Image

മലയാളത്തിലെ ആദ്യത്തെ ഐഐ സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ സിനിമ 'നൈറ്റ് ഫോള്‍ ദി കൊച്ചി ഇന്‍വേഷന്‍'

Published on 08 June, 2026
മലയാളത്തിലെ ആദ്യത്തെ ഐഐ സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ സിനിമ 'നൈറ്റ് ഫോള്‍ ദി കൊച്ചി ഇന്‍വേഷന്‍'

മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ എഐ സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ സിനിമ നൈറ്റ് ഫോള്‍: ദി കൊച്ചി ഇന്‍വേഷന്‍ ഉടന്‍ പ്രദര്‍ശനത്തിനെത്തുന്നു. രമേഷ് ബാബു മാണിക്കോത്താണ് ഈ സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

പൂര്‍ണ്ണമായും നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെയാണ് ഈ ചിത്രം തയ്യാറാക്കിയിരിക്കുന്നത്. 8 സെക്കന്റ് ദൈര്‍ഘ്യമുള്ള 1200-ലധികം സീനുകള്‍ കൂട്ടിചേര്‍ത്താണ് ഈ സിനിമ യാഥാര്‍ത്ഥ്യമാക്കിയത്. ചാറ്റ് ജിപിടി, സുനോ എഐ, വിഓ3.1, ഇലന്‍ ലാബ് തുടങ്ങിയ അത്യാധുനിക എഐ ടൂളുകള്‍ ഉപയോഗിച്ചാണ് സിനിമയിലെ ദൃശ്യങ്ങളും സംഗീതവും ഒരുക്കിയിരിക്കുന്നത്.

സിനിമയുടെ പ്രമേയം: കൊച്ചിയുടെയും അറബിക്കടലിന്റെയും പശ്ചാത്തലത്തില്‍ ഏലിയന്‍ അധിനിവേശത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. പ്രിയ എന്ന ടെലിവിഷന്‍ റിപ്പോര്‍ട്ടറെ അന്യഗ്രഹജീവികള്‍ തട്ടിക്കൊണ്ടുപോകുന്നതു, തുടര്‍ന്ന് നാവികസേന നടത്തുന്ന രക്ഷാപ്രവര്‍ത്തനത്തിനിടയില്‍  കടലിനടിയില്‍ മറഞ്ഞു കിടക്കുന്ന പുരാതനമായ ഒരു സത്യം കണ്ടെത്തുന്നതുമാണ് ഇതിവൃത്തം. ആധുനിക നഗരജീവിതവും പുരാണങ്ങളും അത്യാധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ചാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

ഈ സിനിമയുടെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത് കോഴിക്കോട് പ്രവര്‍ത്തിക്കുന്ന എസ്എംബിഎസ് ഇന്‍ഫോ ലാബ് എല്‍.എല്‍.പി.യാണ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക