കാത്തിരുന്നു കാണാം

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ഒരുപാട് കെഎസ്ആർടിസി സർവീസുകൾ എൽഡിഎഫ് ഗവൺമെൻറ് നിർത്തലാക്കുകയാണ് ചെയ്തത് എന്നിട്ട് ഇപ്പോൾ കരച്ചിലാണ് മലപ്പുറത്തിന് ഇതിൻറെ ആനുകൂല്യം കിട്ടുന്നില്ല എന്ന് പറഞ്ഞു എൽഡിഎഫ് കാരെ നിങ്ങളുടെ ഭൂതകാലം നിങ്ങളെ വേട്ടയാടുമ്പോൾ പുതിയൊരു ഭാവികാലം പിറക്കാനിരിക്കുന്നു എന്ന് ഓർമ്മപ്പെടുത്തനാണ് സതീശൻമേനോന്റെ ഈ പ്രഖ്യാപനങ്ങളൊക്കെ

ഇനി ഉള്ള കാലം പിന്തിരിപ്പന്മാർക്കെല്ലാം ഉറക്കമില്ലാത്ത ദിവസങ്ങളാണ് അതുകൊണ്ട് ഒരല്പം ഒന്ന് അടങ്ങണമേ എന്ന് ഓർമിപ്പിക്കുന്നു ഭൂതകാലത്തിൽ നിന്നും വർത്തമാനകാലത്തിലേക്ക് തുടർന്ന് ഭാവി കാലത്തിലേക്ക് ഇനി അധിക ദൂരം ഇല്ല എന്നതാണ് സത്യം....

പുതിയൊരു പദ്ധതിയും ആനുകൂല്യവും ആയതുകൊണ്ട് ചില ചില  അപശബ്ദങ്ങളും പോരായ്മകളും കണ്ടേക്കാം അവയെല്ലാം ഭാവിയിൽ പരിഹരിച്ച് ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന ഈ പദ്ധതി കൂടുതൽ ശുഷ്കാന്തിയോടു കൂടി മുന്നോട്ടു പോകട്ടെ എന്ന് ആഗ്രഹിക്കുന്നു ജനങ്ങളോടൊപ്പം. 
 

Join WhatsApp News
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-06-16 12:47:38
ഒരു ചതിയും ഒരു അഴിമതിയും ഒരു സാമ്പത്തീക നഷ്ട്ടവും ഒളിഞ്ഞിരിപ്പുണ്ട് ഓരോ സൗജന്യ വാഗ്ദാനങ്ങളിലും. UDF -ന്റെയോ, ശ്രീ സതീശന്റെയോ പ്രൈവറ്റ് പ്രോപ്പർട്ടി യിൽ നിന്നുമല്ല ഈ നഷ്ടം നികത്താൻ പോകുന്നത്. നാണിയെ പിടിച്ച് മാണിയെ കെട്ടിക്കുന്നു, മാണിയെ പിടിച്ച് നാണിയെ കെട്ടിക്കുന്നു.... അത്ര മാത്രം. ഈ സൗജന്യം ഇന്നു വരെ ആരും ആവശ്യപ്പെട്ടതല്ല. ഇത്‌ 100% തെരഞ്ഞെടുപ്പ് അഴിമതിയും,100% തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ട ലംഘനവും ആണെന്ന് കാണാം. സൗജന്യം ഒരു ജനതയെയും എങ്ങും എത്തിച്ചിട്ടില്ല. ചിലരുടെ താൽക്കാലീക ആഗ്രഹങ്ങൾ നേടിയെടുക്കാനുള്ള അടവു നയം. ഞാൻ നേരത്തെ എഴുതിയതു പോലെ :- 🔹a). ഒരാൾ സ്വന്തം പൈസ സ്വന്തം കാര്യങ്ങൾക്കു ചിലവഴിക്കുമ്പോൾ അത് എന്തിന് വേണ്ടി ചിലവഴിക്കുന്നു എന്നും എങ്ങനെയൊക്കെ എന്നും,എന്തും മാത്രം എന്നും കൃത്യമായി നോക്കും.🔸b). ഒരാൾ മറ്റൊരാളുടെ പൈസ സ്വന്തം കാര്യത്തിനായി ചിലവഴിക്കുമ്പോൾ എങ്ങനെ ചിലവഴിക്കുന്നു എന്ന് നോക്കും.🔹c) ഒരാൾ സ്വന്തം പൈസ മറ്റൊരാൾക്കു വേണ്ടി ചിലവഴിക്കുമ്പോൾ, എന്തും മാത്രം എന്നും എങ്ങനെ എന്തിന് വേണ്ടി എന്നും നോക്കും. എന്നാൽ ; 🔴d). ഒരാൾ മറ്റൊരാളുടെ പൈസ മറ്റൊരാൾക്ക്‌ വേണ്ടി ചിലവഴിക്കുമ്പോൾ ,എന്തും മാത്രം എന്നോ, എന്തിന് വേണ്ടി എന്നോ, എങ്ങനെ എന്നോ നോക്കാറില്ലാ.....അതാണ് സതീശൻ ദാമോദര മേനോൻന്റെ രാഷ്ട്രമീമാംസ. റെജീസ് 🔆
ഫൈസൽ 2026-06-17 02:38:21
ഇത് കേരളത്തിൽ മാത്രം നടപ്പാക്കിയ ഒരു പദ്ധതിയല്ല കർണാടകയിലും കാശ്മീരിലും പഞ്ചാബിലും ഡൽഹിയിലും എല്ലാം നടപ്പാക്കിയ ഒരു പദ്ധതി ഇവിടുത്തെ ജനങ്ങൾക്കും പ്രായോഗികവൽകരിക്കുന്നു എന്നുമാത്രം. ലാഭനഷ്ട കണക്കുകൾ മാത്രം നോക്കിയല്ല അതിൻറെ അനന്തരഫലങ്ങൾ കൂടി ശ്രദ്ധിച്ചു പഠിച്ചു വേണ്ടതിരുത്തലുകൾ നടപ്പാക്കി മുന്നോട്ടു പോകാം
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-06-17 05:00:36
💥🔥 അതേ ശ്രീമാൻ.ഫൈസലേ, വെനസ്വേലാ , ക്യൂബ, ശ്രീലങ്ക ഒക്കെ ഈ 'സോഷ്യലിസ്റ്റ്democracy" മാതൃക പിന്തുടർന്ന് അവസാനം ദാരിദ്ര്യം തുല്യമായി ജനങ്ങൾക്ക്‌ വീതം വച്ചു കൊടുത്തു. ഇപ്പോൾ അവരുടെ അവസ്ഥ അറിയുമോ??? ഒന്നു കൂടി ഞാൻ വ്യക്തമാക്കാം, ബസ്സപകടത്തിൽ മുറിവേറ്റ് രക്തം വാർന്നവർക്ക് മാത്രം പോരെ രക്തം കുത്തി വയ്ക്കേണ്ടത്?? അതോ അപകടത്തിൽ പെട്ട ബസ്സിലെ 56 യാത്രക്കാർക്കും "ഒ+" രക്തം കയറ്റണോ ഫൈസലേ??? ? ഉത്തരം ഉണ്ടെങ്കിൽ നന്നായേനേ.... നമുക്കെല്ലാം അറിയാം സർക്കാർ എങ്ങും ജോലിക്ക് പോകുന്നില്ലെന്നും income ജനറേറ്റ് ചെയ്യുന്നില്ല എന്നും, അല്ലേ ഫൈസലേ ?? റെജീസ് ✳️
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-06-17 10:19:57
💥🔥ഫൈസലേ,ഇത്‌ Gender inequality അല്ലേ, Discrimination അല്ലേ??? ഭരണ ഘടനയ്ക്ക് എതിരല്ലേ??? പുരുഷനും സ്ത്രീയ്ക്കും പൊതു ഖജനാവിലെ പണം തുല്യമായി അർഹതപ്പെട്ടതല്ലേ?? പുരുഷൻ രണ്ടാം കെട്ടിലെ ആണോ?? ഒരു പുരുഷൻ സമം = അര സ്ത്രീ എന്നല്ലേ പുസ്തകത്തിൽ പറയുന്നത്. എല്ലാവർക്കും സൗജന്യ യാത്ര, എല്ലാവർക്കും ഉയർന്ന നിലവാരത്തിലുള്ള സൗജന്യ ചികിത്സ, മെച്ചപ്പെട്ട ഉയർന്ന സൗജന്യ വിദ്യാഭ്യാസം, സൗജന്യ പാർപ്പിടം...... ആ കിനാശ്ശേരി ആണ് എന്റെ സ്വപ്നം. റെജിസ് ✳️
Sunil 2026-06-17 12:58:51
Eventually, you will run out of other people's money, says Margaret Thatcher.
കാഴ്ചകാരൻ 2026-06-19 12:05:39
തികച്ചും രാഷ്ട്രീയ പ്രേരിതമാണ് ഈ വിഭ്രാന്തി. ആടിനെ പട്ടിയാക്കി അവസാനം പേപ്പട്ടിയെന്ന് ആരോപിച്ച് തല്ലിക്കൊല്ലാനുള്ള നിഗൂഢമായ ഒരു ശ്രമമാണ് ഇവിടെ നടക്കുന്നത് അതിനുവേണ്ടി ശ്രീലങ്കയെയും വേനുസുലയേയും അർജൻറീനയും എല്ലാം കൂട്ടുപിടിക്കുന്നത് കാണുമ്പോൾ തന്റെ ജല്പനങ്ങൾ വിജയിക്കാൻ വേണ്ടി നല്ലൊരു പദ്ധതിയെ തുരങ്കം വെക്കുകയാണ് എന്ന് തീർച്ചയായും ബോധ്യപ്പെടും. ഏതുകാലത്തും പൊക്കിപ്പിടിച്ചു കൊണ്ടിരുന്ന ഒരു കാര്യമാണ് ജെൻഡർ ഇക്വാലിറ്റി ആദ്യമൊക്കെ അത് സ്ത്രീകളായിരുന്നു ഉപയോഗിച്ചുകൊണ്ടിരുന്നത് ഇപ്പോൾ പുരുഷനും പ്രസവിക്കാനുള്ള അധികാരം പോലും ചാർത്തി തരണമെന്ന് പറയുന്നതുപോലെ തോന്നുന്ന ഒരു പ്രതികരണം മാത്രമാണിത്
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-06-19 12:40:39
💥🔥സൗജന്യം കൊടുത്തും വാങ്ങിയും എങ്ങനെയാണ് ഒരു രാജ്യം മുൻപോട്ടു പോകുന്നത് ശ്രീ.കാഴ്ചകാരൻ ??? അതിൽ എവിടെയാണ് ഉൽപ്പാദനക്ഷമത??? "സംവരണം" പോലെ ഒരു ജനതയെ ഇല്ലാതാക്കാനേ അതുപകരിക്കൂ. ഒരാൾ മറ്റുള്ളവരുടെ പണം മറ്റുള്ളവർക്ക് വേണ്ടി ചിലവാക്കുമ്പോൾ, എന്തുംമാത്രമെന്നോ, എങ്ങിനെയെന്നോ, എന്തിനെന്നോ ആലോചിക്കേണ്ടിയ ആവശ്യം വരുന്നില്ല കാഴ്ചകാരൻ. അത് കാട്ടിലെ തടി മറ്റൊരാളുടെ ആനയെ കൊണ്ട് വലിപ്പിക്കുന്നു, അത്ര തന്നേ.... എനിക്ക് നിലവിലുള്ള ഒരു രാഷ്ട്രീയ പാർട്ടിയുമായി വൈകാരികമോ, ഫിസിക്കലോ ആയ ഒരു ബന്ധവുമില്ല. റെജിസ്✳️
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക